”നിയമസഭയുടെ നടുത്തളത്തിൽ സ്വയംവെട്ടി മരിക്കണം” കൊലവിളിക്കെതിരെ ഒരു കവിത

 

കവിത – അനീസ സെഹ്റ

 

നിയമസഭയുടെ
നടുത്തളത്തിൽ
സ്വയം വെട്ടി
മരിക്കണം.
എണ്ണിയാലൊടുങ്ങാത്ത
മുറിവുകളിലൂടെ
ചോര ഒഴുകണം.
എത്ര കഴുകിയാലും
മാഞ്ഞുപോകാത്ത
ചുവന്ന കറ
ആ തറകള്‍ക്ക് പകരണം.
ചുടുരക്തത്തിന്‍റെ ഗന്ധം
സാമാജികരെ
മത്തു പിടിപ്പിക്കണം.
പോരാ…….
അവരുടെ അലര്‍ച്ചകളോടൊപ്പം
പ്രേതമായലഞ്ഞ്
അവരുടെ സ്വെെര്യം
കെടുത്തണം ………

Be the first to comment on "”നിയമസഭയുടെ നടുത്തളത്തിൽ സ്വയംവെട്ടി മരിക്കണം” കൊലവിളിക്കെതിരെ ഒരു കവിത"

Leave a comment

Your email address will not be published.


*