രാജ്യദ്രോഹിയുടെ’ നല്ലപാതിയാകണം.. – – കവിത

Long time

നജ്‌ദാ  റൈഹാൻ 

ജീവിതസഖിയാകുന്നെങ്കിൽ അതൊരു നിരപരാധിയായ ‘ഭീകരന്റെ/രാജ്യദ്രോഹിയുടെ’ നല്ലപാതിയാകണം…

അനന്തമായി നീളുന്ന ജയിൽവാസത്തിലും അവനെ കൊതിപ്പിക്കുന്ന പ്രണയമാകണം….

തടവറയുടെ ഇരുട്ടിനോട് രാജിയാകാതിരിക്കുന്ന വെളിച്ചമായി അവനിൽ നിറഞ്ഞു കത്തണം….

നീതി അകലെയല്ലെന്ന് അവനെ വിശ്വസിപ്പിക്കുന്ന (വെറുതെയെങ്കിലും) പ്രതീക്ഷയാകണം….

തന്‍റെ പ്രശ്നങ്ങള്‍ എത്രയോ ചെറുതാണെന്നു ചേർത്തുനിർത്തുന്ന കരുത്താകണം….

കൊന്നുതിന്നുന്ന ഭരണകൂടത്തോട്,ചത്തു തോൽക്കാൻ തയ്യാറല്ലെന്നാക്രോശിക്കാൻ അവന്‍റെ നാവാകണം….

ഉള്ളു പൊളളുമ്പോഴും കണ്ണു നിറയാതിരിക്കാൻ അവനെ പ്രേരിപ്പിക്കുന്ന പരുക്കൻ പെണ്ണാകണം….

ഓരോ പകലവസാനിക്കുമ്പോഴും പുതിയ പ്രഭാതത്തെ ഓർമിപ്പിച്ച് ഉറങ്ങാതെ കൂട്ടിരിക്കുന്ന രാവാകണം….

Be the first to comment on "രാജ്യദ്രോഹിയുടെ’ നല്ലപാതിയാകണം.. – – കവിത"

Leave a comment

Your email address will not be published.


*