അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് കളി. ഫുട്‍ബോൾ മാന്ത്രികനെ കുറിച്ച്.

 

വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്‍ ഫുട്‍ബോൾ ഇതിഹാസം ലയണല്‍ മെസ്സി അർജന്റീനൻ ടീമിൽ നിന്നും വിരമിച്ച വാർത്തയുടെ ഞെട്ടലിലാണ് ലോകത്തെങ്ങുമുള്ള കായികപ്രേമികൾ . ഇരുപത്തിരണ്ടാം വയസ്സിൽ ലോക ഫുട്‍ബോളിന്റെ നെറുകയിലുള്ള  ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ , യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ ലോകപുരസ്കാരങ്ങൾ സ്വന്തമാക്കിയ കാൽപ്പന്തു കളിയിലെ മാന്ത്രികനാണ് ലയണൽ മെസ്സി

മെസ്സിയെക്കുറിച്ച് :-

1. 1987 ജൂൺ 24 ന് ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും (ഫാക്ടറി തൊഴിലാളി) സെലിയ മറിയ കുചിറ്റിനിയുടേയും (തൂപ്പുകാരി) മകനായി അർജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് മെസ്സി ജനിച്ചത്.ഇറ്റലിയിലെ അൻകോന എന്ന നഗരത്തിൽ നിന്നും 1883 ൽ കുടിയേറിപ്പാർത്തതാണ് മെസ്സിയുടെ പൂർവ്വികനായ ഏയ്ഞ്ചലോ മെസ്സി.
2. അഞ്ചാം വയസ്സിൽ, തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രൻഡോളിയിൽ ചേർന്ന് മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങി.
3. 1995 ൽ പ്രാദേശിക പട്ടണമായ റൊസാരിയോവിലെ ഒരു ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ ചേർന്നു. 11 ആം വയസ്സിൽ അദ്ദേഹത്തിന്റെ വളർച്ചക്കു ആവശ്യമായ ഹോർമോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു. അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിന് മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും മാസം തോറും $900 ചെലവാക്കിക്കൊണ്ട് അദ്ദേഹത്തെ ചികിത്സിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. എന്നാൽ ബാർസലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന കാർലെസ് റെക്സാച്ച് അദ്ദേഹത്തിന്റെ കഴിവിനെ പറ്റി ബോധവാനായിരുന്നു. മെസ്സിയുടെ ബന്ധുക്കൾ സ്പെയിനിലെ കാറ്റലോണിയയിലെ ലെയ്ഡയിൽ ഉണ്ടായിരുന്നു. മെസ്സിയുടെ കളി നിരീക്ഷിച്ചതിനു ശേഷം ബാർസലോണ അദ്ദേഹവുമായി കരാറിലേർപ്പെട്ടു. അദ്ദേഹം സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കിൽ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവർ പറഞ്ഞു.ഇതനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബം യൂറോപ്പിലേക്ക് മാറിത്താമസിക്കുകയും അദ്ദേഹം ക്ലബ്ബിന്റെ യൂത്ത് ടീമുകളിൽ കളിച്ച് തുടങ്ങുകയും ചെയ്തു
4. 2003 നവംബർ 13 ന് (അപ്പോൾ പ്രായം 16 വർഷവും 145 ദിവസവും) പോർട്ടോയുമായുള്ള സൗഹൃദ മത്സരത്തിലൂടെ മെസ്സി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു

5. 2005 മെയ് 1 ന് അൽബാസെറ്റെക്കെതിരെ അദ്ദേഹം തന്റെ ആദ്യ ഗോൾ ബാർസലോണക്കായി നേടി. അപ്പോൾ മെസ്സിയുടെ പ്രായം 17 വർഷവും 10 മാസവും 7 ദിവസവുമായിരുന്നു. ബാർസലോണക്കായി ഒരു ലാ ലിഗ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി.

6. 2005 സെപ്റ്റംബർ 26 ന് മെസ്സി സ്പാനിഷ് പൗരത്വം നേടി.\ അതോടെ അദ്ദേഹം ലാ ലിഗയിൽ കളിക്കുന്നതിന് പൂർണ്ണസജ്ജനായി.

