”ഗോരക്ഷകരെ” കുറിച്ച് പാർലമെന്റിൽ സംസാരിക്കാൻ ധൈര്യമുണ്ടോ മോഡിക്ക്? മായാവതി ചോദിക്കുന്നു

 

ഗോരക്ഷയുടെ പേരിൽ അക്രമങ്ങൾ അഴിച്ചുവിടുന്നവർ സാമൂഹ്യദ്രോഹികളാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ”മാൻ കി ബാത്ത് ” പ്രസംഗത്തിനുനേരെ ആഞ്ഞടിച്ചു മായാവതി. ഇത്തരം അക്രമങ്ങൾ അഴിച്ചുവിടുന്ന സാമൂഹ്യദ്രോഹികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന പാർട്ടിയുടെ നേതാവാണ് നരേന്ദ്രമോഡിയെന്നത് മറക്കരുതെന്ന് മായാവതി ഓർമിപ്പിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സാമൂഹ്യദ്രോഹങ്ങൾ ഏറെ നടക്കുന്നത്. എന്തുകൊണ്ട് മോഡിക്ക് ഈ കാര്യങ്ങൾ പാർലമെന്റിൽ പറയാൻ സാധിക്കുന്നില്ല. എം പി മാർ ചോദ്യം ചെയ്യുമെന്ന ഭയമായുള്ളതുകൊണ്ടാണോ എന്നും മായാവതി ചോദിച്ചു. പാർലമെന്റിനു പുറത്ത് ” ചോദ്യോത്തരം” ഇല്ലാത്തതുകൊണ്ടാണ് മോഡി ഇങ്ങനെ പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നതെന്നു മായാവതി കൂട്ടിച്ചേർത്തു.

Be the first to comment on "”ഗോരക്ഷകരെ” കുറിച്ച് പാർലമെന്റിൽ സംസാരിക്കാൻ ധൈര്യമുണ്ടോ മോഡിക്ക്? മായാവതി ചോദിക്കുന്നു"

Leave a comment

Your email address will not be published.


*