ജാമിഅ മില്ലിയ ഹോസ്റ്റലുകളിൽ അപ്രഖ്യാപിത പോലീസ് റെയ്‌ഡ്‌. പ്രതിഷേധവുമായി വിദ്യാർഥികൾ

 

ഹോസ്റ്റലുകളിൽ ദൽഹി പോലീസിന്റെ അപ്രതീക്ഷിത റെയ്‌ഡും ചെക്കിങ്ങും നടന്നതിൽ പ്രതിഷേധിച്ചു ജാമിഅ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർഥികൾ രംഗത്ത്. സ്വാതന്ത്രദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പതിവ് റെയ്‌ഡ്‌ ആണെന്നായിരുന്നു ദൽഹി പോലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ ഇതുമായി ബന്ധപ്പെട്ടു തങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല എന്നാണു ഹോസ്റ്റൽ പ്രോക്ടർ മാധ്യമങ്ങളോട് പറഞ്ഞത്. യൂണിവേയ്സിറ്റി അധികൃതർ അറിയാതെയുള്ള ”മഫ്തി” വേഷത്തിലുള്ള റെയ്‌ഡ്‌ വിദ്യാർത്ഥികളെ പ്രകോപിതരാക്കി. ശനിയാഴ്ച രാത്രി ഏറെ നേരം വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധവുമായി ഒത്തുകൂടി. പെർമിഷൻ ഇല്ലാതെയാണ് പോലീസ് കാമ്പസിൽ കയറിയതെന്നും വിദ്യാർഥികൾ പരാതി നൽകിയെന്നും പ്രോക്ടർ മെഹ്താബ് ആലം പറഞ്ഞു. പോലീസ് തങ്ങളോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ആലം പറഞ്ഞു.

പോലീസ് ശനിയാഴ്ച വൈകുന്നേരം മുതൽ കാമ്പസിൽ കയറി വിദ്യാർത്ഥികളെ വീഡിയോവിലും ഫോട്ടോവിലും പകർത്തിയിരുന്നെന്നും എങ്ങനെയാണ് പൊലീസിന് ഒരു യൂണിവേയ്സിറ്റിയിലെ വിദ്യാർത്ഥികളെ ഇങ്ങനെ കാമറയിൽ അനുവാദമില്ലാതെ പകർത്താൻ കഴിയുക എന്നും വിദ്യാർഥികൾ ചോദിച്ചു

എന്നാൽ ഞങ്ങൾ യാതൊരു റെയ്‌ഡും നടത്തിയിട്ടില്ലെന്നും വിദ്യാർത്ഥികളുടേത് വ്യാജ ആരോപണങ്ങളാണെന്നും പോലീസ് കമ്മീഷണർ മൻദീപ് സിങ് പറഞ്ഞു.

ഈ വിഷയത്തിൽ ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികൾ വി സി യുടെ ഓഫിസിനു മുന്നിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.

 

Image courtesy: Firstpost/Asad Ashraf

Be the first to comment on "ജാമിഅ മില്ലിയ ഹോസ്റ്റലുകളിൽ അപ്രഖ്യാപിത പോലീസ് റെയ്‌ഡ്‌. പ്രതിഷേധവുമായി വിദ്യാർഥികൾ"

Leave a comment

Your email address will not be published.


*