ബന്ധുവിനെപ്പേടിച്ച് വീടുവിട്ട പെൺകുട്ടി ഇനി കലക്ടറുടെ മകൾ

തന്നെ കൊല്ലാൻ ശ്രമിച്ച ബന്ധുവിൽ നിന്നും രക്ഷ തേടി നാടുവിട്ട ഒൻപതുകാരിയെ ദുങ്കാർപുർ ജില്ലാ കലക്ടർ ദത്തെടുത്തു. രാജസ്ഥാനിലെ ഉദയപൂരിൽ നിന്നും 100 കിലോമീറ്റർ ദൂരത്തിലുള്ള ഗ്രാമത്തിലാണ് സംഭവം.

image

നന്നേ ചെറുപ്പത്തിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട ഛായ പർഗിയെന്ന പെൺകുട്ടി താമസിച്ചിരുന്നത് അമ്മാവന്റെ കൂടെയായിരുന്നു. അമ്മാവന്റെ ഭാര്യയിൽ നിന്നും നിരന്തര പീഢനം നേരിടേണ്ടി വന്ന പെൺകുട്ടി ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് വീടു വിട്ടത്.  എന്നാൽ എവിടെ പോകണമെന്നറിയാതെ വഴിയിൽ ഒറ്റപെട്ട ഛായ വൈകാതെ റോഡരികിൽ തളർന്നു വീണു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ജില്ലാ ഭരണകൂടത്തിന്റെ  അഭയകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

ഇടയ്ക്കുള്ള ഇൻസ്പെക്ഷനായി ഈ കേന്ദ്രത്തിലെത്തിയപ്പോഴാണ് ജില്ലാ  കലക്ടർ സുരേന്ദകുമാർ സോളങ്കി ഛായയെക്കുറിച്ച് അറിയുന്നത്. അതിനു ശേഷമാണ് ജില്ലാ ഭരണകൂടത്തിന്റെ ദത്തുപുത്രിയായി ഛായയെ ഏറ്റെടുക്കാനുള്ള നടപടികൾക്കു തുടക്കമായി. ഛായയുടെ പഠനച്ചിലവും ജീവിതച്ചിലവുകളും ഇനി ജില്ലാ കലക്ടർ വഹിക്കും. ലോക്കൽ ഗാർഡിയനായി ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായി അഭാ മെഹ്തയും മുന്നോട്ടുവന്നു.

പെൺകുട്ടികൾക്കു നേരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലത്ത് ദുങ്കാപുർ കലക്ടറുടെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവർത്തനം ഒരു മാതൃകയാവുകയാണ്.

Be the first to comment on "ബന്ധുവിനെപ്പേടിച്ച് വീടുവിട്ട പെൺകുട്ടി ഇനി കലക്ടറുടെ മകൾ"

Leave a comment

Your email address will not be published.


*