നാറ്റീവ് ബാപ്പക്ക് ശേഷം ”ഫുണെറൽ ഓഫ് എ നാറ്റീവ് സൺ ”

 

.MUHSIN-1മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കൽ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് വീഡിയോ ആയ ”നാറ്റീവ് ബാപ്പയിലൂടെ” ശ്രദ്ധേയരായ മാപ്പിള ലഹള ടീം ഒരിടവേളക്ക് ശേഷം പുതിയ മ്യൂസിക്ക് വീഡിയോ പുറത്തിറക്കുന്നു. ”kl 10 പത്ത്” എന്ന , പുതുമയിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത സിനിമയ്ക്ക് ശേഷം യുവ സംവിധായകൻ മുഹ്സിൻ പരാരിയും സംഗീത സംവിധായകന്‍ ബിജിപാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പുതിയ മ്യൂസിക് വീഡിയോവിനുണ്ട്.

. ” ഫുണെറൽ ഓഫ് എ നാറ്റീവ് സൺ ” എന്ന് പേരിട്ട ഈ വീഡിയോ മെയ് 20 നു വൈകീട്ട് 7 മണിക്ക് യൂടുബിൽ റിലീസ് ആവും. മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന ” ഫുണെറൽ ഓഫ് എ നാറ്റീവ് സൺ ‘ ന്റെ സംഗീതം ബിജിപാൽ ആണ്. നാറ്റീവ് ബാപ്പയിലേതു പോലെ തന്നെ മാമുക്കോയ പ്രധാനവേഷത്തിൽ സ്ക്രീനിൽ എത്തുന്നു. ഒപ്പം ശ്രദ്ധേയായ ഗായിക രെഷ്മി സതീഷ്‌  അഭിനയിക്കുന്നു.
സന്തോഷ് വര്‍മ്മയും മുഹ്‌സിന്‍ പരാരിയും ഹാരിസ് സലീമും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് . . മെയ് 20 നു വൈകീട്ട് 630 നു കഫെ പപ്പായയിൽ പ്രീമിയം സ്ക്രീനിംഗ് സംഘടിപ്പിക്കുമെന്ന് സംവിധായകൻ മുഹ്സിൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുസ്ലിം ചെറുപ്പക്കാരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന രാഷ്ട്രീയത്തെ ശക്തമായി വിമർശിക്കുന്ന ” നാറ്റീവ് ബാപ്പ ” സോഷ്യൽ മീഡിയകളിലൂടെ അഞ്ചു ലക്ഷത്തിനടുത്ത് പേർ ഇതുവരെ കണ്ടിട്ടുണ്ട്. ഏറെ നിരൂപക ശ്രദ്ധ നേടിയ നാറ്റീവ് ബാപ്പയുടെ രണ്ടാം ഭാഗം എന്ന അർത്ഥത്തിൽ ആകാംഷയോടെയാണു ” ഫുണെറൽ ഓഫ് എ നാറ്റീവ് സൺ ” നെ പ്രേക്ഷകർ കാത്തിരിക്കുന്നത് .

https://www.facebook.com/MappilaLahalaOfficial/photos/a.291221457663984.69370.223906074395523/962252517227538/?type=3&theater

2 Comments on "നാറ്റീവ് ബാപ്പക്ക് ശേഷം ”ഫുണെറൽ ഓഫ് എ നാറ്റീവ് സൺ ”"

  1. സുൾഫി | May 21, 2016 at 1:41 am | Reply

    നാറ്റീവ് എന്നെഴുതല്ലേ? കാലു പിടിക്കാം – നേറ്റീവ് എന്നാണ് ആ വാക്ക് ഉച്ചരിക്കേണ്ടത്. ഫീച്ചറിന്റെ ഗുമ്മ് പോയ്!

  2. premium screening?

Leave a comment

Your email address will not be published.


*