‘സഖാവി’നെതിരെ മിണ്ടരുത്.വൈറൽകവിതയെ വിമർശിച്ചവർക്കു എസ്എഫ്ഐ തെറിയഭിഷേകം

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ സാം മാത്യവിന്റെ ” സഖാവ്” എന്ന കവിതയെ വിമർശിച്ചു ഫേസ്‌ബുക്കിൽ അഭിപ്രായം പറഞ്ഞവർക്ക് നേരെ എസ് എഫ് ഐ പ്രവർത്തകരെന്നു അവകാശപ്പെടുന്നവരുടെ പൊങ്കാല . സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യവും എഴുത്തുകാരിയുമായ ജോഷിന രാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് കവിതക്കെതിരെ മിണ്ടിയതിനു പൊങ്കാല .

” ആലാപനത്തിന്റെ ഒരു ‘മുരുകൻ കാട്ടാക്കടത്വം’ എന്നതൊഴിച്ചാൽ ഒരു പരകൂതറ പടപ്പാണ് ‘സഖാവ്’ എന്ന വിപ്ലവ വയറിളക്ക കവിത.
ഇതിനു ചേരുന്ന തലക്കെട്ട് ‘ആൺ സഖാവിന്റെ ചങ്കിലെ പെണ്ണ്’ എന്നതാണ്. ഇതിലെന്ത് കണ്ടിട്ടാണ് സഖാക്കന്മാർക്ക് ‘goosebumps’ വരുന്നതെന്നറിയില്ല. ജയിൽ ജയിൽ എന്ന് ആവർത്തിച്ച് കേൾക്കുന്നതാണോ അല്ലെങ്കിൽ അടുത്ത ജന്മത്തിൽ പോലും തനിക്കായി കാത്തിരിക്കുന്ന ‘പെണ്ണ് ‘ എന്ന സകല പൈങ്കിളി സിനിമകളും ഇട്ട് ആഘോഷിക്കുന്ന രൂപകത്തിന്റെ വിപ്ലവഭംഗിയാണോ?
ഒരാണാണ് ആ കവിത എഴുതിയത് എന്നറിഞ്ഞപ്പോൾ എല്ലാം ക്ലിയറായി. ഇമ്മാതിരി ചപ്പടാച്ചി ആഘോഷിക്കാനാണ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളെങ്കിൽ കെ.എസ്‌.യു . പിരിച്ചു വിട്ടപോലെ എസ്‌.എഫ്.ഐ യും പിരിച്ചു വിടുന്നതാവും നല്ലത്! ” എന്നായിരുന്നു ജോഷിനയുടെ പോസ്റ്റ്.

 

എസ് എഫ് ഐ പിരിച്ചുവിടണം എന്ന് വായിച്ച ഉടനെ ” ചേച്ചി”യെ പൊങ്കാല വിളിക്കാൻ തുടങ്ങിയ പാർട്ടി അനുഭാവികൾ ഇപ്പോഴും അത് നിർത്തിയിട്ടില്ല. ” നീ ഒരു കവിത എഴുതൂ.. വിമർശിക്കൂ ” എന്ന് വേറെ ചിലർ. അസൂയ മൂത്തിട്ടാണെന്നാണ് ഒരു കൂട്ടം സഖാക്കളുടെ കണ്ടെത്തൽ. ഗോമാതാവിനു പിറന്നതാണ് കവിതയെ വിമർശിച്ചവർ എന്നടക്കം കമന്റുകൾ വന്നു. സ്ത്രീവിരുദ്ധവും അസഹിഷ്ണുത നിറഞ്ഞതുമായ ഒട്ടേറെ കമന്റുകൾ ഇട്ടവരെല്ലാം തന്നെ തങ്ങളുടെ ഫേസ്‌ബുക്കിൽ എസ് എഫ് ഐ എന്ന് രേഖപ്പെടുത്തിയവർ കൂടിയാണ്.

 

തന്റെ പോസ്റ്റിലെ കമന്റുകൾ തെളിയിക്കുന്നത് സംഘടനാസംവിധാനത്തില്‍ ആഴത്തില്‍ വേരോടിയ ആ സ്ത്രീവിരുദ്ധത ആണെന്ന് ജോഷിന ഫേസ്‌ബുക്കിൽ എഴുതി

Capture 2 Capture

Be the first to comment on "‘സഖാവി’നെതിരെ മിണ്ടരുത്.വൈറൽകവിതയെ വിമർശിച്ചവർക്കു എസ്എഫ്ഐ തെറിയഭിഷേകം"

Leave a comment

Your email address will not be published.


*