ദളിത് മുസ്ലിം ഐക്യം വിളംബരം ചെയ്ത് ഉനയിൽ റാലി. പതാക ഉയർത്തി രാധിക വെമുല

 

സ്വാതന്ത്രദിനത്തോടനുബദ്ധിച്ച് ‘ഉന ദളിത് ലഡാട് സംഘർഷ് സമിതി’ സംഘടിപ്പിച്ച ദളിത് അസ്മിത യാത്രക്ക് ഗുജറാത്തിലെ ദളിത്‌സമരഭൂമിയായ ” ഉന” യിൽ ഉജ്ജ്വല സ്വീകരണം. പത്തുദിനം നീണ്ടുനിന്ന ദളിത് അഭിമാനയാത്രയുടെ സമാപനവേദിയിൽ ഹൈദരാബാദ് സർവകലാശാലയിലെ ജാതിവെറിക്കെതിരെ പോരാടി മരണം വരിച്ച രോഹിത് വെമുലയുടെ ‘അമ്മ രാധിക വെമുല , സഹോദരൻ രാജ വെമുല എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര സർവകലാശാലകളിൽ നിന്നും നിരവധി പേർ റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രാജ്യമെമ്പാടും ശ്രദ്ധ നേടിയ ഉന സമരനായകൻ ജിഗ്നേഷ് മേവാനിയുടെ ആവേശകരമായ പ്രസംഗത്തെ ഏറെ കരാഘോഷങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്.
സ്വാതന്ത്രസമര സേനാനി ബാബുഭായ് സർവയ്യയും രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ഒപ്പം ചേർന്ന് ഇന്ത്യൻ പതാക ഉയർത്തി.സ്വാതന്ത്ര്യത്തിന്റെ 69 വർഷങ്ങൾ പിന്നിട്ടും ഇന്ത്യയിൽ ജാതി നിലനിൽക്കുന്നു എന്നത് ഒരു യാഥാർഥ്യമാണെന്നും ഉന പ്രതിഷേധത്തിന്റെ ഭാഗമായതിൽ അഭിമാനം തോന്നുന്നുവെന്നും രാജ വെമുല പറഞ്ഞു.  ജെ എൻ യു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് കന്നയ്യ കുമാർ സംസാരിച്ചു. ഉനയിലെയും ഗുജറാത്തിന്റെ മറ്റു ഭാഗങ്ങളിലെയും മുസ്ലിംകൾ ദളിത് പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തി. ” ദളിത് മുസ്ലിം ഐക്യം” വിളംബരം ചെയ്യുന്ന മുദ്രാവാക്യങ്ങൾ പ്രകടനത്തിലുടനീളം മുഴങ്ങി.

13880182_1177644835627769_4922132315813434573_n 13925497_533529973499626_9037916245775830902_o 13962627_533540206831936_2451412652109839203_n
” ജീവിതത്തിൽ ഇങ്ങനെയൊരു സന്ദർഭത്തിനു സാക്ഷിയാകുമെന്നു ഇതുവരെ വിചാരിച്ചിരുന്നില്ല. ഇതൊരു തുടക്കമാണ് ” റാലിയിൽ പങ്കെടുക്കാൻ വന്ന 55 വയസ്സുകാരനായ വാൽജി ചൗഹാൻ ദി ഹിന്ദു ലേഖകനോട് പറഞ്ഞു.

സമ്മേളനം  ഗുജറാത്തിലും പുറമെയുമുള്ള ദളിതര്‍ ഇനി മുതല്‍ പശുക്കളുടെ ശവങ്ങള്‍ തൊടുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും എന്നാൽ അതേസമയം എല്ലാ ദളിത്‌ കുടുംബങ്ങള്‍ക്കും 5 ഏക്കര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപെടുകയും ചെയ്തു. അഴുക്കുചാലുകൾ വൃത്തിയാക്കുന്ന പണി തങ്ങൾ ചെയ്യില്ലെന്നും ദളിത് അസ്മിത യാത്ര പ്രഖ്യാപിച്ചു.

Be the first to comment on "ദളിത് മുസ്ലിം ഐക്യം വിളംബരം ചെയ്ത് ഉനയിൽ റാലി. പതാക ഉയർത്തി രാധിക വെമുല"

Leave a comment

Your email address will not be published.


*