വെൽഫെയർ പാർട്ടിക്കാരുടെ നിറവും എപിയുടെ ആഹ്വാനവും – ഒരു ഇലക്ഷൻകാല ചിന്ത

നസീൽ വോയിസി

ഇലക്ഷൻ കാലത്തെ പ്രബുദ്ധമായ പ്രസംഗങ്ങളും ആഹ്വാനവും വാട്സപ് ഗ്രൂപ്പുകളിലെ അന്ധമായ സംഘടനാ ബോധവും കണ്ടപ്പോൾ തെളിഞ്ഞ രണ്ട് ഇലക്ഷൻ ഓർമകളാണ്/ചിന്തകളാണ് ഇത്…

1- ജമാഅത്തെ ഇസ്ലാമിക്കാരെയും വാദക്കാരായ എസ്.ഐ.ഒക്കാരെയും പറ്റി…

image

ഇടതുപക്ഷത്തിന്റെ നയങ്ങളെയും അക്രമത്തെയും കുറിച്ച് വാതോരാതെ പറഞ്ഞ് ഫദലായി വെൽഫെയറിന്റെ കൊടിയും പിടിച്ച് നടക്കുമ്പോ കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പുമൊക്കെ ഒന്നോർക്കണം. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ആവുന്നിടത്തെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഈ പറഞ്ഞ ഇടതുപക്ഷത്തോടു കൂട്ടുകൂടിയാണല്ലോ (നിങ്ങളുടെ രാജ്യമായ ചേന്ദമംഗല്ലൂരടക്കം!) അവിടേം ഇവിടേം ആയി കുറച്ചു സീറ്റ് തരപ്പെടുത്തിയത്. ജയിച്ചത്. ആ ഇടതുപക്ഷം തന്നെയാണ് ഈ ഇടതുപക്ഷം. മാറ്റമൊന്നും വന്നിട്ടില്ല. ‘ഹൽഖ’ കൂടി വോട്ടുപിടിക്കാനും സോഷ്യൽ മീഡിയ പ്രചരണത്തിനും ഇറങ്ങുമ്പോ ഇടതുപക്ഷത്തിനെതിരെ കുറേ തുപ്പിക്കൂട്ടുന്നുണ്ടല്ലോ. അത് നിങ്ങൾ തന്നെ ആവശ്യം വരുമ്പോ ഇറക്കുന്നതാണെന്ന്, ഇറക്കിയതാണെന്ന് ഓർക്കുന്നത് നന്നാവും. വലിയ ബദലും രാഷ്ട്രീയ ബോധവുമൊക്കെ വാതോരാതെ പ്രസംഗിക്കുന്നതാണല്ലോ. പിന്നെ പറയാനാണെങ്കിൽ, ഈ അഴിമതിക്കാരെന്നു പറയുന്നവരുടെ, വലതുപക്ഷത്തിന്റെ സഹായം പറ്റി ലോക്സഭയിൽ മുൻപു പിന്തുണച്ചതും  (അതിനോട് വലിയ കാര്യമൊന്നുമില്ലെങ്കിലും) ആവേശത്തിനിടയിൽ ഒരു പൊടിക്ക് ഓർക്കുന്നത് രസമാവും. ആവശ്യമുള്ളിടത്ത് മെല്ലെ രണ്ട് മുന്നണിയുടെയും കൂടെക്കൂടി, ഒപ്പിക്കാനുള്ളത് ഒപ്പിച്ച്, നാട്ടില് സകല തൻപോരിമയും കാണിച്ച്..ഒടുവിൽ ഇടതുപക്ഷത്തെ തെറിവിളിച്ച്, വലതുപക്ഷത്തെ പരിഹസിച്ച് ഞങ്ങളാണ് രക്ഷകരെന്ന് പറഞ്ഞ് സ്വയം അവരോധിക്കുന്നത് നല്ല ബോറാണ്.

