‘പക്ഷേ സർ , ഗോപീചന്ദ് അവരുടെ വിരലുകൾ ചോദിച്ചില്ലലോ..’ രാജ്ദീപ് സർദേശായിക്ക് ചുട്ട മറുപടി

 

ബാഡ്മിന്റൺ താരങ്ങളായ പി വി സിന്ധുവിന്റെയും സൈന നെഹാർവാളിന്റെയും കോച്ചായ പ്രമുഖ താരം ഗോപീചന്ദിനെ ദ്രോണാചാര്യൻ എന്ന് വിശേഷിപ്പിച്ച മാധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്ക് സോഷ്യൽ മീഡിയയിൽ ഉരുളക്കുപ്പേരി കണക്കെ മറുപടി. ഒളിമ്പിക് മെഡൽ ജേതാക്കളായ സൈനയുടെയും സിന്ധുവിന്റെയും കോച്ചാണ് ഗോപീചന്ദ്. ട്വിറ്ററിൽ ” ഗോപീചന്ദ് ഇന്ത്യൻ കായിക രംഗത്തിന്റെ ദ്രോണാചാര്യൻ ” എന്നായിരുന്നു സർദേശായി പോസ്റ്റ് ചെയ്തത്. നിരവധി ട്രോൾ പേജുകളടക്കം ആ സ്ക്രീൻഷോട്ട് സഹിതം ” പക്ഷേ സാർ , അതിനു ദ്രോണാചാര്യൻ സ്ത്രീകളെ പരിശീലിപ്പിച്ചില്ലലോ.. മാത്രമല്ല , ഗോപീചന്ദ് സൈനയുടെയും സിന്ധുവിന്റെയും കൈവിരലുകൾ ചോദിച്ചിട്ടുമില്ല ” എന്ന് നൽകിയ മറുപടി വൈറൽ ആവുകയായിരുന്നു.

14055147_1778765889048660_5608879573503867028_n

Be the first to comment on "‘പക്ഷേ സർ , ഗോപീചന്ദ് അവരുടെ വിരലുകൾ ചോദിച്ചില്ലലോ..’ രാജ്ദീപ് സർദേശായിക്ക് ചുട്ട മറുപടി"

Leave a comment

Your email address will not be published.


*