https://maktoobmedia.com/

ഇടത് വലത് ബ്രാഹ്മണിസത്തിനെതിരെ വോട്ട് ചോദിച്ചു ബാപ്‌സ .ജെഎൻയുവിൽ കനത്ത പോരാട്ടം

 

ദളിത് , ആദിവാസി , മുസ്ലിം മറ്റു ന്യൂനപക്ഷ കീഴാള സമൂഹങ്ങളുടെ ഐക്യം വിളിച്ചോതി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പ് ഗോദയിൽ ബിർസ അംബേദ്‌കർ ഫുലെ സ്റ്റുഡൻസ് അസോസിയേഷൻ. ബിർസ , ഫുലെ , അംബേദ്‌കർ തുടങ്ങിയവരുടെ ചിന്തകളാൽ പ്രചോദിതമായ അംബേദ്കറൈറ്റ് സ്റ്റുഡൻസ് ഓർഗനൈസേഷൻ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ബാപ്‌സ ഒരേ സമയം വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും ബ്രഹ്മണ്യസ്വഭാവങ്ങളെ രൂക്ഷമായി എതിർക്കുന്നതിനാൽ തന്നെ ജാതീയതയും ദളിത് ആദിവാസി മുസ്ലിം കീഴാള ഐക്യവും പതിവില്ലാത്തവിധം ജെ എൻ യു ഇലക്ഷൻ വേളയിൽ സജീവമായ ചർച്ചയാവുകയാണ്. എസ് എഫ് ഐ -ഐസ സഖ്യം , എബിവിപി , ബാപ്‌സ , എൻ എസ് യു എന്നീ വിഭാഗങ്ങളാണ് പ്രധാനമായും ജെ എൻ യു ഇലക്ഷനിൽ പോരിനിറങ്ങുന്നത്.

എസ് എഫ് ഐ , ഐസ പോലുള്ള ഇടതുവിദ്യാർഥിസംഘടനകളിൽ ഉള്ളതുപോലെ മറ്റുള്ളവർ വന്നു ഞങ്ങളെ കുറിച്ച് സംസാരിക്കുന്ന പ്ലാറ്റ്‌ഫോമുകൾ നിർമിക്കുകയല്ല ബാപ്‌സയെന്നും അടിച്ചമർത്തപ്പെട്ടവർ അവരുടെ ഭാഷയിൽ അവർക്കു വേണ്ടി സംസാരിക്കുന്ന മർദ്ദിതരുടെ ഐക്യമാണ് ബാപ്‌സ ലക്‌ഷ്യം വെക്കുന്നതെന്നും ബാപ്‌സയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രാഹുൽ സൊമ്പിംലെ പറയുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് അവരല്ലാത്തവർ സംസാരിക്കുകയും അത് ആഘോഷമായി മാറുകയും ചെയ്യുന്ന ഗോഡ്‌ഫാദർ രാഷ്ട്രീയമാണ് ഇടത് പാർട്ടികളിൽ നിന്നും കാണുന്നത്. ഇതിനെതിരെയാണ് തങ്ങളുടെ രാഷ്ട്രീയം. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും കവിത കൃഷ്ണനും നിരവധി വേദികളിൽ ദലിതുകൾ നേരിടുന്ന പ്രശ്നനങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ടാണ് സിപി ഐ എമ്മിനും സി പി എം എൽ നും ഇവയൊന്നും സംസാരിക്കാൻ ദളിത് വിഭാഗങ്ങളിൽ നിന്നും ഒരു ദേശീയ നേതാവ് ഇല്ലാതെ പോയി എന്നാണ്. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ സംസാരിച്ചുകൊള്ളാം എന്നതാണ് ഇവരുടെ നിലപാട്. രാഹുൽ ടൂ സർക്കിൾ നു നൽകിയ അഭിമുഖത്തിൽ പറയുന്നു. തങ്ങൾ ഒരു വ്യക്തിക്കോ ചില പാർട്ടികൾക്കോ എതിരായല്ല മത്സരിക്കുന്നത് . അംബേദ്‌കർ പറഞ്ഞതുപോലെ രാജ്യത്തു വ്യത്യസ്തരൂപത്തിലും ഭാവത്തിലും നിലനിൽക്കുന്ന ബ്രാഹ്മണിസത്തിനെതിരെയാണ് ബാപ്‌സയുടെ പോരാട്ടം. അത് ജെ എൻ യു കാമ്പസിനകത്തെയും പുറത്തെയും ബ്രാഹ്മണിസത്തെ ബാപ്‌സ ചെറുക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. രണ്ടാം വർഷ എം ഫിൽ വിദ്യാർത്ഥിയായ രാഹുൽ ബാപ്‌സയുടെ കാമ്പസിലെ സജീവസാന്നിധ്യമാണ്.

14199356_2117380365154648_8035894190028604344_n

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പി മണികണ്ഠൻ , വൈസ് പ്രസിഡന്റ് സ്ഥാനത്തു മത്സരത്തിനിറങ്ങുന്ന ബെൻസിദ്ദാർ ദീപ് , ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ആരതി റാണി പ്രജാപതി എന്നിവരാണ് ബാപ്‌സയുടെ പ്രധാന സ്ഥാനാർത്ഥികൾ. എസ് ഐ ഒ അടക്കമുള്ള ജെ എൻ യു വിലെ മുസ്ലിം വിദ്യാർത്ഥി സംഘടനകൾ ബാപ്‌സയെ പിന്തുണക്കുന്നുണ്ട്.

Be the first to comment on "ഇടത് വലത് ബ്രാഹ്മണിസത്തിനെതിരെ വോട്ട് ചോദിച്ചു ബാപ്‌സ .ജെഎൻയുവിൽ കനത്ത പോരാട്ടം"

Leave a comment

Your email address will not be published.


*