മനസ്സറിഞ്ഞു ചിരിച്ചു ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കൊപ്പം

കോഴിക്കോട്: സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം നാം പങ്കിടുമ്പോഴും പലപ്പോഴും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഒരു കൂട്ടം കുട്ടികൾ നമുക്കിടയിലുണ്ട്. സമൂഹം നിർമ്മിച്ച ചങ്ങലകളെ ഭേദിക്കാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകുന്ന സ്മൈലിൽ വിദ്യാർത്ഥി കൂട്ടായ്മയായ ”ഐ ലാബ്” സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ദേയമായി. മനസ്സിന്റെ കെട്ടുപാടുകളിൽ നിന്നും പൂർണ്ണ സ്വതന്ത്ര്വരായ കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും അവരുടെ കലാപരിപാടികളും സ്വാതന്ത്ര്വദിനത്തിൽ സമ്മേളിച്ചു. പതിനാലാംരാവ് വിജയി ഫൈസൽ കാരാട്, സമൂഹ മാധ്യമങ്ങളിലെ താരമായ യുവ നർത്തകൻ സുഫൈദ് സുലൈമാൻ, നോവലിസ്റ്റും കലാകാരനുമായ പത്താം ക്ലാസുകാരൻ ഫെറിൻ അസ്ലം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. അസാധാരണമായ അനുഭവങ്ങൾ സ്വായത്തമാക്കാൻ പ്രാപ്തമായ യുവത്വത്തിന്റെ സാധ്യതകളെ കണ്ടെത്താനും കഴിവുകൾ പുറത്ത് കൊണ്ട് വന്ന് സമൂഹത്തിലെ നാനാവിധ പ്രശ്നങ്ങൾക്ക് ഇത്തിരിവെട്ടമാവാനും ഉള്ള ശ്രമമാണ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഐ ലാബ് നടത്തുന്നത്. വിദ്യാഭ്യാസ മുന്നേറ്റവും സാമൂഹിക നന്മയും ലക്ഷ്യമിട്ട് നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കുന്ന ഐ ലാബിന്റെ പ്രവർത്തനങ്ങൾ ഇതിനകം മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. പരിശീലന രംഗത്തും ഐ ലാബ് ചുവടുപ്പിച്ചിട്ടുണ്ട്. നന്മയിലേക്കും അറിവിലേക്കും തിരിച്ചറിവിലേക്കുമുള്ള യാത്രയാണ് സ്വാതന്ത്ര്വം എന്ന സന്ദേശം നൽകിയ സ്മൈൽ ഡേക്ക് സ്മൈൽ ഡയറക്ടർ സൈനബ ഐ ലാബ് ഡയറക്ടർ നസ്മിന എന്നിവർ നേതൃത്വം കൊടുത്തു.

Be the first to comment on "മനസ്സറിഞ്ഞു ചിരിച്ചു ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കൊപ്പം"

Leave a comment

Your email address will not be published.


*