#ചിത്രലേഖക്കൊപ്പം.സിപിഎം പരിപാടിക്ക് കേരളത്തിലേക്കില്ലെന്നു ഉന സമരനായകൻ 

 
സി പി ഐ എം അനുഭാവസംഘടനയായ പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) ന്റെ സ്വാഭിമാനയാത്രക്ക് കേരളത്തിലേക്ക് വരുന്നില്ലെന്ന് ഗുജറാത്തിലെ ഉന ദളിത് മഹാപ്രക്ഷോഭത്തിന്റെ സമരനായകൻ ജിഗ്നേഷ് മേവാനി. ”സംഘ് പരിവാർ ശക്തികളുടെ ദളിത് അതിക്രമങ്ങൾക്കെതിരെ സ്വാഭിമാന സംഗമം” എന്ന പികെഎസ് സെപ്റ്റംബർ 21 നു സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് ആദ്യം വരാം എന്നേറ്റ ജിഗ്നേഷ് പിന്നീട് സിപിഎം ന്റെ ജാതിയും സംവരണവും ആയ നിലപാടുകളോട് ഗൗരവപരമായ അഭിപ്രായവ്യതാസങ്ങളുണ്ടെന്നു പറഞ്ഞു പിന്മാറുന്നത്.അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് പരിപാടിയില്‍നിന്ന് പിന്മാറുന്നതെന്ന് ജിഗ്നേഷ് മേവാനി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി

 

ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമുള്ളവരല്ല സംഘാടകർ എന്ന് പറഞ്ഞു തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു ജിഗ്നേഷ് പറഞ്ഞു. അത് മാത്രമല്ല , ഒരു അംബേദ്ക്കറൈറ്റ് എന്ന നിലയിൽ ചിത്രലേഖയോട് സിപിഎം പ്രവർത്തകർ സ്വീകരിച്ച ക്രൂരമായ ജാതീയതിക്രമങ്ങളെ ഞാൻ ശക്തമായി അപലപിക്കുകയാണെന്നും ജിഗ്നേഷ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജാതിയെ പ്രഥമപരിഗണനയായി പരിഗണിക്കുന്ന അംബേദ്ക്കറൈറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ കേരളത്തിലേക്ക് പരിപാടികൾക്ക് ക്ഷണിക്കുന്നതിനെയാണ് മുൻഗണന നൽകുന്നതെന്നും ജിഗ്നേഷ് കൂട്ടിച്ചേർത്തു. സിപിഎംന്റെ ദളിത് കാപട്യത്തെ തിരിച്ചറിഞ്ഞ ഉന സമരനായകൻ ജിഗ്നേഷ് മേവാനിക്ക് അഭിവാദ്യങ്ങൾ നേരുന്നു എന്ന് ചിത്രലേഖ പ്രതികരിച്ചു.

പി ജയരാജൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കളുടെ പേരുകൾ പരിപാടിയിലെ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

 

14292341_1130192607016915_2436575310253058061_n

Be the first to comment on "#ചിത്രലേഖക്കൊപ്പം.സിപിഎം പരിപാടിക്ക് കേരളത്തിലേക്കില്ലെന്നു ഉന സമരനായകൻ "

Leave a comment

Your email address will not be published.


*