സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലും രാജ്യത്തിൻറെ ജനസംഖ്യയുടെ 70 ശതമാനവും വസിക്കുന്ന ഗ്രാമങ്ങളിലെ മനുഷ്യർക്ക് ഇപ്പോഴും മതിയായ ആഹാരം ലഭിക്കുന്നില്ലെന്ന് കണക്കുകൾ. നാല്പതു വർഷത്തിന് മുമ്പുള്ളതിനേക്കാൾ പരിതാപകരമാണ് ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ആഹാരങ്ങളിലെ പോഷകക്കുറവുകൾ എന്നാണു നാഷണൽ ന്യൂട്രീഷൻ മോണിറ്ററിങ് ബ്യുറോ നടത്തിയ സർവേയുടെ ഞെട്ടിക്കുന്ന കണക്കുകൾ പറയുന്നത് . 35 ശതമാനം വരുന്ന ഗ്രാമവാസികൾ ഒട്ടും പോഷകാഹാരം ലഭിക്കാത്തവരും അതിനാൽ തന്നെ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുമാണെന്നു കണക്കുകൾ പറയുന്നു. 3 വയസ്സിനു താഴെയുള്ള കുട്ടികൾക്കു ദിവസവും 300 മില്ലീലിറ്റർ പാൽ കൊടുക്കണമെന്നാണ്. എന്നാൽ ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്നത് ശരാശരി 80 മില്ലീലിറ്റർ മാത്രമാണ് . 42 ശതമാനം കുട്ടികൾക്കും മതിയായ ശരീരഭാരം ഇല്ലെന്നാണ് സർവേയുടെ കണ്ടെത്തൽ. ജി ഡി പി ഓരോ ആറുമാസത്തിനിടയിലും വ്യത്യസ്തമായ രീതികൾ ഉപയോഗിച്ച് കണക്കാക്കുമ്പോൾ , പോഷകാഹാരങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നത് പത്തുവർഷത്തിൽ ഒരിക്കൽ മാത്രമാണ്. കഴിഞ്ഞ നാല്പതു വർഷത്തിനിടയിൽ ഭൂരഹിതരുടെ എണ്ണം 30 ശതമാനത്തിൽ നിന്നും നാല്പത് ശതമാനത്തിലേക്ക് അധികരിച്ചതും കൃഷി ഭൂമികളുടെ ഉടമസ്ഥരുടെ എണ്ണം നേരെ പകുതിയായി കുറഞ്ഞതും ജനങ്ങളുടെ ആഹാരക്രമത്തെ സാരമായി ബാധിച്ചെന്ന് വിദഗ്ധർ പറയുന്നു.
റിപ്പോർട് വായിക്കാം :- http://nnmbindia.org/1_NNMB_Third_Repeat_Rural_Survey___Technicl_Report_26.pdf
ഫോട്ടോ – ഹിന്ദുസ്ഥാൻ ടൈമ്സ്
Be the first to comment on "40 വർഷങ്ങൾക്കു മുമ്പുള്ളതിനേക്കാൾ പട്ടിണിയിലാണ് ഇന്ത്യൻ ഗ്രാമങ്ങൾ"