ഗുജറാത്ത്: സംഘപരിവാർ വക്താവിനെ രംഗത്തിറക്കി എഎപി. വ്യാപകവിമർശം

 

ഗുജറാത്ത് തെരഞ്ഞെടുപ്പ് രംഗത്തു കടുത്ത സംഘപരിവാർ വക്താവും മോഡി ആരാധകനായ യതീന്‍ ഓസയെ ഗോദയിലിറക്കാനുള്ള ആം ആദ്മി പാർട്ടി തീരുമാനത്തിനെതിരെ വ്യാപകമായ വിമർശം. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഓസ ബി ജെ പി യുടെ മുൻ നിയമവക്താവുമാണ്. നരോദപാട്യ കൂട്ടക്കൊലയില്‍ അഹമ്മദാബാദ് പ്രത്യേക കോടതി 28 വര്‍ഷത്തേക്ക് ശിക്ഷിച്ച മുന്‍ മന്ത്രി മായാ കോട്‌നാനിയുടേയും ലൈംഗികാരോപണം ഉയര്‍ന്ന ആശാറാം ബാപ്പുവിന്റേയും അഭിഭാഷകനായിരുന്നു യതീന്‍ ഓസ. ഗുജറാത്തിലെ മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ടു നരേന്ദ്ര മോദിയെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെയും രൂക്ഷമായ ഭാഷയില്‍ ഓസ രംഗത്തെത്തിയിരുന്നു.

ബിജെപി അംഗമെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും 2002 കൂട്ടക്കൊലയെ ന്യായീകരിക്കുകയും മോഡി സർക്കാരിനെ പ്രതിരോധിക്കുകയും ചെയ്ത യതീന് യോസയെ മുഖ്യമുഖമാക്കുന്നതിലൂടെ ആം ആദ്മി കാപട്യരാഷ്ട്രീയം കളിക്കുകയാണെന്നു സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആരോപിച്ചു.

ബിജെപി എംഎല്‍എയായിരുന്ന ഓസ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപ്പിക്കെതിരെയും മത്സരിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് വീണ്ടും ബിജെപിക്കൊപ്പം ചേര്ന്നു. ഇതിന് ശേഷമാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്

Be the first to comment on "ഗുജറാത്ത്: സംഘപരിവാർ വക്താവിനെ രംഗത്തിറക്കി എഎപി. വ്യാപകവിമർശം"

Leave a comment

Your email address will not be published.


*