കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതിരെ സർവകലാശാല വിദ്യാർത്ഥികളുടെ കൂട്ടായ്മ . സര്‍വകലാശാലയിലെ കാവിവത്കരണത്തിനെതിരായ പ്രതിഷേധങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എബിവിപി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയെ ലക്ഷ്യം വെക്കുന്ന റിപ്പോർട്ടിനെ വിവിധ വിദ്യാർഥിസംഘടനകൾ ചേർന്ന ജോയിന്റ് ആക്ഷൻ കൗൺസിൽ ശക്തമായി അപലപിച്ചു.
തീവ്ര ഇടതുപക്ഷ സംഘടനകള്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിസിയോട് ജില്ലാ കലക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷന്, അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്, പാഠാന്തരം എന്നിവയെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
ജോയിന്റ് ആക്ഷൻ കൗൺസിലിന്റെ പ്രസ്താവനനയുടെ പൂർണരൂപം :-
കേരള കേന്ദ്ര സർവകലാശാലയിൽ ഇടതു തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്മേൽ കാസർഗോഡ് ജില്ലാ കളക്ടർ സർവകലാശാല വി സിയോട് റിപ്പോർട് ആവശ്യപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ പല മാധ്യമങ്ങളിലും വന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രോഗ്രസ്സീവ് സ്റ്റുഡന്റസ് അസോസിയേഷൻ , അംബേദ്ക്കർ സ്റ്റുഡന്റസ് അസോസിയേഷൻ , പാഠാന്തരം എന്നീ സംഘടനകൾക്ക് തീവ്രവാദ സ്വഭാവം ഉണ്ടെന്നു പ്രചാരണം നടക്കുന്നു. വിദ്യാർത്ഥി സംഘടനകൾക്കെതിരായ ഈ കുപ്രചാരണത്തെ ജോയിന്റ് ആക്ഷൻ കൗൺസിൽ ശക്തമായി അപലപിക്കുന്നു
കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികൾ ചേർന്നു രൂപം നൽകിയ , സർവകലാശാലയിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പ്രോഗ്രസ്സീവ് സ്റ്റുഡന്റസ് അസോസിയേഷൻ. പുരോഗമനപരമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന , രാഷ്ട്രീയമായി സംവദിക്കാനുള്ള വേദി എന്ന നിലക്കാണ് പ്രോഗ്രസ്സീവ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. PSA ക്കെതിരായ നീക്കം വിദ്യാർത്ഥി ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു ജോയിന്റ് ആക്ഷൻ കൗൺസിൽ കരുതുന്നു. ഇന്ത്യയിലെ പല പ്രമുഖ സർവകലാശാലകളിലും പ്രവർത്തിക്കുന്നതും അംബേദ്കറൈറ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ അംബേദ്ക്കർ സ്റ്റുഡന്റസ് അസോസിയേഷനെ തീവ്ര ഇടതു സംഘടനാ എന്നു വിശേഷിപ്പിക്കുന്നത് ദേശീയതലത്തിൽ തന്നെ ASA യ്ക്കു എതിരായി നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് എന്നും സംശയിക്കുന്നു.
സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിയ സമരങ്ങൾ എല്ലാം തന്നെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി തികച്ചും ജനാധിപത്യപരമായി നടന്നവയായിരുന്നു. ഇതിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാർ ശക്തികൾ തുടക്കം തൊട്ടുതന്നെ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നതാണ്. ഗവേഷണ സംബന്ധമായ തിരക്കുകൾ കാരണം ഈ സമരങ്ങളിൽ പങ്കെടുക്കുവാൻ പോലും കഴിയാതിരുന്ന മുൻ സ്റ്റുഡന്റസ് കൗൺസിൽ പ്രസിഡന്റിനെ വ്യക്തിപരമായി ലക്ഷ്യത്തെ വെച്ചുകൊണ്ടുള്ള ആരോപണങ്ങൾക്ക് പിന്നിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്തുവാനുള്ള ശ്രമമാണെന്ന് ഞങ്ങൾ കരുതുന്നു.
കളക്ടർ വിസിക്ക് നൽകി എന്നു പറയുന്ന കത്ത് എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചു എന്നു വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സർവ്വകലാശാലക്കുണ്ട്. ഇതേപ്പറ്റി സർവകലാശാല അന്വേഷണം നടത്തണം എന്നും ഈ കാര്യത്തിൽ സർവകലാശാലയുടെ നിലപാട് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും മാധ്യമങ്ങൾക്കും മുമ്പിൽ വിശദീകരിക്കണം എന്നും SFI , NSU(I) ASA , MSF ,PSA , SIO എന്നീ സംഘടനകൾ ചേർന്ന ജോയിന്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു,
I think this is among the most vital information for
me. And i am glad reading your article. But should remark on some general things, The site style is perfect, the articles is really excellent :
D. Good job, cheers
With havin so much content do you ever run into any issues of plagorism
or copyright infringement? My website has a lot of
unique content I’ve either written myself or outsourced but it
seems a lot of it is popping it up all over the internet without my agreement.
Do you know any ways to help stop content from being stolen? I’d truly appreciate it.
Have you ever considered about adding a little bit
more than just your articles? I mean, what you say is valuable and all.
However just imagine if you added some great photos or videos
to give your posts more, “pop”! Your content is excellent but with pics and videos, this website could undeniably be one
of the most beneficial in its niche. Amazing blog!
Hi to all, the contents existing at this web page are genuinely remarkable for
people knowledge, well, keep up the nice work fellows.
We are still fans of SJSU, but at some point folks draw the line and say enough is enough when progress is not made.