https://maktoobmedia.com/

വംശീയതകൾ മറനീക്കി പുറത്തുവരുമ്പോൾ. ” ‘ ത്താ’ക്ക് ‘ക്കാ’മാത്രം” ഒരു വായന

 

ഫേസ്‌ബുക്ക് കോളം – ഷഫീഖ് സുബൈദ ഹക്കീം

”ത്താ’ക്ക് ‘ക്കാ’മാത്രം എന്ന വൃത്തികെട്ട വാര്‍ത്തയില്‍ ഇപ്പോള്‍ ആ സ്ത്രീയെ പിന്തുണച്ചവര്‍ ‘ആരായി’ എന്നതാണോ ഇവിടെ ഏറ്റവും പ്രസക്തം. ഏത് പിന്തിരിപ്പന്‍മൂല്യത്തെയും പിന്തുണക്കുന്നവര്‍ എല്ലായിടത്തുമുണ്ട്. ഇവിടെ യാഥാസ്ഥിതിക ബോധത്തെ പിന്തുണയ്ക്കുന്ന യാഥാസ്ഥിതികരും ഉണ്ട് മുസ്ലീങ്ങളില്‍. അത് ആരും നിഷേധിക്കുന്നില്ല. എന്നാല്‍ ഇവിടെ ഫേസ്ബുക്കുകളില്‍ പ്രസ്തുത വാര്‍ത്തയുമായി നിറഞ്ഞു നിന്നത് വംശീയതയല്ലേ? അതുമായി തട്ടിച്ചു നോക്കുമ്പോള്‍ സ്ത്രീ പറഞ്ഞുവെന്ന് പറഞ്ഞ കാര്യങ്ങളെ പിന്തുണച്ചവര്‍ എത്രയോ ചെറുത്.
ലോകത്ത് ഇന്നും നടക്കുന്ന ഏറ്റവും വലിയ പോരാട്ടം വംശീയതയ്‌ക്കെതിരെയുള്ളതല്ലേ? ഇന്ത്യയില്‍ വംശീയതയുടെ ഏറ്റവും വലിയരൂപമല്ലേ ബ്രാഹ്മണിക് ബോധം. അങ്ങനെയാണെങ്കില്‍ സെക്കുലര്‍ വ്യവഹാരങ്ങളില്‍ നിറഞ്ഞാടുന്ന ഇത്തരം വംശീയബോധത്തില്‍ ബ്രാഹ്മണിസമില്ലേ…? ഇന്ത്യയിലെ ദളിതരും കീഴാളജനവിഭാഗങ്ങളും അതിന്റെ ഇരകളല്ലേ.. ഇന്നലെ മുതല്‍ ആ സ്ത്രീയെ പിന്തുണച്ച ‘കാക്കാ’മാരുടെ പിന്നാലെയാണ് ഈ സെക്കുലറിസ്റ്റുകള്‍… സത്യത്തില്‍ സങ്കടമാണ് വരുന്നത് ഇത് കാണുമ്പോള്‍… (വിമര്‍ശിക്കണ്ട എന്നല്ല, മറിച്ച് വംശീയത മറനന്നുപോവുകയും ഇക്കാമാരുടെ ‘താഴ്ന്ന ബോധം’ കൊണ്ടാടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്.)
പുരുഷാധിപത്യ ബോധവും പൗരോഹിത്യബോധവും യാഥാസ്ഥിതിക ബോധവും ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമാണോ? ഇവിടെ നിലനില്‍ക്കുന്ന ഏതാണ്ട് എല്ലാ പ്രത്യയശാസ്ത്ര ചിന്താധാരകള്‍ക്കും ഈ പ്രശ്‌നമുണ്ട് എന്നാണ് എന്റെ അഭിപ്രായം. ജനാധിപത്യം, സെക്കുലറിസം, കമ്മ്യൂണിസം, നവജനാധിപത്യബോധങ്ങല്‍, ദളിത് ചിന്തകള്‍ എന്നിവയിലെല്ലാം ഈ യാഥാസ്ഥിതിക പിന്തിരിപ്പന്‍ മൂല്യബോധങ്ങളെ കാണാന്‍ സാധിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ യാഥാസ്ഥിതികമതം എന്നത് ബ്രാഹ്മണിസമാണ്. ഇന്നും മനുഷ്യരുടെ ശുദ്ധാശിദ്ധിയുടെ പേരില്‍ കൊന്നും അടിച്ചമര്‍ത്തിയും അര്‍ഹിക്കാത്തത് പിടിച്ചെടുത്തും അരികുവല്‍ക്കരിച്ചും അപരാധങ്ങള്‍ ചെയ്തും അനീതികാട്ടിയും വംശീയത നിലനിര്‍ത്തിയും അധികാരത്തില്‍ നിലനിന്നുപോരുന്ന ലോകത്തിലെ തന്നെ ഏറ്റവും പഴയ, പഴകിയ ഒരു ഇന്‍സ്റ്റിറ്റിയൂഷനാണത്. മനുഷ്യരെ വംശീയമായിക്കാണുന്നതില്‍ ലജ്ജിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് അംബേദ്ക്കര്‍ ‘ആരാണ് അസ്പൃശ്യര്‍’ എന്ന ഗ്രന്ധത്തിലുള്‍പ്പെടെ ആവര്‍ത്തിച്ച് വിലയിരുത്തിയിട്ടുണ്ട്. അടിച്ചമര്‍ത്തുന്നതിലും അരികുവല്‍ക്കരിക്കുന്നതിലും ലജ്ജ തോന്നാത്ത വിഭാഗം എന്നത്രേ. ഇത്തരത്തില്‍ തലമുഴുവന്‍ യാഥാസ്ഥിതികത്വത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും അവര്‍ അധികാരത്തില്‍ വാഴുന്നുവെന്ന് മാത്രമല്ല, അവര്‍ യോഗ്യരായിക്കണക്കാക്കപ്പെടുകയും ചെയ്യുന്നു.