102460_heroa

7. പുതിയ മറഡോണ എന്ന പേര് അദ്ദേഹത്തിന് ചാർത്തി നൽകപ്പെട്ടു. ഒരേയൊരു സീസണിനുള്ളിൽ തന്നെ മറഡോണയുടെ പ്രശസ്തമായ പല ഗോളുകളും പുനഃസൃഷ്ടിച്ചത് അതിനൊരു കാരണമായി. 2007 ഏപ്രിൽ 18 ന് കോപ്പ ദെൽ റെയ് സെമി ഫൈനൽ മത്സരത്തിൽ ഗെറ്റാഫെക്കെതിരെ അദ്ദേഹം 2 ഗോളുകൾ നേടി. മെക്സിക്കോയിൽ വെച്ച് നടന്ന 1986 ലെ ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളിനോട് (നൂറ്റാണ്ടിന്റെ ഗോൾ എന്നും അറിയപ്പെടുന്നു) വളരെയധികം സാമ്യമുള്ളവയായിരുന്നു അവ.ഇതിലൂടെ മെസ്സി മറഡോണയുമായി വളരെയധികം താരതമ്യം ചെയ്യപ്പെട്ടു. സ്പാനിഷ് പത്രങ്ങൾ മെസ്സിയെ മെസ്സിഡോണ എന്ന് വിളിച്ചു.അദ്ദേഹം ആ ഗോളിനിടയിൽ 62 മീറ്ററുകൾ (203 അടികൾ) തന്നെ ഓടി, 6 കളിക്കാരെ (ഗോളിയടക്കം) തന്നെ കബളിപ്പിച്ചു, ഒരേ സ്ഥാനത്തുനിന്നു തന്നെ നിറയൊഴിച്ചു, ആഹ്ലാദസമയത്ത്, 21 വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിൽ മറഡോണ ചെയ്തതുപോലെ കോർണർ പതാകക്കടുത്തേക്ക് ഓടി. മത്സരത്തിനു ശേഷം പത്രസമ്മേളനത്തിൽ സഹകളിക്കാരനായ ഡെക്കോ പറഞ്ഞു : “എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഗോളാണ് അത്.

8. റൊണാൾഡീന്യോയുടെ ക്ലബ്ബ് മാറ്റത്തെ തുടർന്ന് അദ്ദേഹത്തിന്റെ 10 ആം നമ്പർ ജേഴ്സി മെസ്സിക്ക് ലഭിച്ചു.

9. 9 ഗോളുകളോടെ ചാമ്പ്യൻസ് ലീഗ് പരമ്പരയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവുമായി മാറി മെസ്സി. പരമ്പരയുടെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മറ്റാരുമായിരുന്നില്ല. ആ വർഷത്തിൽ തന്നെ യുവേഫ ക്ലബ്ബ് ഫോർവേർഡ് ഓഫ് ദ ഇയർ, യുവേഫ ക്ലബ്ബ് ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആ സീസണിൽ ബാർസലോണ ലാ ലിഗ, കോപ്പ ഡെൽ റേയ്, ചാമ്പ്യൻസ് ലീഗ് എന്നിങ്ങനെ മൂന്ന് കിരീടങ്ങൾ നേടി. ഒരു സീസണിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ സ്പാനിഷ് ക്ലബ്ബായി ബാർസലോണ മാറി.

10. 2009 യുവേഫ സൂപ്പർ കപ്പ് ജയിച്ചതിനു ശേഷം, താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച കളിക്കാരൻ മെസ്സിയാണെന്ന് ബാർസലോണയുടെ മാനേജറായ ജൊസെപ് ഗാർഡിയോള പറഞ്ഞു

article-2298185-18DF228B000005DC-692_634x422

11. 2009 ഡിസംബർ 1 ന് 2009 ലെ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ ആയി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യത്യാസത്തിന് (473-233) പിന്നിലാക്കിക്കൊണ്ടാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കിയത്. അതിനു ശേഷം, ഫ്രാൻസ് ഫുട്ബോൾ മാഗസിൻ, മെസ്സി ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തി: “ഞാനിത് എന്റെ കുടുംബത്തിനായി സമർപ്പിക്കുന്നു. എനിക്ക് അവരെ വേണ്ടപ്പോഴെല്ലാം അവരുടെ സാന്നിധ്യം എന്നോടൊപ്പമുണ്ടായിരുന്നു.”

12. 2010 ഏപ്രിൽ 6 ന് ആഴ്സണലിനെതിരായി നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ (ബാഴ്സയുടെ ഹോം മത്സരമായിരുന്നു) ബാഴ്സ 4-1 ന് ജയിച്ചപ്പോൾ അതിൽ 4 ഗോളും നേടിയത് മെസ്സിയായിരുന്നു. ഒരു മത്സരത്തിൽ തന്നെ 4 ഗോളുകൾ നേടുന്നത് മെസ്സിയുടെ കരിയറിൽ ആദ്യത്തെ സംഭവമായിരുന്നു.

