”പെണ്ണെഴുത്ത്” ന്റെ ആളായ സാം മാത്യുവിനോട് പെണ്ണുങ്ങൾക്ക് പറയാനുള്ളത്.

 

ബലാല്‍സംഗിയെ പ്രണയിച്ച പെൺകുട്ടിയുടെ ചിന്തകൾ കവിതയാക്കി എഴുതി താൻ ” പെണ്ണെഴുത്ത്” ന്റെ ആളാണെന്നു ചാനൽ അഭിമുഖത്തിൽ വാദിച്ച ” സഖാവ്” കവിതയുടെ രചയിതാവ് സാം മാത്യുവിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകവിമർശനം. ബലാൽസംഗം എങ്ങനെയാണ് പെണ്ണിന് ആനന്ദവും സ്നേഹവും നൽകുക എന്ന ചോദ്യം സാം മാത്യുവിന് നേരെ ഉയരുകയാണ്. രൂക്ഷമായ വിമർശനങ്ങളാണ് സാമിനെതിരെ വരുന്നത്.  കവിതയെ മഹത്വവൽക്കരിക്കുകയും സ്ത്രീവിരുദ്ധമായ കമന്റുകൾ നടത്തുകയും ചെയ്ത കൈരളി ടി വിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ജോണ് ബ്രിട്ടാസിനെതിരെയും വ്യാപകമായി വിമർശനങ്ങൾ  ഉയരുന്നു . ഇത് പെണ്ണെഴുത്താണെന്നും പെണ്ണെഴുത്തിൽ തനിക്ക് അനുഭവമുണ്ടെന്നും പറയുന്ന കവിയോട് സ്ത്രീകളുടെ പ്രതികരണങ്ങളിൽ ചിലത് കാണാം

പെണ്ണെഴുത്ത് എഴുതിയ സാം ഇനി ഈ പെണ്ണുങ്ങളെയും വായിക്കട്ടെ :-

 

അനില ബാലകൃഷ്ണൻ :-
” സാം മാത്യുവിന്‍റെ ബലാത്സംഗ മഹത്വ കവിത കേട്ട് എനിക്ക് അതിശയമൊന്നും തോന്നുന്നില്ല. എനിക്കു പരിചയമുള്ള, മുപ്പതില്‍ താഴെ പ്രായമുള്ള മിക്ക സഖാക്കന്മാരും സ്ത്രീകളെയും, സ്ത്രീശരീരത്തെയും കുറിച്ച് വികലമായ കാല്‍പനിക സങ്കല്‍പ്പങ്ങള്‌ ഉള്ളവരാണ്. ഫെമിനിസ്റ്റ്, പാട്രിയാര്‍ക്കി തുടങ്ങിയ വാക്കുകളെ മുട്ടന്‍ തെറിയായി കാണുന്നവരില്‍ നിന്നും അതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട കാര്യവുമില്ല. ബ്രിട്ടാസിന്‍റെ വഷളന്‍ ഡയലോഗും, ആ ഊളക്കവിതയും കേട്ട് ഒരു എതിര്‍പ്പുമില്ലാതെയിരിക്കുന്ന വനിതാ സഖാക്കളെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതാണ് എസ്എഫ്ഐയുടെ സംഭാവനകളിലൊന്ന്. ”

 