13939340_10157181463385063_7319144429471242774_n
ഇനി യാഥാസ്ഥിതികത്വത്തിന്റെ കാര്യത്തില്‍ കൃസ്ത്യന്‍ മതം പിന്നിലാണോ? അവര്‍ ഒട്ടും യാഥാസ്ഥിതികരല്ലാത്തവരാണോ? ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ ഇറക്കുന്ന ഫത്വകളും (ഇടയലേഖനങ്ങളും) പ്രഭാഷണങ്ങളും ഒന്ന് കേട്ടാല്‍ മതി തീര്‍ന്നുകൊള്ളും ആ ബോധ്യം. എത്രയോ കൃസ്ത്യന്‍ സുഹൃത്തുക്കള്‍ ഇപ്പോഴും യാഥാസ്ഥിതികത്വത്തിന്റെ ഭാരവും പേറി തെമ്മാടിക്കുഴിയിലേയ്ക്ക് തള്ളപ്പെടുന്നു.
ഇനി സെക്കുലറിസ്റ്റുകളും കമ്മയുണിസ്റ്റുകളും ജനാധിപത്യവാദികളുമൊക്കെ ഇതില്‍ നിന്നും തീര്‍ത്തും കറകളഞ്ഞവരാണോ?? അങ്ങനെയെങ്കില്‍ ഇവിടെ ടി.പി ചന്ദ്രശേഖരന്‍ ഉണ്ടാവുമായിരുന്നില്ല. പാര്‍ട്ടിപ്പിളര്‍പ്പുകള്‍ ഉണ്ടാകുമായിരുന്നില്ല. കീറോവ് കൊല്ലപ്പെടുമായിരുന്നില്ല. ട്രോടസ്‌കി കൊല്ലപ്പെടുമായിരുന്നില്ല. സുവര്‍ക്ഷേത്രം ആക്രമിക്കപ്പെടുമാ്യിരുന്നില്ല. സല്‍മാന്‍ ( Salmaan Mohammed) ജയിലില്‍ പോകുമായിരുന്നില്ല. ലോകത്ത് സോവിയറ്റ് യൂണിയന്റെ പിളര്‍പ്പുപോലും ഉണ്ടാവുമായിരുന്നില്ല.
ഇങ്ങനെ എല്ലാ പ്രത്യശാസ്ത്ര ധാരകളിലും കാണാം സ്ത്രീവിരുദ്ധതയും യാഥാസ്ഥിതികത്വവുമൊക്കെ. ഇതിന്റെയൊക്കെ അമരത്ത് തന്നെയാണ് കോയാ നിങ്ങളുമൊക്കെ. എന്നിട്ട് ആ കാക്കമാര്‍ മാത്രം കൊണ്ടാടപ്പെടുകയും ‘ത്താ’ക്ക് ‘ക്ക’ വാര്‍ത്തയിലെയും അതുമായി ബന്ധപ്പെട്ട് ഇടത് സെക്കുലര്‍വ്യാവങ്ങഹാരങ്ങളില്‍ അലയടിച്ച വംശീയത അപ്രസക്തമാവുകയും ചെയ്യുന്നത് ഏത്രമാത്രം അനീതിയാണ്. എത്രമാത്രം ബ്രാഹ്മണിക്കലാണ്. എത്രമാത്രം ആഴത്തില്‍ സംഘിബോധം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. എത്രമാത്രം ഫാസിസ്റ്റുമാണ്.

Be the first to comment on "വംശീയതകൾ മറനീക്കി പുറത്തുവരുമ്പോൾ. ” ‘ ത്താ’ക്ക് ‘ക്കാ’മാത്രം” ഒരു വായന"

Leave a comment

Your email address will not be published.


*