മൊബൈൽ കാമറയുള്ളവർ ജാഗ്രതൈ. കേരളാപോലീസ് നിങ്ങളെ ഐസിസുകാരനാക്കും

പോലീസ് സ്റ്റേഷൻ പരിസരത്ത്  വണ്ടികൾ കൂട്ടിയിട്ടത് തന്റെ മൊബൈൽ കാമറയിൽ പകർത്തിയ യുവാവിനെ ഐ എസ് ബന്ധമുള്ളവനാക്കാൻ പോലീസ് ശ്രമിച്ചെന്ന് പരാതി. മലപ്പുറത്ത് തിരൂരിനടുത്തു വെച്ച് ഷമീം ബഷീർ എന്ന യുവാവിനാണ്‌ ഈ അനുഭവം ഉണ്ടായത്. ഫോട്ടോ എടുത്തതിനു ഫോൺ കസ്റ്റഡിയിൽ എടുക്കുകയും മാപ്പു പറയിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് യുവാവിനെ വിട്ടയച്ചത്. ”കാസർഗോഡുനിന്നു കാണാതായവരുമായി എന്താ ബന്ധം” , ”ഐ എസ് ബന്ധം അന്വേഷിക്കണം , കുറച്ചുകഴിഞ്ഞുവന്നാൽ ഫോൺ തരാം” തുടങ്ങിയ കമന്റുകളാണ് മുതിർന്ന പോലീസ് അധികൃതരിൽ നിന്നും തനിക്കുണ്ടായതെന്നു ഷമീം ബഷീർ ഫേസ്‌ബുക്കിൽ എഴുതുന്നു. ഐ ഡി  പ്രൂഫിന്റെ കോപ്പി സഹിതം ക്ഷമ ചോദിച്ചുള്ള കത്ത് തിരൂർ ജോയിന്റ് ആർ ടി ഓ ക്കു നൽകിയതിന് ശേഷമാണ് ഷമീമിനെ വിട്ടയച്ചത്. ഓഗസ്റ് 6 ശനിയാഴ്ചയാണ് സംഭവം.

ഷമീം ബഷീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് , യുവാവ് പകർത്തിയ ചിത്രം , ക്ഷമ ചോദിച്ചുള്ള കത്ത് എന്നിവ താഴെ :-

