നല്ല ദേശീയവാദികളുടെ അഗ്രഹാരം അഥവാ ഇടത് ലിബറലുകളുടെ ജെഎൻയു

ഫേസ്‌ബുക്ക് പോസ്റ്റ് – സൽമാൻ മുഹമ്മദ് 

10495339_761362863924489_3367959762425898653_o

 

ആഘോഷങ്ങളെ ഏകാന്ത ആഗ്രഹിക്കുന്നവർ, ആൾക്കൂട്ടത്തിന്റെ ബഹളങ്ങളിൽ പെടാൻ ആഗ്രഹിക്കാത്തവർ, ഇടയ്ക്കിടയ്ക്ക് mood variation ഉണ്ടാകുന്നവർ, depression വരുന്നവർ, ആ depresion, madness എല്ലാം അതിന്റെ എല്ലാ അർത്ഥത്തിലും ആസ്വദിക്കുന്നവർ എങ്ങനെയാകും നോക്കി കാണുക. ചിലപ്പോൾ വല്ലാത്ത humiliation ആയി തോന്നും, മടുപ്പ് തോന്നും.ആളുകൾ എന്തൊരു വെറുപ്പിക്കലാണൊക്കെ തോന്നും ഉദാ: തിരുവനന്തപുരത്ത് ചില ദിവസങ്ങളിൽ വലിയതുറ കടൽ പാലത്ത് ഞാൻ ഒറ്റൊയ്ക്ക് പോയിരിക്കാറുണ്ട്, ഒരു സിഗറെറ്റൊക്കെ വലിച്ച്, കടൽക്കാറ്റൊക്കെ കൊണ്ടിരിക്കാൻ. ചില നേരങ്ങളിൽ നിറയെ ആളുകളായിരിക്കും. അപ്പോൾ മനസിൽ കരുതും: നാശം പിടിക്കാൻ ഈ മയിരൻമാരോക്കെ എന്തിന് ഇങ്ങോട്ട് കെട്ടിയെടുത്തു മനുഷ്യന്റെ സ്വസ്ഥത തകർക്കാനായി എന്നൊക്കെ.

പക്ഷേ പൊതു ഇടങ്ങളിലെ ഗുണമെന്തെന്ന് വച്ചാൽ അവിടെ എത്ര ആഘോഷങ്ങൾ നടന്നാലും അത് എത്ര പോപുലറോ ആയി കൊള്ളട്ടെ അവിടെ നിന്ന് രക്ഷപ്പെട്ട് പുതിയ ഇടങ്ങൾ, സ്വകാര്യതകൾ കണ്ട് പിടിക്കാം എന്നുള്ളതാണ്. ചില നേരങ്ങളിൽ ആൾ കൂട്ടത്തിൽ തനിയെ എന്നുള്ളതും നല്ല സുഖമുള്ള അവസ്ഥയാണ്.നഗരങ്ങളെ അവയുടെ ആ തുറന്ന സ്വഭാവം കാരണം ഞാൻ വളരെ ഇഷ്ടപ്പെടുന്നു.ഇനി ആ ആഘോഷങ്ങൾ, അടഞ്ഞ ഒരു ഇടത്തിലേക്ക് മാറിയാൽ എന്താരു ഭീകരമാകും ആ അവസ്ഥ പ്രേത്തേകിച്ച് എന്നെ പോലുള്ളവർക്ക്.ഈ അവസ്ഥയാണ് പല – കാമ്പസുകളിലും ഇപ്പോൾ ഉള്ളത്. ഇനി ആ ഇടങ്ങൾ മൊത്തത്തിൽ neo liberal popular ബഹളങ്ങളാൽ മൂടപ്പെട്ടാലോ.

