ഒരു ചിത്രം തിരിഞ്ഞുകൊത്തുന്ന കഥ

 

മുൻ വിദ്യാഭാസ മന്ത്രി അബ്ദുറബ്ബിന്റെയും നിലവിലെ മന്ത്രി രവീന്ദ്രനാഥിന്റെയും ചിത്രങ്ങൾ തമ്മിലുള്ള താരതമ്യം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കഴിഞ്ഞ വർഷം അധ്യാപകദിനത്തിലെടുത്ത ചിത്രവും ഈ വർഷത്തെ അധ്യാപകദിനത്തിലെ ചിത്രവും ചേർത്തുവെച്ചാണ് താരതമ്യം. കനത്ത സുരക്ഷാവലയത്തിൽ പ്രസംഗിക്കുന്ന അബ്ദുറബ്ബിന്റെ ചിത്രത്തിനോടൊപ്പം വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് സുരക്ഷാവലയങ്ങളില്ലാതെ ഇരിക്കുന്ന ചിത്രം ചേർത്തുവെച്ചിരിക്കുന്നു. ഭരണമാറ്റത്തിന്റെ നല്ല സൂചനകൾ എന്ന ആശയത്തോടെയാണ് ചിത്രം ആദ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ ആഷിഖ് അബുവിനെപോലെയുള്ള പോപ്പുലർ ഇടത് പ്രവർത്തകരുടെ ഫേസ്‌ബുക്ക് വാളിലൂടെ പ്രചരിച്ച ചിത്രം ഇപ്പോൾ വേറൊരു തരത്തിലാണ് ചർച്ച ചെയ്യപ്പെടുന്നത്. പ്രതിപക്ഷത്ത് ഗുണ്ടകൾ ഉണ്ടാകുമ്പോൾ ജനപ്രതിനിധിക്ക് ഇങ്ങനെ സുരക്ഷാ ഒരുക്കേണ്ടിവരുന്നതാണെന്നും ഇപ്പോൾ അങ്ങനെയല്ലാത്തതിനാൽ ജനപ്രതിനിധികൾ ബഹുമാനിക്കപ്പെടുന്നു എന്നുമാണ് ചിത്രത്തിൻറെ വൈറലാവുന്ന പുതിയ വ്യാഖ്യാനങ്ങൾ . എസ് എഫ് ഐ പോലെയുള്ള വിദ്യാർഥിസംഘടനകൾ പ്രതിപക്ഷത്ത് ഉണ്ടായപ്പോൾ ഉള്ള ക്രമാസമാധാനപ്രശ്നനങ്ങളെ ഈ ചിത്രം കൃത്യമായി വരച്ചുകാട്ടുന്നു എന്ന് നിരവധി കമന്റുകൾ വരുന്നു. ഈ ചിത്രം പ്രചരിപ്പിച്ചതിന് സഖാക്കൾക്ക് നന്ദിപറയുന്ന പോസ്റ്ററുകളും വ്യാപകമാവുകയാണ്.

14192747_10154585715173969_2504372564870688722_n

Be the first to comment on "ഒരു ചിത്രം തിരിഞ്ഞുകൊത്തുന്ന കഥ"

Leave a comment

Your email address will not be published.


*