” ഇന്നലെ തിരുവനന്തപുരതിന്ന് കോഴിക്കോട്ടേക്ക് Dhanishന്റൊപ്പം പോവുമ്പോ മലപ്പുറത്ത് വെച്ച് എടുത്ത ഒരു ഫോട്ടോ ആണ് ഒന്ന്. അതെടുത്തതിന് പോലീസ് എടുത്തോണ്ട് പോയ ഫോൺ വിട്ടുകിട്ടാൻ എഴുതിയ ലെറ്റർ ആണ് മറ്റെത്. മൂത്രമൊഴിക്കാൻ നിർതിയപ്പോ അവിടെ കണ്ടത് ചുമ്മാ ഫോട്ടോ എടുത്തപ്പോ പിറകിന്ന് വന്നു കാര്യം പോലും പറയാതെ പോലീസുകാരൻ ഫോൺ എടുത്തോണ്ട് പോയി. കാര്യം ചോദിച്ചപ്പോൾ സ്റ്റേഷനിൽ വന്ന് വാങ്ങിച്ചോന്നു പറഞ്ഞ്. ഒന്നൂടെ ചോദിച്ചപ്പോ എന്തിനാണ് ഫോട്ടോ എടുത്തതെന്ന് ചോദിച്ചു. ചുമ്മാനു പറഞ്ഞപ്പോ ചുമ്മാ എടുക്കാൻ ഇതിന് എന്ത് സൗന്ദര്യം ആണുള്ളത്! ഇതെന്താ റോസാപ്പൂ ആണാനും എന്താ ഉദ്ദേശംന് പറഞ്ഞൊന്നും പറഞ്ഞു. വേറൊനും ഇല്ലന്ന് പറഞ്ഞപ്പോ ഹയർ റാങ്കിൽ ഉള്ളൊരാളുടെ അടുത്ത് കൊണ്ടോയി. അയാളോട് കാര്യം പറഞ്ഞപ്പോ തന്നെ കാസർകോടിന് കാണാതായവരുമായി എന്താ ബന്ധംനായി!! പിന്നെ ഫോട്ടോ പ്ലാനിംഗ് purposeനു അല്ലെയെന്നും ISIS ബന്ധം അന്വേഷിക്കണം കുറച്ച് കഴിഞ്ഞുവാ എന്നും പറഞ്ഞു. ഫോട്ടോ എടുക്കാൻ association membership ഇല്ലെന്നും. അവസാനം പ്രശ്‌നാകിയപ്പോ driving test നടക്കുന്നതിനിടെ തടസ്സപ്പെടുത്താൻ ശ്രമിച്ചുനു വരെ ആക്കി. അവസാനം രണ്ടര മണിക്കൂർ അവിടെ നിർത്തി കൊറേ ചോദ്യം ചോദിച്ചു ഈ letter എഴുതിച്ച് ID പ്രൂഫും ഫോൺ നമ്പരും വാങ്ങിവെച് വിട്ടു.
കണ്ണടച്ചു തൊറക്കും മുമ്പേ തീവ്രവാദി ആക്കുന്നുള്ള കഴിവ് സമ്മതിച്ച് കൊടുക്കണം.
കേരളത്തിലെ ആൾക്കാരെ മൊത്തം ISISൽ എത്തിക്കാൻ ഇവര് വല്ല പ്രതിജ്ഞയും എടുത്തിണ്ടോ! കിസ്മത് movieൽ വിനയ് ഫോർട്ട് ചെയ്ത SI charector “പിള്ളേരെ ഞാൻ maximum പേടിപ്പിച്ചിണ്ട് എന്റെ ജോലി കഴിഞ്ഞൂ”ന് പറയിനിണ്ട്. അതെപോലെ പേടിപ്പിക്കൽ ആണ് സ്വന്തം ഡ്യൂട്ടിനു വിചാരിക്കുന്ന കൊറേയെണ്ണം ഉണ്ട്.
അത്രേം അവിടുണ്ടായിട്ടും പ്രശ്നം എന്താനു അറിഞ്ഞിട്ടും കമാനൊരു അക്ഷരം പറയാതെ സമാധാനപ്രിയരായി നോക്കിനിന്ന നാട്ടുകാരെ ഓർക്കുമ്പോ വീട്ടിലെ വാഴ കാണുമ്പോ അഭിമാനം തോന്നുന്നു. driving test നടക്കുന്നിടത്ത് നടന്ന സംഭവം ആയോണ്ട് അതിൽ മൂഡ് മാറി testന് പണികിട്ടുംന്ന് വിച്ചാരിച്ച് നമ്മളോട് ചൂടായവനെയൊക്കെ കിണറ്റിൽ ഇടണ്ട സമയം കഴിഞ്ഞു. റോസാപ്പൂവിനും സുഗന്ധമുള്ളതിനും മാത്രമേ സൗന്ദര്യവൂന്ന് വിശ്വസിക്കുന്നവരെയൊക്കെ Policeൽ എടുത്തവർക്കും ഒരവാർഡ് കൊടുക്കണം. എല്ലാരും ISISഅല്ലായെന്ന് തെളിയിക്കാനുള്ള ഒരു certificate പിന്നെ cam ഉള്ള ഫോൺ ഉള്ളവരൊക്കെ photographers അസോസിയേഷൻ membership ഒക്കെ എടുത്ത് വെക്കുന്നത് നല്ലതായിരിക്കും.”

ഷമീം ആർ ടി ഓ ക്കു നൽകിയ കത്ത്

ഷമീം ആർ ടി ഓ ക്കു നൽകിയ കത്ത്

ഷമീം ബഷീർ പകർത്തിയ ചിത്രം

ഷമീം ബഷീർ പകർത്തിയ ചിത്രം

Be the first to comment on "മൊബൈൽ കാമറയുള്ളവർ ജാഗ്രതൈ. കേരളാപോലീസ് നിങ്ങളെ ഐസിസുകാരനാക്കും"

Leave a comment

Your email address will not be published.


*