കണ്ണൂരിൽ കശ്മീർ ഐക്യദാർഢ്യ പരിപാടി തടഞ്ഞു പോലീസ്.16 പേർ തടങ്കലിൽ 

 

കാശ്മീരിൽ സൈന്യം നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചു കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന് നേരെ പോലീസ്. കാശ്മീർ കവിതകളും മുദ്രാവാക്യങ്ങളുമായി സമാധാനപരമായി സംഘടിപ്പിച്ച കൂട്ടായ്‌മ തടയുകയും പതിനാറു പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകരും വിദ്യാർത്ഥികളുമടങ്ങുന്ന ഈ സംഘം ഇപ്പോൾ കണ്ണൂർ ജില്ലാ പോലീസ് ആസ്ഥാനത്താണ്.പരിപാടി അലങ്കോലപ്പെടുത്താൻ ഒരു കൂട്ടം പേരുടെ മനപ്പൂർവ്വ ശ്രമമുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത സംഗമത്തിൽ പങ്കെടുക്കാൻ നിരവധിപേർ വന്നിരുന്നു.

പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായ ജീവൻ ഫേസ്‌ബുക്കിൽ എഴുതി :-

” കശ്മീറിനെക്കുറിച്ച്‌ പാട്ടു പാടുകയും കവിതകൾ ചൊല്ലുകയും ചെയ്തിരുന്ന ഞങ്ങളോട് കശ്മീരിനെപ്പറ്റി സംസാരിക്കാൻ പാടില്ലെന്നും പറഞ്ഞ്‌ ഒരു സംഘം (കൈക്ക്‌ കാവി കെട്ടിയ ഒരാളുടെ നേത്രുത്ത്വത്തിൽ) ബഹളം വെക്കുകയും ചെയ്യികയുണ്ടായി. ഞങ്ങൾ 16 പേർ ഇപ്പോൾ ജില്ലാ പൊലീസ്‌ ആസ്ഥാനത്താണു. ”

1 Comment on "കണ്ണൂരിൽ കശ്മീർ ഐക്യദാർഢ്യ പരിപാടി തടഞ്ഞു പോലീസ്.16 പേർ തടങ്കലിൽ "

  1. nannaayi poyeda sudaaapi

Leave a comment

Your email address will not be published.


*