13. നവംബർ 11 ന് റയൽ മല്ലോഴ്സയ്ക്കെതിരെ നേടിയ 2 ഗോളുകൾ 2012 കലണ്ടർ വർഷത്തിൽ അദ്ദേഹത്തിന്റെ ഗോൾ നേട്ടം 76 തികച്ചു. 1958 കലണ്ടർ വർഷത്തിൽ പെലെ നേടിയ 75 ഗോളുകൾ എന്ന നേട്ടം മെസ്സി മറികടന്നു. ഇതോടെ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടൂതൽ ഗോൾ നേടിയ ഗെർഡ് മുള്ളറുടെ 85 ഗോളെന്ന സർവകാല റെക്കോർഡിലേക്ക് മെസിക്ക് 9 ഗോളുകളുടെ വ്യത്യാസം മാത്രമായി

14. ഡിസംബർ 9ന് ലോകം കാത്തിരുന്ന ആ നിമിഷമെത്തി. റയൽ ബെറ്റിസിനെതിരെ 2 ഗോളുകൾ കൂടി നേടി മെസ്സി കലണ്ടർ വർഷത്തിലെ തന്റെ നേട്ടം 86ആയി ഉയർത്തി. ഇതോടെ 1972ൽ ഗെർഡ് മുള്ളർ ബയേൺ മ്യൂണിക്കിനും ജർമ്മൻ ദേശീയ ടീമിനുമായി നേടിയ 85 ഗോളുകൾ പഴങ്കഥയായി

15. 2004 ജൂണിൽ പരാഗ്വേക്കെതിരെ ഒരു അണ്ടർ-20 സൗഹൃദ മത്സരത്തിലാണ് അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ അരങ്ങേറ്റം

16. 2005 ഓഗസ്റ്റ് 17 ന്, തന്റെ 18 ആം വയസ്സിൽ, ഹംഗറിക്കെതിരെയാണ് മെസ്സിയുടെ പൂർണ്ണമായ അരങ്ങേറ്റം. 63 ആം മിനിട്ടിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാൽ മെസ്സിയുടെ ഷർട്ടിൽ പിടിച്ചു വലിച്ച വിൽമോസ് വാഞ്ചാകിനെ തലകൊണ്ട് ഇടിച്ചു എന്ന കുറ്റത്തിന് റഫറി, മാർക്കസ് മെർക്ക്, 65 ആം മിനുട്ടിൽ മെസ്സിയെ പുറത്താക്കി. ആ തീരുമാനം ശരിയായില്ലെന്ന് മറഡോണ പോലും വാദിച്ചു

17. 2006 ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ ഗോളടിക്കാരനായും മെസ്സി മാറി.

18. 2010 ൽ ഫിഫയുടെ സാങ്കേതിക പഠന സംഘം നൽകുന്ന ലോകകപ്പിലെ സ്വർണ്ണപ്പന്തിനുള്ള പത്തു പേരുടെ പട്ടികയിലേക്ക് മെസ്സിയും തിരഞ്ഞെടുക്കപ്പെട്ടു. ആ സംഘം മെസ്സിയെ ഇങ്ങനെ വിശേഷിപ്പിച്ചു: “വേഗതയിലും ടീമിനു വേണ്ടി അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഡ്രിബ്ലിംഗിലും പാസ്സിംഗിലും ഷൂട്ടിംഗിലും മെസ്സി സമാനതകളില്ലാത്തവനാണ് – തീർത്തും മികവുറ്റതും കഴിവുറ്റതും”

19. 2007 ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനു വേണ്ടി ലിയോ മെസ്സി ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സംഘടനക്ക് മെസ്സി രൂപം കൊടുത്തു. ആരാധകരുടെ ഒരു വെബ്സൈറ്റ് നടത്തിയ അഭിമുഖത്തിൽ മെസ്സി ഇങ്ങനെ പറഞ്ഞു, “ഒരല്പം പ്രശസ്തനായതിനാൽ സഹായം ആവശ്യമുള്ള മനുഷ്യരെ സഹായിക്കാൻ എനിക്ക് അവസരം ലഭിക്കുന്നു. പ്രത്യേകിച്ചും കുട്ടികളെ.”.

20.2011 ഏപ്രിലിൽ ലോകത്തെ ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച വ്യക്തികളുടെ പട്ടിക 2011 TIME 100 പുറത്തു വിട്ടപ്പോൾ അതിൽ ഒരാൾ മെസ്സിയായിരുന്നു

21.2011 ഏപ്രിലിൽ, മെസ്സി, ഫേസ്ബുക്കിൽ ഒരു താൾ തുറന്നു. കുറച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ആ താളിന് 6 ദശലക്ഷത്തോളം പിന്തുടർച്ചക്കാരെ ലഭിച്ചു. ഇപ്പോൾ ആ താളിന് ഏകദേശം 47 ദശലക്ഷം പിന്തുടർച്ചക്കാരുണ്ട്

1 Comment on "അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് കളി. ഫുട്‍ബോൾ മാന്ത്രികനെ കുറിച്ച്."

  1. I will immediately grasp your rss feed as I can’t to find your email subscription link or newsletter service.

    Do you’ve any? Kindly permit me understand in order that I may just
    subscribe. Thanks.

Leave a comment

Your email address will not be published.


*