കുടുകുടെ ചിരിപ്പിച്ച കിലുക്കത്തിൽ ഇന്ന് നമ്മുടെ കൂടെ ഇല്ലാത്തവർ. ഓർമ്മക്കിലുക്കമായവർ.

 

ഇരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറവും മലയാളിയെ കുടുകുടാ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന കിലുക്കം എന്ന പ്രിയദർശൻ മാജിക്കിനെ മലയാളസിനിമാലോകം ഓർക്കുമ്പോൾ ആ സിനിമയുടെ വിജയത്തിന് വലിയ പങ്ക് വഹിക്കുകയും എന്നാൽ ഇന്ന് നമ്മുടെ കൂടെ ഇല്ലാത്തതുമായ കുറെ കലാപ്രതിഭകളുണ്ട്.

മലയാളികളുടെ സ്‌ക്രീനിൽ ഒരു ഗൗരവക്കാരനെ അല്ലെങ്കിൽ ശാഠ്യക്കാരനെ ഏറ്റവും തന്മയത്വത്തതോടെ അവതരിപ്പിച്ചിട്ടുണ്ടാവുക സിനിമയുടെ പെരുന്തച്ചൻ തിലകൻ ചേട്ടൻ കിലുക്കത്തിൽ ചെയ്ത പിള്ള എന്ന കഥാപാത്രമായിരിക്കും. സുപ്രീം കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ള ഇന്നും മലയാളിയുടെ ഓർമകളിൽ മായാതെ ഉണ്ട്.

മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം സിനിമയുടെ രചന നിർവഹിച്ച വേണു നാഗവള്ളിയാണ് ഇന്ന് ഈ ചിരികിലുക്കത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ നമ്മുടെ കൂടെ ഇല്ലാത്ത മറ്റൊരു കലാവിസ്‌മയം.

1_4 60542 Actressshyama suku Thikkurissi venu-nagavally-epathram

ചായക്കടക്കാരൻ ശിവശങ്കരപ്പിള്ളയായി( അമ്പൂട്ടി ) അഭിനയിച്ച മലയാള സിനിമ പ്രേക്ഷകരുടെ ഒരുകാലത്തെ ആവേശമായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ , ഗസ്റ്റ് റോൾ ചെയ്ത അഭിനയ വിസ്മയം മുരളി ,ഡോക്ടർ ആയി വേഷമിട്ട മലയാളികളുടെ പ്രിയതാരം സുകുമാരി , പിള്ളയുടെ മകളായി അഭിനയിച്ച അകാലത്തിൽ പൊലിഞ്ഞ താരനക്ഷത്രം ശ്യാമ തുടങ്ങി കിലുക്കം സിനിമയിൽ അഭിനയിച്ച ഈ കലാപ്രതിഭകൾ മലയാള സിനിമയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു നമ്മെ പിരിഞ്ഞുപോയവരാണ്.

കിലുക്കം സിനിമയുടെ എല്ലാമെല്ലാമായി ”നിശ്ചൽ , ദ സ്റ്റിൽ ഫോട്ടോഗ്രാഫർ ഓഫ് ഇന്ത്യ ”
ആയി നിറഞ്ഞാടിയ ജഗതീ ശ്രീകുമാർ അപ്രതീക്ഷിതമായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ മോചിതമായിട്ടില്ല എന്നതാണ് മറ്റൊരു വേദന.

മലയാളികള്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു 1991 ല്‍ പുറത്തിറങ്ങിയ കിലുക്കം. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച കോമഡി ചിത്രങ്ങളിലൊന്നാണ്. മികച്ച നര്‍മരംഗങ്ങളായിരുന്നു കിലുക്കത്തിന്റെ പ്രത്യേകത. നിശ്ചൽ തുടർച്ചയായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി പിള്ളയോട് വിട പറയുന്നതും അങ്കമാലിയിലെ പ്രധാനമന്ത്രിയെ രേവതി കാത്തിരിക്കുന്നതുമായ രംഗങ്ങൾ എത്ര കണ്ടാലും മതിവരാത്തവയാണ് മലയാളിക്ക്.