ജോഷിന രാമകൃഷ്ണൻ :-

” ജെ.ബി ജങ്ഷനിൽ ചൊല്ലിയ ബലാത്സംഗ കവിതയ്ക്ക് ആമുഖം പറഞ്ഞു എന്നുള്ളതാണ് സാം മാത്യൂ കാണിച്ച അബദ്ധം. അല്ലെങ്കിൽ ഇതും ” ആലാപന മധുരമായ സാം മാത്യുവിന്റെ പുതിയ യൂട്യൂബ് കവിതയായി ” എസ്.എഫ്.ഐ സഖാക്കൾ പ്രചരിപ്പിച്ചേനേ. പ്രതീക്ഷാ ശിവദാസിന്റെ പ്രതികരണത്തിലും അതു വ്യക്തമാണ്. സത്യത്തിൽ വരികളുടെ ത്വാതികാവലോകനത്തിനു അവസരം കൊടുക്കാതെ ഫാൻസിനു സാം തന്നെ പണിവെച്ചു. ശോകമൂകമാണ് രംഗം!
ബ്രിട്ടാസിന്റെ ഏത് പരിപാടിയുടേയും മുഖമുദ്ര വഷളത്തം,താൻപോരിമ,അഹന്ത,പരപുച്ഛം ഒക്കെ തന്നെയാണ്. ഇതിലെന്തെങ്കിലും പുതുമയുണ്ടോ? നാണമുണ്ടോ അയാൾക്ക്! പാവം സാമിനെ വിട്ടുപിടി ബ്രിട്ടാസിനെ മാത്രം വിമർശിക്ക് എന്ന് പറയുന്നവരുടെ തലകൂടി പരിശോധിക്കണം.’പിള്ളേർ’ ആനുകൂല്യം ഈ rape glorification നു നൽകുന്നവരെ സാമിനേക്കാളേറെ പേടിക്കണം. ക്ഷമിക്കാവുന്നതിനോടെ ക്ഷമിക്കാവൂ.
പിന്നെ Rape is one of the sexual fantacies among women എന്ന് കമന്റിട്ട് തെളിയിക്കാൻ നടക്കുന്ന പുരുഷന്മാരാണ് ഇന്നലത്തെ പുതിയ കാഴ്ച. ഒപ്പം ഇങ്ങനെയുള്ള സ്ത്രീവിരുദ്ധ ഭാവനകൾ ആണുങ്ങളുടെ ആവിഷ്ക്കാരസ്വാതന്ത്ര്യമാണെന്ന വാദവുമുണ്ട്.ആണുങ്ങളും കൂടി ബലാത്സംഗം ചെയ്യപ്പെടുന്നൊരു നാടാണിത്. അതോർക്കണം!
Marital rape തന്നെ എങ്ങനെ നിയമപരമായി നേരിടാനാവും എന്ന് സ്ത്രീകൾ നിതാന്തമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇതുപോലത്തെ ഭാവനാവിഷവുമായിറങ്ങുന്നത്!”

 

 

വൈഖരി ആര്യാട്ട് :-

” റേപ് കള്‍ച്ചര്‍ എന്നാല്‍ ഇതൊക്കെയാണ്. ബലാത്സംഗിയുമായി പ്രണയത്തിലാവുന്ന പെണ്ണിന്റെ മനസാണ് പ്രതിപാദ്യം. ‘സഖാവി’ന്റെ ആണ്‍ രചയിതാവാ കവി. പെണ്‍ രചയിതാവും കയ്യടിച്ചു പാസാക്കിയ കവിതയത്രേ. വായിച്ച് ഓക്കാനിച്ചിരിപ്പാ. അല്ലെങ്കിലും ഈ ചെക്കനെ എന്തിനു പറയുന്നു, പെണ്ണിന് വേണ്ടത് എന്താണെന്ന് അവളെക്കാള്‍ നന്നായി പുരുഷന്മാര്‍ക്ക് അറിയാവുന്ന ലോകത്ത് ജനിച്ചു വളര്‍ന്നതല്ലേ ഇവനും. അവള്‍ നോ എന്ന് പറഞ്ഞാല്‍ യെസ് ആണെന്നും, അതിക്രമങ്ങളെയും കയ്യേറ്റങ്ങളെയും, stalkingഉം ഒക്കെ അവള്‍ ഇഷ്ടപ്പെടുന്നുവെന്നും ഒക്കെയാണല്ലോ അവന്‍ ദിനേന കണ്ടും കേട്ടും, വായിച്ചും മനസിലാക്കുന്നത്. എന്തിന്! മാസങ്ങളോളം നാല്പതില്‍പരം ആളുകളാല്‍ ദിനംപ്രതി ബലാത്സംഗം ചെയ്യപ്പെട്ട് ജനനേന്ദ്രിയത്തില്‍ പഴുപ്പ് ബാധിച്ച് മരണവക്കില്‍ എത്തിയ പതിനാലു വയസുകാരി പെണ്‍കുട്ടി ബാലവേശ്യ ആണെന്ന് വിടലച്ചിരിയുമായി പറഞ്ഞ ജസ്റ്റിസുള്ള നാടാണ്. ബലാത്സംഗം ചെയ്തവനെ അങ്ങോട്ട്‌ പ്രേമിപ്പിച്ചാലും ഒന്നും പറയാന്‍ പഴുതില്ല. എത്രയെളുപ്പമാണ് ആ ആക്റ്റിന്റെ വയലന്‍സ് സാധാരണമാവുന്നത്! അപ്പൊ ഇനിയും ഇതുവഴി വരികയില്ലേ, പുതിയ ‘പെണ്‍ കവിതകളുമായി’?”
ഹെയ്തി സാൻറെ മറിയം :-
” ബലാൽസംഗത്തിലും കാല്പനികത കണ്ടെത്തുന്ന കൊറേ ഊളകള്….
മിസ്റ്റർ ബ്രിട്ടാസ്. നിങ്ങൾക്ക് പൊളിറ്റിക്കൽ സയൻസിൽ ഉണ്ടെന്നു പറയപ്പെടുന്ന ആ പിജിയും നിങ്ങളെപ്പോലെ തന്നെ ഒരധികപ്പറ്റാണ്..”

