‘കാശ്മീരി ലുക്ക് ‘ ഉണ്ടെന്ന് . ഹൈദരാബാദിൽ വിദ്യാർത്ഥിക്കെതിരെ എബിവിപി അക്രമം

.

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷണവിദ്യാർഥിക്കു നേരെ എബിവിപി യുടെ ക്രൂരമായ മർദ്ദനം. പഞ്ചാബ് സ്വദേശിയായ ആമുൽ എന്ന വിദ്യാർത്ഥിക്ക് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിക്ക് എബിവിപി പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. കണ്ടാൽ കാശ്മീരി മുസ്ലിമിന്റെ മുഖഛായ ഉണ്ടെന്നു കരുതിയാണ് തന്നെ ആക്രമിച്ചതെന്ന് ആമുൽ പറയുന്നു. എബിവിപി യുടെ പ്രസിഡന്റ് സുശീൽകുമാർ അടക്കമുള്ള മുപ്പതംഗ സംഘം ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് ആമുൽ പറഞ്ഞു. കടുത്ത മർദ്ദനത്തിനിരയായ ആമുൽ ചികിത്സയിലാണ് രോഹിത് വെമുലയുടെ മരണകാരണവുമായി ബന്ധപ്പെട്ടു പ്രതിപ്പട്ടികയിൽ ഉള്ള ആളാണ് സുശീൽകുമാർ . കഴിഞ്ഞ ദിവസം കാമ്പസിലെ കശ്മീർ ഐക്യദാർഢ്യ സംഗമം പോലീസ് തടയാൻ ശ്രമിച്ചിരുന്നു

Be the first to comment on "‘കാശ്മീരി ലുക്ക് ‘ ഉണ്ടെന്ന് . ഹൈദരാബാദിൽ വിദ്യാർത്ഥിക്കെതിരെ എബിവിപി അക്രമം"

Leave a comment

Your email address will not be published.


*