പറഞ്ഞു വരുന്നത് ജെ എൻ യു വിന്റെ കഥ ( ഇപ്പോൾ ഇന്ത്യയിലുള്ള ഒട്ടു മിക്ക യൂണിവേയ്സിറ്റികളും, കാലം slow ആണെന്ന് ഞാൻ ആഗ്രഹിച്ച, കരുതിയ പക്ഷേ അങ്ങനെയല്ലാത്ത നിയോ ലിബറൽ ഇടങ്ങൾ ആയി മാറിയ ശാന്തിനികേതൻ ഉൾപ്പെടെ)തന്നെ. എനിക്ക് ജെ എൻ യു വിൽ ഒരു സുഹൃത്തുണ്ടായിരുന്നു. അവനെ കാണാൻ മാത്രമേ ഞാൻ അവിടെ പോകാറുണ്ടായിരുന്നുള്ളു. ഒരിക്കൽ അവനോടൊപ്പം അവിടെ ഒരു സെമിനാറിൽ പോയതും, ആ സെമിനാറിൽ വച്ച ഒരു മാർക്സിസ്റ്റ് വിപ്ലവകാരിയെ ഞാനും അംബേദ്കറിസ്റ്റ് ആയ ഇപ്പോൾ BAPSA ൽ നിന്ന് രണ്ടാം സ്ഥാനത്തെത്തിയ രാഹുൽ എന്ന പയ്യനും ചേർന്ന് വലിച്ച് കീറി ചുവരിലൊട്ടിച്ചതും രസമുളള വേറെ കഥ.(അല്ലേലും ഇടതരേയും, ലിബറലുകളേയും ആടുതോമ സ്റ്റൈലിൽ മുണ്ടൂരി അടിക്കുക എന്നത് എന്റെ പ്രിയ വിനോദമാണ്) അപ്പോൾ അങ്ങനെ ജെ എൻ യു വിൽ പഠിച്ചിരുന്ന എന്റെ ആ പ്രിയപ്പെട്ട സുഹൃത്ത് depression വന്ന് രണ്ട് വർഷമായി പഠിച്ച് വന്നിരിന്ന ആ കോഴ്സ് തുടരാതെ നാട്ടിൽ വന്ന് ഇരിപ്പാണ്. കക്ഷി ദളിതാണ്. അവൻ ഇന്നലെയും കൂടി ഫോൺ ചെയ്തപ്പോൾ പറഞ്ഞു സൽമാനെ അതൊന്നും നമുക്ക് പറ്റിയ ഇടങ്ങളല്ല. ഇടത് ലിബറലുകളായ വ്യക്തിവാദികളെ കൊണ്ട് നിറഞ്ഞ ഇടം. അവരുടെ കുറേ രാഷ്ട്രീയ ആഘോഷങ്ങൾ. ഞാൻ എന്റെ ഇടത്തിലേക്ക് ചുരുങ്ങി. അവിടം മടുത്തു, വിട്ടു. ഇനി അങ്ങോട്ടെ ഇല്ല അങ്ങനെ . അങ്ങനെ ചിതറി കിടക്കുന്ന എത്ര പേർ അവിടുണ്ടന്നോ.ഇടത് വിപ്ലവകാരികളുടേയും, ലിബറലുകളുടേയും, ജാതിപേറുന്ന അധ്യാപകരുടേയും രാഷ്ട്രീയവും, അല്ലാത്തതുമായ ആഘോഷങ്ങൾ മടുത്ത് ഒരറ്റത്തേക്ക് ചുരുക്കിയവർ.കാശ്മീരിൽ ഒരു ബോംബ് വീഴുന്നതും, ഒരു രോഹിത് വെമുല മരണപ്പെടുന്നതും കാത്ത് തങ്ങളുടെ ഫാഷണബിൽ, പോപ്പുലർ രാഷ്ട്രീയം പറയാൻ ഇരിക്കുന്ന ( പോപ്പുലറായി ഒന്നിനും ഞാൻ എതിരല്ല, അതു കൊണ്ട് തന്നെ അതിനോട് മാർക്സിസ്റ്റ് സമീപനവും അല്ല, പക്ഷേ അതൊരു closed circuit ആയി മാറുകയും, പൊതു ശാസനയായി, norm ആയി മാറുകയും അതിലില്ലാത്തവരെ അയ്യേ ആരടാ ഇവൻ, ഇവൾ എന്ന രീതിയിലേക്ക് മാറുകയും ചെയ്യുമ്പോൾ, I feel like nauseating and keep myself a distance from that neo liberal sheep morality ) അതിൽ മാത്രം ജീവിക്കുന്ന ഇടത് ലിബറലുകൾ ഉള്ളിടം.