Kilukkam-093DaysW

സിനിമയിലെ ചില എവർഗ്രീൻ സംഭാഷണരംഗങ്ങൾ :-

നിശ്ചൽ‍: കെളവന് നല്ല ഉന്നമില്ലാത്തത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി. [വെടി കൊണ്ട് ആശുപത്രിയിൽ കിടക്കുമ്പോൾ]
ഡോക്‌ടർ‍: പുറത്ത് പോലീസ്കാർ വന്ന് നിപ്പുണ്ട്.
നിശ്ചൽ : അവരോട് അകത്തു കേറി വരാൻ പറ.
ഡോക്‌ടർ‍: മോഷണക്കുറ്റത്തിന് കേസ് ചാർജ്ജ് ചെയ്തിട്ടുൺട്.
നിശ്ചൽ : അത് മാറ്റി കൊലപാതകമാക്കി എന്നെയൊന്നു തൂക്കിക്കൊല്ലാൻ പറ
****************************
ജോജി: കഷണം നിനക്കും പകുതി ചാർ എനിക്കും, അല്ലേ?
നിശ്ചൽ‍: ചാറിൽ മുക്കി നക്കിയാ മതി.
ജോജി: എടാ, എച്ചി എന്നും എച്ചിയാണ്.
നിശ്ചൽ‍: എടാ, ദരിദ്രവാസി എന്നും ദരിദ്രവാസിയാണ്.
***************************
ജഡ്‌ജ് :എവിടെ?
കിട്ടുണ്ണി :എന്ത്?
ജഡ്‌ജ് :കാറ്…
കിട്ടുണ്ണി :എനിയ്ക്ക് വെശക്കണു… ഏഴു ദെവസായി ആഹാരം കഴിച്ചിട്ട്…
ജഡ്‌ജ് :വീട്ടിൽ വേലക്കാരുണ്ടായിരുന്നില്ലേ വെച്ചു വെളമ്പി തരാൻ?
കിട്ടുണ്ണി :ശവത്തീ കുത്തരുത് ജഡ്ജിയേമ്മാനേ
ജഡ്‌ജ് :ഏമാനേന്നല്ലല്ലോ അന്ന് നീയെന്നെ വിളിച്ചത്
കിട്ടുണ്ണി :സാറെന്ന് വിളിയ്ക്കാറുണ്ട്, ജഡ്ജിയദ്ദേഹം ന്ന് പറയാറുണ്ട്… എന്താ, അത് തെറ്റാ?
ജഡ്‌ജ് :അല്ലാ, ആ കാറു വാങ്ങാൻ പോയ ദിവസം എന്നെ വേറൊരു പേരു വിളിച്ചല്ലോ
കിട്ടുണ്ണി :ഞാനൊരു സത്യം പറഞ്ഞാ അത് വിശ്വസിയ്ക്ക്യോ?
ജഡ്‌ജ് : ആ പറ!
കിട്ടുണ്ണി :ന്നാ, എനിയ്ക്കത് ഓർമ്മയില്യ.
നന്ദിനി :എനിയ്ക്കോർമ്മയിണ്ട്. മത്തങ്ങാത്തലയാന്ന് വിളിച്ചില്ലേ
കിട്ടുണ്ണി :നിനയ്ക്കിനീം മത്യായിട്ടില്യാല്ലേ… ദേ ഇവളൊരുത്തിയാ ഇതൊക്കെ വരുത്തി വച്ചത്. ലോട്ടറിയടിച്ചൂന്ന് ഇവളാ എന്നോട് പറഞ്ഞത്. ഞാൻ കാറും വീടും വേടിയ്ക്കുമ്പോ ഇവടത്തെ തല്ലിപ്പൊളി പണി കളഞ്ഞിട്ട് എന്റെ വീട്ടീ വന്ന് വേലയ്ക്ക് നിക്കാ ന്ന് പറഞ്ഞു ഇവള്. ഈ മൂധേവി

.

Be the first to comment on "കുടുകുടെ ചിരിപ്പിച്ച കിലുക്കത്തിൽ ഇന്ന് നമ്മുടെ കൂടെ ഇല്ലാത്തവർ. ഓർമ്മക്കിലുക്കമായവർ."

Leave a comment

Your email address will not be published.


*