ജാതി ഒരു കേട്ടുകേൾവി അല്ല .രോഹിത് വെമുലയുടെ എഴുത്തുകളുമായി ” കാസ്റ്റ് ഈസ് നോട്ട് എ റൂമർ”

 

ഹൈദരാബാദ് സർവകലാശാല അധികൃതരുടെയും സംഘ് പരിവാർ രാഷ്ട്രീയത്തിന്റെയും ജാതീയ വിവേചനങ്ങൾ കാരണം സ്വയം ജീവനൊടുക്കിയ രോഹിത് വെമുല എന്ന ദളിത് യുവഗവേഷകന്റെ ഓൺലൈൻ എഴുത്തുകൾ സമാഹരിച്ച ”കാസ്റ്റ് ഈസ് നോട്ട് എ റൂമർ , ഓൺലൈൻ ഡയറി ഓഫ് രോഹിത് വെമുല ” പുറത്തിറങ്ങി. ജൂഗ്ഗർനട്ട് പബ്ലിഷേർസ് പ്രസിദ്ധീകരിച്ച പുസ്തകം എഡിറ്റ് ചെയ്ത തയ്യാറാക്കിയത് യുവമാധ്യമപ്രവർത്തകയും ഹൈദരാബാദ് സർവകലാശാലകളിലെ ജാതിവിരുദ്ധ സമരങ്ങൾ സൂക്ഷ്മമായി റിപ്പോർട് ചെയ്യുകയും ചെയ്യുന്ന നിഖില ഹെന്രി ആണ്.

Nikhila Henry

Nikhila Henry

ഹൈദരാബാദ് സർവകലാശാലയിലെ ജാതിവിരുദ്ധ സമരങ്ങൾ , ഇന്ത്യൻ രാഷ്ട്രീയം , കമ്മ്യൂണിസവും ജാതിയും , സംഘപരിവാറിന്റെ മുസ്ലിംവിരുദ്ധ രാഷ്ട്രീയം ,സ്ത്രീപക്ഷ രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട് രോഹിത് വെമുല ഫേസ്‌ബുക്കിൽ എഴുതിയ നൂറുകണക്കിന് എഴുത്തുകൾ ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുണ്ട്.
രോഹിത് എഴുതിയ കവിതകൾ , ഒരു കവിത വിവർത്തനം എന്നിവ ” കാസ്റ്റ് ഈസ് നോട്ട് എ റൂമർ” നെ മനോഹരമാക്കുന്നുണ്ട്. മതം , ദൈവം , ദേശം , എന്നിവയെ കുറിച്ചുള്ള ശക്തമായ നിലപാടുകൾ സാഹിത്യസമ്പന്നമായ ഭാഷയിൽ രോഹിത് ഫേസ്‌ബുക്കിൽ കുറിച്ചിട്ടത് നിഖില എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ വായിക്കാം. ‘ജാതി’ യെ ഇന്ത്യയിലെ ഇടത് വലത് മുഖ്യധാരാ സംഘടനകൾ എങ്ങനെയൊക്കെയാണ് നേരിട്ടത് എന്നതിന്റെ ഗൗരവപരമായ നിരീക്ഷണം കൂടിയാണ് രോഹിതിന്റെ എഴുത്തുകൾ. അംബേദ്‌കർ പൊളിറ്റിക്സിനെയും എ എസ് എ യെയും രോഹിത് അനുഭവങ്ങളുടെ വെളിച്ചത്തിൽ വായിക്കുന്നത് കാണാം.

അറുപത് രൂപയാണ് പുസ്തകത്തിന്റെ വില. ജൂഗ്ഗർനട്ട് അപ്ലിക്കേഷനിലൂടെ ( Juggernaut Books ) പുസ്തകം വാങ്ങാം. രാജ്യവ്യാപകമായി വിദ്യാർത്ഥി ദളിത് പ്രക്ഷോഭങ്ങളുടെ ഊർജമായി മാറിയ രോഹിത് വെമുല എന്ന യുവപ്രതിഭയുടെ ആത്മകഥയായും ജീവചരിത്രമായും ‘കാസ്റ്റ് ഈസ് നോട്ട് എ റൂമർ , ഓൺലൈൻ ഡയറി ഓഫ് രോഹിത് വെമുല ” എന്ന മനോഹരമായ കൃതിയെ വായിക്കാം.

Be the first to comment on "ജാതി ഒരു കേട്ടുകേൾവി അല്ല .രോഹിത് വെമുലയുടെ എഴുത്തുകളുമായി ” കാസ്റ്റ് ഈസ് നോട്ട് എ റൂമർ”"

Leave a comment

Your email address will not be published.


*