‘സൊല്ല് ഡാ..’ കബാലി .ആദ്യ റിവ്യൂകൾ വായിക്കാം

 

ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ തമിഴ് ചലച്ചിത്ര ഇതിഹാസം രജനികാന്തിന്റെ മെഗാ ബഡ്ജറ് ചലച്ചിത്രം കബാലി ഇന്ന് ഇന്ത്യയിൽ റിലീസ് ചെയ്യുന്നു.പാ രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ സ്റ്റൈൽമന്നൻ ബ്രഹ്‌മാണ്ഡ ചിത്രം ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ തന്നെ റിലീസ് ചെയ്തു. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുമായ കബാലി സിനിമയോടുള്ള പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങൾ ഏറെ വൈറൽ ആയിക്കഴിഞ്ഞു രജനികാന്ത് ആരാധകരെ നൂറുശതമാനം ത്രിപ്തിപെടുത്തുന്നതിൽ വിജയിച്ച ചിത്രം സ്ഥിരം രജനി ആക്ഷൻ ത്രില്ലറുകളുടെ ശീലങ്ങളിൽ നിന്നു മാറി സഞ്ചരിച്ചില്ല എന്നു ആദ്യ റിവ്യൂകൾ സൂചിപ്പിക്കുന്നു. പ്രേക്ഷകരുടെ കമന്റുകളിലേക്ക് :-

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഏകസ്വരത്തിൽ അഭിനന്ദിച്ച ഒന്നാണ് കബാലിയിലെ രജനികാന്തിന്റെ ആദ്യ രംഗം. സിനിമയിൽ കഥപറയുന്ന രീതി പതുക്കെയുള്ളതാണെങ്കിലും അത് ശക്തമായ വികാരം നൽകുന്നു എന്നു പ്രേക്ഷകർ പറയുന്നു. സന്തോഷ് നാരായണന്റെ സംഗീതമാണ് സിനിമയിൽ തങ്ങളെ ഏറെ പിടിച്ചുനിർത്തിയത് എന്നു ഗൾഫ് രാജ്യങ്ങളിലെ ആദ്യ റിവ്യൂകളിൽ കാണാം. പിടിച്ചുകുലുക്കുന്ന ആമുഖരംഗവും സന്തോഷിന്റെ സംഗീതവുമാണ് സിനിമയുടെ ആദ്യ പകുതി ആസ്വാദ്യകരമാക്കുന്നുന്നതെന്നു തമിഴ്നാട് സ്വദേശി വിഘ്‌നേശ് കന്ദസാമി സോഷ്യൽ മീഡിയയിൽ എഴുതി. കബാലി ഒരു ആക്ഷൻ ത്രില്ലർ മാത്രമല്ല കുടുംബ ചലച്ചിത്രം കൂടിയാണെന്ന് പറയുന്ന സഹിൻ സിനിമക്ക് നൽകുന്നത് അഞ്ചിൽ നാലു മാർക്കാണ്. രജനികാന്തിന്റെ പൂർവ്വകാലം പറയുന്ന ഫ്ളാഷ്ബാക് രംഗങ്ങൾ ഏറെ ആസ്വാദ്യകരമാണെന്നാണ് റിവ്യൂ. ബാഷ സിനിമയിലെ ഓട്ടോ ഡ്രൈവറെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ രംഗം എന്നു അനീഷ കൃഷ്ണൻ എഴുതി

ശരാശരി പടമാണെന്നും രജനിയുടെ പെർഫോമൻസ് മാത്രമാണ് സിനിമയിൽ ഉള്ളൂ എന്നും ചില കമന്റുകളും വരുന്നു. രജനികാന്ത് ആരാധകർക്ക് എല്ലാം തികഞ്ഞ ഒരു പാർട്ടി ഒരുക്കുക എന്നതിൽ വിജയിച്ച കബാലി വികാരത്തള്ളിച്ചകളുടെ വേലിയേറ്റം മാത്രമാണെന്ന് ഒരു കൂട്ടർ പറയുന്നു. രഞ്ജിത്തിന്റെ മദ്രാസ് ആസ്വദിച്ച പ്രേക്ഷർക്ക് കബാലി അത്ര മികച്ച സിനിമയായി അനുഭവപ്പെടില്ല എന്നു അശ്വിൻ കൃഷ് എഴുതി. പഞ്ച് ഡയലോകുകൾ , സ്ലോ മോഷൻ രംഗങ്ങൾ , സ്റ്റൈലിഷ് പോസുകൾ എന്നിവ ആവശ്യത്തിനും അനാവശ്യത്തിനും സിനിമയിൽ ഉണ്ടെന്നു പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു

Be the first to comment on "‘സൊല്ല് ഡാ..’ കബാലി .ആദ്യ റിവ്യൂകൾ വായിക്കാം"

Leave a comment

Your email address will not be published.


*