‘കശ്മീർ ‘ അസ്വസ്ഥമാക്കുന്നില്ലെങ്കിൽ നിങ്ങളുടേത് രാജ്യപ്രേമ ‘ത്തള്ളി’ച്ച മാത്രമാണ് – ഷഹബാസ് അമൻ

 

കാശ്മീരിൽ സൈന്യം നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രോഷാകുലനായി പ്രമുഖ സംഗീതജ്ഞൻ ഷഹബാസ് അമൻ. ‘കശ്മീർ ‘ അസ്വസ്ഥമാക്കുന്നില്ലെങ്കിൽ നിങ്ങളുടേത് രാജ്യപ്രേമ ‘ത്തള്ളി’ച്ച മാത്രമാണെന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഷഹബാസ് അമൻ എഴുതി.
പോസ്റ്റിന്റെ പൂർണരൂപം :-

SHAHABAZ_1_1862711f

” സിന്ധുവിന്റെയും സാക്ഷിയുടെയുമൊക്കെ വിജയത്തിൽ ഹൃദയം തുളുംമ്പിപ്പോകും വിധം സന്തോഷിച്ചുകൊണ്ടേയിരിക്കുമ്പോഴും ഭരണകൂട ഭീകരതയേയും പട്ടാളത്ത ക്രൂരതയേയും ഓർത്ത്‌ ലജ്ജ തോന്നാത്ത ഒരു ദിവസം പോലും ഡിസ്റ്റര്‍ബ്ഡ് ആവാത്ത ഒരുരാത്രിയുറക്കം പോലും ഇന്നേ വരെ കടന്നുപോയിട്ടില്ല എന്നതാണ് സത്യം ! എന്നെങ്കിലുമൊരിക്കൽ ഈ കാര്യം വെട്ടിത്തുറന്നു പറയാതെ മരിച്ചു പോയാൽ അതിലേറെ നാണം കെട്ട ഒരു അച്ചീവ്‌മെന്റ് ജീവിച്ച കാലത്ത്‌ വേറെ ഉണ്ടാവാനില്ല! ഉറങ്ങും മുൻപ്‌ കണ്ണടച്ച്‌ ഒരു നിമിഷമെങ്കിലും സങ്കടപ്പെടുന്ന മറ്റുള്ള എല്ലാ സഹജീവികളുടെയും അവസ്ഥയെ മൗനമായും സിൻസിയറായും ഉള്ളിലേക്കാവാഹിക്കുന്നവരായിരിക്കും നിങ്ങളൊക്കെയും എന്നു തന്നെ കരുതട്ടെ!

എന്നാൽ അതിൽ കശ്മീർ ഉൾപ്പെടുന്നില്ലെങ്കിൽ പെല്ലറ്റും ബയണറ്റും കൊണ്ട്‌ ശരീരവും മനസ്സും മുറിപ്പെട്ട അവിടുത്തെ തദ്ദേശവാസികൾ കടന്നു വരുന്നില്ലായെങ്കിൽ പകരം പട്ടാളക്കാർ തണുപ്പത്ത്‌ അതിർത്തി കാക്കുന്നതിന്റെ സങ്കടം മാത്രമാണു മുന്നിട്ട്‌ നിൽക്കുന്നതെങ്കിൽ പേരറിയാത്ത ഒരു തരം രാജ്യപ്രേമ ‘ത്തള്ളി’ച്ചയാണു കിടന്നു വിങ്ങുന്നതെങ്കിൽ അല്ലാത്തതിനോടൊക്കെ “എന്തോ ഒരു ദേഷ്യം;പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല” എന്ന മനോനിലയാണ് ഉള്ളില്‍ ഉറയുന്നതെങ്കില്‍ ,അറിഞ്ഞു കൊള്ളുക, ഹിറ്റ്ലർ കാൽ തൊട്ട്‌ വന്ദിക്കേണ്ട അത്രക്ക്‌ ക്രൂരനോ ക്രൂരയോ ആണു നിങ്ങൾ!
അങ്ങനെയുള്ള ആരെങ്കിലും ഈ ഫ്രണ്ട് ലിസ്റ്റില്‍ എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടെങ്കില്‍ ദയവുചെയ്ത് എന്നെ അണ്‍ഫ്രണ്ട് ചെയ്ത് കടന്നു പോകുവാന്‍ നിങ്ങളുടെ തന്നെ നാമത്തില്‍ അപേക്ഷിക്കുന്നു .നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും സഹതപിക്കുവാനും അനുവദിച്ചുകൊണ്ട്! നന്ദി .നിറയേ സ്നേഹം !”

Image: A mourner beaten up ruthlessly by army undergoes treatment at SMHS Hospital| Photos: Bilal Habib

Image: A mourner beaten up ruthlessly by army undergoes treatment at SMHS Hospital| Photos: Bilal Habib

 

Be the first to comment on "‘കശ്മീർ ‘ അസ്വസ്ഥമാക്കുന്നില്ലെങ്കിൽ നിങ്ങളുടേത് രാജ്യപ്രേമ ‘ത്തള്ളി’ച്ച മാത്രമാണ് – ഷഹബാസ് അമൻ"

Leave a comment

Your email address will not be published.


*