‘കസബ’ക്കാരോട് , മനുഷ്യർ ജീവിക്കുന്നത് ‘കഴപ്പ്’ കൊണ്ടുമാത്രമല്ല

ഫേസ്‌ബുക്ക് നോട്ടിഫിക്കേഷൻ – അപർണ പ്രശാന്തി

 

 

കസബയിലെ ചില മഹത്തായ സംഭാഷണങ്ങളും രംഗങ്ങളും

1. നിന്റെ എവിടെയാടി പിടിക്കണ്ടേ
2. നീ ഇവളുടെ എവിടെ പിടിച്ചാ തൂങ്ങാറുള്ളത്
3. കൂത്തിച്ചീ…. പൊലയാടിച്ചീ.. (ഒട്ടും വിശ്വവിഖ്യാതമല്ലാത്ത രീതിയിൽ )
4. .നിന്റെ ബംബർ .
5. ഭർത്താവിന്റെ വയറു മാത്രം വീർത്തിട്ടെന്താ കാര്യം
6. ഇതൊക്കെ തന്നെ ഉപമകളുടെ സഹായത്തോടെ ആവർത്തിക്കുന്നു.
7. സ്ത്രീയുടെ മാറിടത്തിന്റെ സൂം ചെയ്ത അവസ്ഥയിൽ സൂചനാത്മകമായി ബൈക്ക് മിററിൽ തഴുകുന്ന നായകൻ.
8. നായകനെ കാണുന്ന മാത്രയിൽ കാമം അണപൊട്ടിയൊഴുകുന്ന ട്രാൻസ്‌ജെൻഡർ
9. സിഗററ്റ് കളയാൻ പറഞ്ഞ മേലുദ്യോഗസ്ഥയുടെ പാന്റിന്റെ ബെൽറ്റിൽ പിടിച്ച് വേദനിപ്പിച്ച് പാഠം പഠിപ്പിക്കുന്ന നായകൻ
10. നോട്ടം കൊണ്ടും വാക്കു കൊണ്ടുമുള്ള ശരീര താരതമ്യ പഠനങ്ങൾ

മനുഷ്യർ ജീവിക്കുന്നത് ഇവരുടെ ഭാഷയിൽ ‘കഴപ്പ്’ കൊണ്ടു മാത്രമാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു സംവിധായകനും ആർത്തിയോടെ കൈയ്യടിക്കുന്നവർക്കും ചമ്മി തകർന്നിരിക്കുന്ന സ്ത്രീകളെ അളന്നും പുച്ഛിച്ചും സഹതപിച്ചും കടന്നു പോകുന്നവർക്കും.
ഇത്രയും വലിയ മനുഷ്യ വിരുദ്ധതകളെ തിരിച്ചറിഞ്ഞാലും അതു പറഞ്ഞാൽ നമ്മൾ മാസിൽ നിന്ന് പുറത്താവൂല്ലോ അല്ലേ?.

മാധ്യമപഠനത്തിൽ ഗവേഷണവിദ്യാർത്ഥി കൂടിയാണ് അപർണ പ്രശാന്തി

Be the first to comment on "‘കസബ’ക്കാരോട് , മനുഷ്യർ ജീവിക്കുന്നത് ‘കഴപ്പ്’ കൊണ്ടുമാത്രമല്ല"

Leave a comment

Your email address will not be published.


*