 

 

ജാസ്‌മിൻ പി കെ :-
” മാധവി കൂട്ടിയെയും
മീരയേയും ഒക്കെ ഉദ്ധരിച്ചു കൊണ്ട് ബലാത്സംഗ കവിതയുടെ ഭാവനയെ കാല്പനികവൽക്കാരിക്കുന്നവരോട്
ഒരാൾ ആഗ്രഹിച്ചു കൊണ്ട് ചെയ്യുന്നതിനെ ബലാത്സംഗം എന്ന് പറയില്ല.ഒരാൾ ഞാൻ ബലാത്സംഗ ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോൾ അത് അവരുടെ വ്യക്തി താല്പര്യങ്ങൾ ആണ്.ഇഷ്ട്ടപ്പെട്ടു കൊണ്ട് സ്വയം വേദനകൾ താങ്ങുന്ന ഒത്തിരി സ്ത്രീ ജനങ്ങളും കാണും…സ്നേഹിക്കുന്നവർ വേദനിപ്പിചാൽ അത് സഹിക്കുന്ന പെണ്ണുങ്ങളും കാണും…അതിൽ ആണുങ്ങളും കാണുമായിരിക്കും…
സ്വന്തം ശരീരത്തിൽ ഇഷ്ടമില്ലാതെ ഒരാൾ സ്പർശിക്കുന്നത് പോലും അരോചകമായി തോന്നുന്നു ആളുകൾ ആണ് ഭൂരിപക്ഷം സ്ത്രീകളും എന്ന് തന്നെ വിശ്വസിക്കുന്നു..
അങ്ങിനെ ഉള്ളപ്പോൾ ഇഷ്ടമില്ലാത്ത ഒരു ലൈംഗിക ബന്ധത്തിന് നിർബന്ധിതയാകുകയും അതിൽ നിന്ന് ഉണ്ടായ ഗർഭം കാരണമായി അമ്മയെന്ന വികാരവും അവനോട് പ്രണയവും തോന്നുന്നു എന്നൊക്കെ പറഞ്ഞാൽ ഏതു തരത്തിലാണ് എന്ന് മനസ്സിലാകുന്നില്ല..
കേവലം ലൈംഗിക ബന്ധത്തിലൂടെ തളക്കാൻ ആകുന്നതാണ് സ്ത്രീകളുടെ വിചാര വികാരങ്ങൾ എന്ന ബോധം തന്നെയാണ് ഇത് ഉണ്ടാക്കുന്നത്. ഇതിൽ ഒരു പെണ്ണിന്റെ മാനത്തിനോ സദാചാര വാദമെന്ന മൂട് പടത്തിനോ സ്ഥാനം ഉണ്ടെന്നു തോന്നുന്നില്ല…”
റയ്യാൻ തസ്‌നീം :-