2 – ആഹ്വാനക്കമ്മിറ്റിക്കാരെക്കുറിച്ച് അഥവാ എപിയെക്കുറിച്ച്…

image

മണ്ണാർക്കാട്ടെ ഷംസുദ്ധീനെ തോൽപ്പിക്കാൻ കമ്മിറ്റികളിൽ പ്രൈത്യേക മീറ്റിങ്ങും ഉസ്താദിന്റെ ആഹ്വാനവുമൊക്കെയാണത്ര ആയുധങ്ങൾ. ഒരുഡായിപ്പും കൊണ്ടു വന്നപ്പോൾ കൂടെ നിൽക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞതാണ് ഷംസുദ്ധീൻ ചെയ്ത തെറ്റ്.
ഇതൊക്കെ മോശല്ലേ ഉസ്താദന്മാരെ ? ഇലക്ഷന്റെ മുൻപുള്ള ദിവസങ്ങളിലും തലേദിവസം രാത്രിയിലും കോഴിക്കോട്ടെ കാരന്തൂരിൽ നിന്ന് മലപ്പുറം, കോഴിക്കോട്, വയനാട്…അങ്ങനെ “ആളുകൾ” ഉള്ളിടത്തേക്കെല്ലാം ഒരു ഫോൺകോൾ പതിവാണ്. ഒരു ആഹ്വാന കാൾ.
എന്താ സംഭവം? ബഹു.മുസ്ല്യാർ എന്തു പറഞ്ഞാലും അനുസരിക്കുന്ന പ്രവർത്തകരോട്  ആർക്കാണ് വോട്ട് ചെയ്യേണ്ടെതെന്ന തീരുമാനം അറിയിക്കുകയാണ്. പിറ്റേന്ന് ബൂത്തിലേക്ക് ആളെ എത്തിക്കാനും ബഹളം വെക്കാനും മറ്റേ സംഘടനക്കാരനെ എന്തു പറഞ്ഞിട്ടായാലും തോൽപ്പിക്കാനും പ്രവർത്തകർ തയാർ.
ഒരു പക്ഷം പിടിക്കുന്നത് തന്നെയാണ് രാഷ്ട്രീയം. പക്ഷേ, അത് മുസ്ലിയാരുടെ തിരുവായിൽ നിന്നു വന്നതുകൊണ്ട് മാത്രമാവുമ്പോൾ, ദീനിന്റെ അഡ്രസ് ബുക്കിൽ ചേർത്ത ഏർപ്പാടാവുമ്പോൾ..
അതൊക്കെ മോശല്ലേ ഉസ്താദന്മാരെ?
ഇന്നിപ്പോ ഏതാണ്ട് വോട്ടിന്റെ കാര്യമൊക്കെ തീരുമാനമായി. എന്നാലും പത്തൊൻപതിന് മണ്ണാർക്കാട്ട് ഷംസുദ്ധീൻ ജയിക്കണം ഉസ്താദന്മാരുടെ ആഹ്വാനങ്ങളാവരുത് ഒരാളുടെ വിജയവും പരാജയവും തീരുമാനിക്കുന്നതെന്ന്  തെളിയിക്കപ്പെടണം.

(Opinion കോളത്തിലെ അഭിപ്രായങ്ങൾ എഴുത്തുകാരന്റേതാണ്. മക്തൂബ് മീഡിയയുടേതല്ല)

2 Comments on "വെൽഫെയർ പാർട്ടിക്കാരുടെ നിറവും എപിയുടെ ആഹ്വാനവും – ഒരു ഇലക്ഷൻകാല ചിന്ത"

 1. Shameemcalicut | May 17, 2016 at 4:58 pm | Reply

  പിന്നെ മുസ്ലിം ലീഗിൻ്റെ കൊലപാതക രാഷ്ട്രീയം തുടരണമെന്നാണോ താങ്കൾ പറയുന്നത്.
  കാന്തപുരത്തിൻ്റെ കൂടെ ആളുകൾ ഒട്ടും തന്നെയില്ലെന്ന് പ്രസംഗിച്ചു നടക്കുന്ന നിങ്ങൾക്കെന്തേ AP അദ്ദേഹത്തിൻ്റെ സദസ്സിൽ വച്ച് അദ്ദേഹത്തിൻ്റെ ആളുകളോട് മണ്ണാർക്കാട്ട് കൊലപാതകികളെ സഹായിക്കരുതെന്ന് പറഞ്ഞപ്പോഴേക്കും ഇന്നേ വരെയില്ലാത്ത ബേജാറോടെ ഗൾഫിന്നൊക്കെ ആളെ പാർട്ടിയുടെ ടിക്കെറ്റിൽ ഇറക്കുമതി ചെയ്തത്.
  AP കേവലം ഒരു മണ്ഡലത്തെക്കുറിച്ചാണ് പരസ്യമായി പറഞ്ഞത്. അദ്ദേഹം അത്ര നിസാരക്കാരൻ ആണെങ്കിൽ നിങ്ങൾക്ക് ഇത്ര ബേജാറുണ്ടാവില്ലായിരുന്നു.
  മക്തൂബ് പറയുന്നു ശംസു ജയിക്കണമെന്നും കൊലപാതക രാഷ്ട്രീയം തുടരണമെന്നും . AP പറയുന്നത് അദ്ദേഹത്തിൻ്റെ ശിഷ്യൻ കൂടിയായ 2 പേരെ കൊന്നവർക്ക് സഹായം നൽകിയവരെ തോൽപിക്കണമെന്നും .
  അപ്പോൾ ഇവിടെ ‘മക്തൂബിനു’ അക്രമം ആണ് വലുത്.

 2. I coᥙld not refrain from commenting. Veryy well writtᥱn!

Leave a comment

Your email address will not be published.


*