കാശ്‌മീർ. മോഡി ഗവണ്മെന്റിനെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി

 

ബുർഹാൻ വാനിയുടെ മരണത്തെ തുടർന്നു കാശ്മീരിൽ കുട്ടികളടക്കം നിരവധി പേരുടെ ജീവഹാനിക്കിടയാക്കിയ സംഭവത്തിൽ മോഡിക്കും കേന്ദ്ര ഭരണകൂടത്തിനുമെതിരെ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. കാശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയെ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തതാണ് നിരവധി യുവാക്കളുടെ മരണത്തിനു കാരണമായതെന്ന് ജംയത്തുൽ ഉലമാ ഹിന്ദ് സംഘടിപ്പിച്ച ഈദ് സംഗമത്തിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു. യു പി എ ഭരണകാലത്ത് കാശ്മീരിലെ ക്രമസമാധാനം മുഖ്യ അജണ്ടയായിരുന്നെന്നും എന്നാൽ മോഡിയുടെ നയങ്ങൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. മാസങ്ങൾക്കു മുമ്പ് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റലിയോട് കാശ്‌മീർ വിഷയത്തെ കുറിച്ചു ഞാൻ സംസാരിച്ചപ്പോ ” എല്ലാം നിയന്ത്രണത്തിലാണ്. പ്രശ്നമാണ് ഒന്നുമില്ല ” എന്നാണ് ജെയ്റ്റലി പ്രതികരിച്ചത്. ഇപ്പോൾ കാശ്മീരിൽ എവിടെയാണ് സമാധാനം? . രാഹുൽ ചോദിച്ചു.

 

Photo – Internet

Be the first to comment on "കാശ്‌മീർ. മോഡി ഗവണ്മെന്റിനെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി"

Leave a comment

Your email address will not be published.


*