14124361_1219760948045583_6848262783618142444_o

 

എ ബി വി പി യുടെ വോട്ട് ഷെയർ കൂടുകയും, വളരെ പതുക്കെ പതുക്കെ capitalist അച്ചടക്ക രീതിയിലുള്ള കാമ്പസ് ആയി അത് മാറുകയും, പല രസമുള്ള, തരത്തിലുള്ള madness ഉള്ളവരെ, pervert കളെ, depression ഉള്ളവരെ അങ്ങനെ അങ്ങനെ ഉള്ള ധാരാളം പേരെ ദുരത്ത് നിർത്തുകയും ചെയ്യുന്ന ഇടം.ഫാഷിസത്തിന് എതിരെ സംസാരിക്കാൻ മമ്മി പറഞ്ഞെന്ന് പറയാൻ പറഞ്ഞു എന്ന രീതിയുള്ള മമ്മിയുടെ അച്ചടക്കമുള്ള ഇടത് ലിബറുകൾ ഉള്ള ഇടം.അതു കൊണ്ട് തന്നെ അവർ ജയിച്ചതിൽ ഒരു അത്ഭുതവുമില്ല, പരമ പുച്ഛം മാത്രം. ഒരൽപമെങ്കിലും നൈതികത ഉണ്ടായിരുന്നെങ്കിൽ, രോഹിത് വെമുലയെന്നു നാഴിക്ക് നാല്പതു വട്ടം പറയുന്നതിലും ദേശീയ വാദികൾ തങ്ങൾ അല്ല എന്നും പറയുന്നതിലും ഒരൽപം സത്യസന്ധതയുണ്ടായിരുന്നേൽ അവിടെ ഉയർന്നു വരുന്ന അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തിനെ, ദേശീയ വിരുദ്ധ രാഷ്ട്രീയത്തിനെ അവർ പിന്തുണച്ചേനെ , പകരം നമ്മളാണ് നല്ല ദേശീയ വാദികൾ അവരല്ല എന്നുള്ള സ്ഥാപിക്കലാണ്, വാദങ്ങളാണ് ഇടതരിൽ നിന്ന് വരുന്നതും. അപരനാണ് ദൈവം, അപരനാണ് തേങ്ങ, അപരനാണ് കു.. എന്നും പറഞ്ഞ് തേനും പാലും ഒഴുക്കാനൊന്നുമല്ല ഞാൻ പറയുന്നത്. മലമറിക്കണമെന്നുമല്ല പറയുന്നത്, പക്ഷേ ഒരു അധികാര വ്യവഹാരങ്ങൾക്കും ഒരല്പം പോലും ഇടർച്ച ഉണ്ടാക്കാതെ, സ്വന്തം ശരീര ഭാഷ പോലും മാറ്റാതെ, status quo അത് പോലെ നിലനിർത്തി ( എന്തിന് അത് പോലും ഒരു പ്രശ്നമല്ല, അക്കൊക്കെ ഓരോർത്തരുടെ ഇഷ്ടം) മറ്റുള്ളവരുടെ ജീവിതം തന്നെ ഉപയോഗിച്ച് തങ്ങൾ വലിയ കു… കളാണെന്ന് വരുത്തി തീർക്കാനുള്ള ഈ ശ്രമമുണ്ടല്ലോ?? ആ ഊമ്പിയ കഞ്ഞി ശ്രമം ഈ കലത്തിൽ വേവില്ല.

Photo- Facebook

Be the first to comment on "നല്ല ദേശീയവാദികളുടെ അഗ്രഹാരം അഥവാ ഇടത് ലിബറലുകളുടെ ജെഎൻയു"

Leave a comment

Your email address will not be published.


*