‘അംബേദ്കർ കോട്ട് പോട്ടതുക്കും..’ആ ഡയലോഗ് ഷൂട്ട് ചെയ്തത് അഭിമാനനിമിഷമെന്നു പാ രഞ്ജിത്ത്

 

“ഗാന്ധിജി സട്ട കിഴിച്ചതുക്കും
അംബേദ്കർ കോട്ട് പോട്ടതുക്കും
നടുവിലെ നിറയെ വിഷയം ഇറക്കു ഡാ”
സൂപ്പർ ഹിറ്റ് മൂവിയായ കബാലിയിലെ രജനീകാന്തിന്റെ ആ ഡയലോഗ് ഷൂട്ട് ചെയ്യുമ്പോൾ താൻ അനുഭവിച്ചത് അഭിമാനനിമിഷമെന്നു കബാലിയുടെ സംവിധായകൻ പാ രഞ്ജിത്ത്. രജനീകാന്തിന്റെ കഥാപാത്രം അത് പറഞ്ഞപ്പോഴും സെൻസർ ബോർഡ് ആ ഡയലോഗിൽ കത്തിവെക്കാതിരുന്നതും വികാരഭരിതമായേ ഓർക്കാനാവൂ എന്ന് അംബേദ്കറൈറ് കൂടിയായ പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് അയ്യൻങ്കാളി അനുസ്മരണസംഗമം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ് രഞ്ജിത്ത് മനസ്സുതുറന്നത്. തന്റെ മുൻഗാമികൾ ജാതിക്കെതിരെ തങ്ങളുടെ സിനിമകളിൽ സംസാരിക്കണം എന്നാഗ്രഹിച്ചിട്ടുണ്ടാവും. എന്നാൽ നിർമാതാക്കളുടെയും അഭിനേതാക്കളുടെയും സമ്മർദങ്ങൾക്ക് മുമ്പിൽ അത് നടക്കാറില്ലെന്നാണ് പതിവ്. അംബേദ്കറൈറ്റ് രാഷ്ട്രീയം പറയുന്ന വാണിജ്യചിത്രങ്ങൾ നിർമിക്കുന്നത് ആ സന്ദേശം കൂടുതൽ പേരിലെത്താനാണ്.അയ്യങ്കാളി ഒരു യഥാർത്ഥ മഹാത്മാവാണ്. ജാതീയത കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് അദ്ദേഹം സവർണ്ണമേധാവിത്വത്തിനെതിരെ ശബ്ദിക്കുന്നത്. അയ്യങ്കാളിയും അംബേദ്ക്കറും ദളിത് സമൂഹത്തിനു വേണ്ടി ശബ്ദിച്ചവരാണ്. ” ഞങ്ങൾ ജാതിയിൽ വിശ്വസിക്കുന്നില്ല ” എന്ന് പറയുന്ന കുറേ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ എനിക്കറിയാം. എന്നാൽ അവർ കല്യാണത്തിന്റെയും അനുഷ്ഠാനങ്ങളുടെയും കാര്യമെത്തുമ്പോൾ കൃത്യമായ ജാതീയത പുലർത്തുന്നത് കാണാം. നമ്മുടെ കലകളും മറ്റു സർഗസൃഷ്ടികളും മുഖ്യധാരകളിലേക്കു നാം കൊണ്ടുവരേണ്ടതുണ്ട്. ജാതീയതകൾക്കെതിരെ അവ കൊണ്ട് സംസാരിക്കണം നാം. പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു.

14102654_590561961115320_5236301113251557412_n (1)

കേരളത്തെ തന്നിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിച്ചത് ബീഫിന്റെ സമൃദ്ധമായ ലഭ്യതയാണ്. നാം എന്ത് തിന്നുന്നു എന്നത് വലിയ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചു നാം ഒന്നിച്ചു പൊരുതണമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

പാ രഞ്‌ജിത്ത്‌ മഹാത്മാ അയ്യങ്കാളിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.

മദ്രാസ് , കബാലി എന്നീ പാ രഞ്ജിത്ത് ചിത്രങ്ങളിലെ ശ്രദ്ധേയവേഷം കൈകാര്യം ചെയ്ത ചലച്ചിത്രനടനും അംബേദ്കറൈറ്റുമായ കലൈരസൻ , ദളിത് ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാർ , കവി ധന്യ എം ഡി , ദളിത് അവകാശപ്രവർത്തകൻ അജയകുമാർ എന്നിവർ സംസാരിച്ചു.

Be the first to comment on "‘അംബേദ്കർ കോട്ട് പോട്ടതുക്കും..’ആ ഡയലോഗ് ഷൂട്ട് ചെയ്തത് അഭിമാനനിമിഷമെന്നു പാ രഞ്ജിത്ത്"

Leave a comment

Your email address will not be published.


*