അവന് ഒന്നും മിണ്ടാനാവുന്നില്ല .കവിളിലൂടെ ഒഴുകുന്ന ചോര തുടക്കുകയാണ് ഒമ്രാൻ.

 

ദേശരാഷ്ട്രങ്ങളുടെയും കൊടും ഭീകരരുടെയും പരസ്പരം വെട്ടിപിടിക്കലുകളുടെ അനന്തരഫലം ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയാണ് ഐലാന്‍ കുര്‍ദിയെന്ന സിറിയന്‍ അഭയാര്‍ഥിബാലന്‍ പോയവര്‍ഷം നമ്മോട് യാത്രയായത്. കരയ്ക്കടിഞ്ഞ ചേതനയറ്റ കുഞ്ഞ് അയ്‌ലൻ കുർദിയെ കണ്ട ഹൃദയം നൊന്തവരെ വീണ്ടും ഒരു നിമിഷം സ്തംഭിപ്പിക്കുകയാണ് അഞ്ചുവയസ്സുകാരന്‍ ഒമ്രാന്‍ ദഖ്‌നിഷ്.
പ്രക്ഷോഭക്കാര്‍ തകര്‍ത്ത കെട്ടിടത്തില്‍ നിന്നും അധികൃതര്‍ രക്ഷപ്പെടുത്തിയ ഒമ്‌റാന്‍ ദഖ്‌നീഷ് എന്ന അഞ്ച് വയസുകാരനായ സിറിയന്‍ ബാലന്റെ ചിത്രം ലോകമനഃസാക്ഷിയെ വേദനിപ്പിച്ചു ദൃശ്യ പത്ര മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

സിറിയന്‍ ആലപ്പോ സിറ്റിയില്‍ പ്രതിഷേധക്കാര്‍ തകര്‍ത്ത കെട്ടിടത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ ഒമ്‌റാനെ പുറത്തെത്തിച്ച് ആംബുലന്‍സില്‍ കൊണ്ടെത്തിക്കുന്ന വീഡിയോവും നിശ്ശബ്ദനായി മുഖം നിറയെ ചോരക്കറയുമായി ഇരിക്കുന്ന ഒമ്രാന്റെ ഫോട്ടോയുമാണ് ഇനിയും തീർന്നിട്ടില്ലാത്ത യുദ്ധക്കെതിയുടെ ഭീകരമായ മുഖം നമ്മളിലേക്ക് ചോദ്യചിഹ്നമായി ഉയരുന്നത്.

ബോംബേറിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സന്നദ്ധ പ്രവർത്തകരാണ് ദഖ്‌നീഷിനെ രക്ഷിച്ചത്. തന്റെ ഫോട്ടോ പകർത്താൻ മാധ്യമങ്ങൾ മത്സരിക്കുമ്പോഴും ആ മുഖത്ത് ഒരു ഭാവവും ഉണ്ടായിരുന്നില്ല.

കുഞ്ഞു ട്രൗസറും ടീഷര്‍ട്ടും ധരിച്ച് പാല്‍ നിറമുള്ള ദേഹമാകെ ചളിപുരണ്ട്‍ രക്തത്തില്‍ കുളിച്ച മുഖവുമായി ആംബുലന്‍സിലേക്കെത്തുമ്പോള്‍ ഒന്ന് കരയാന്‍ പോലും ആവാതെ ഈ അഞ്ചുവയസുകാരൻ ലോകത്തിന്റെ വേദനയാവുന്നു. മുഖത്തുനിന്നും ചോര ഒലിക്കുമ്പോൾ അത് സ്വന്തം കൈകൊണ്ട് തുടക്കുന്ന ഒമ്രാന്റെ ചിത്രം കണ്ടുനിൽക്കുന്നവരെ കരയിപ്പിക്കാതിരിക്കില്ല. അവന്‍ മുഖം തലോടുന്നതും കൈയില്‍ പുരണ്ട ചോര സീറ്റില്‍ തുടയ്ക്കുന്നതും അത്രയും ഹൃദയഭേദകമായ കാഴ്ചയാണ്.

അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹമൂദ് റസ്ലാനാണ് ചിത്രം പകര്‍ത്തിയത്. തകര്‍ന്ന ഫ്‌ലാറ്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഒമ്രാനെ രക്ഷിച്ചെടുത്തതെന്നു റസ്ലാൻ പറയുന്നു. തലയ്ക്ക് പരിക്കേറ്റ ഒമ്രാനെ ആസ്പത്രിയില്‍ ചികിത്സ നല്‍കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. രക്ഷിതാക്കൾക്കും സഹോദരിക്കും കാര്യമായ പരിക്കുകളില്ല.

കഴിഞ്ഞ ബുധാനാഴ്ച രാത്രിയാണ് ഒമ്‌റാന്‍ ദഖ്‌നീഷും അവന്റെ മാതാപിതാക്കളും താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് പ്രതിഷേധക്കാര്‍ അക്രമം അഴിച്ച് വിട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സര്‍ക്കാരും വിമതരും തമ്മില്‍ ആലപ്പോയില്‍ സംഘര്‍ഷം തുടര്‍ന്ന് വരികയാണ്.സിറിയയില്‍ ഐ.എസ്. ഭീകരരും സര്‍ക്കാര്‍സേനയും തമ്മില്‍ നടക്കുന്ന രൂക്ഷമായ യുദ്ധത്തിന്റെ ഇരയാണ് ഈ കുഞ്ഞുബാലൻ.

Be the first to comment on "അവന് ഒന്നും മിണ്ടാനാവുന്നില്ല .കവിളിലൂടെ ഒഴുകുന്ന ചോര തുടക്കുകയാണ് ഒമ്രാൻ."

Leave a comment

Your email address will not be published.


*