” സഖാവെന്ന കവിത നിങ്ങള്‍ രണ്ടാളും എഴുതിയതല്ലെന്നു വിശ്വസിക്കാനാണിഷ്ടം..
സഖാവെന്ന് വിളിച്ചും വിളി കേട്ടുമുളള ചെറിയ പരിചയത്തിന്റെ പുറത്തു പറയട്ടെ, ആ വിളിക്കൊരു രാഷ്ട്രീയമുണ്ട്. അത് വലതോ ഇടതോ അതോ അതുമല്ലാത്തതോയെന്നതല്ല രാഷ്ട്രീയം ഉണ്ട് എന്നതാണ് എനിയ്ക്കു പറയാനുളളത്. എത്ര പ്രണയം മുക്കിയെടുത്താലും അതിൽ രാഷ്ട്രീയമുണ്ട്..അത് പോലും വ്യക്തമായി പറയാനാകാത്ത താങ്കള്‍ എങ്ങനെ ഒരു കാമ്പസ് രാഷ്ട്രീയത്തിന്റെ പ്രണയം അടയാളപ്പെടുത്തും?
എന്തുകൊണ്ട് ‘പീതപുഷ്പങ്ങൾ’ എന്നതിന് താങ്കൾ നൽകിയ മറുപടി തൃപ്തികരമാണോ അല്ലെയോ എന്ന് യുക്തിയുക്തമായി പറയാൻ തോന്നുന്നില്ല ..
സഖാവ് എന്ന കവിത സ്ത്രീ പക്ഷമെന്നു ആരാണ് പറഞ്ഞത്?
സ്ത്രീ വിരോധത്തിന്റെ ഉച്ഛസ്ഥായിയിൽ പുരുഷമേധാവിത്വത്തിന് പെൺ വേഷം കെട്ടുമ്പോൾ വരുന്നതല്ല സ്ത്രീ പക്ഷം..സഖാവ് സ്ത്രീ പക്ഷമെന്നു വിശ്വസിച്ചു പോയ താങ്കളുടെ മഠയത്വത്തിന്റെ മൂർദ്ദന്യാവസ്ഥയിലാണ് താങ്കൾ ബലാൽസംഗത്തിനിരയായ പെൺകുട്ടി വേട്ടക്കാരനെ പ്രണയിക്കുമെന്നൊക്കെ പുലമ്പുന്നത്….
‘സഖാവ്’ എന്ന കവിത കാൽപനികതയിൽ ചാലിച്ചെടുത്ത പ്രണയ കവിതയാണ്..അത് സ്ത്രീ പക്ഷ എഴുത്തെന്നു അവകാശമുന്നയിച്ച് സ്വയമേ വിഡ്ഢിയാകരുത്..
NB: സൌമ്യയെ അറിയോ..അവൾ ഗോവിന്ദചാമിയെ പ്രണയിക്കണമല്ലേ… SFIക്കാർക്ക് ബോധമില്ലെന്ന് പറയുന്നതിൽ കാര്യമുണ്ടല്ലേ..”

 

ദിവ്യ കെ :-
” എന്തായാലും ഈ കവിതയുടെ പിതൃത്വം പേറി വേറെയാരും വരില്ല…. അത്രക്കും കേമമായ സബ്ജക്ട് അല്ലിയോ…!!
ഒരു പെണ്ണിന് ആണിനോട് പ്രേമം ഉണ്ടാവാൻ അവന്റെ ബീജം ഉള്ളിലെത്തിയാൽ മതി എന്ന് സഖാവിനോട് ആരാണാവോ പറഞ്ഞത്., അതും ബലാത്സംഗത്തിലൂടെ.!!
സ്ത്രീ വിരുദ്ധമായി എഴുതുന്നത് സഖാവിന്റെ ഉള്ളിലുള്ള നിലപാട്. അതേസമയം ഇത്തരം സ്ത്രീ വിരുദ്ധത പരസ്യമായി കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ്,… ഒരു ജനതയുടെ ആത്മാവിഷ്ക്കാരം…. ത്ഫൂ ”

 

ജിപ്‌സ പുതുപ്പണം :-

” ഷൂട്ട് കഴിഞ്ഞപ്പോ ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ അവസ്ഥയെന്ന് പറഞ്ഞു ചിരിച്ചിരുന്നു സൽമാൻ ഖാൻ കുറച് മുൻപ് ..ബലാത്സംഗം ആസ്വാദന വാദത്തിന്റെ വക്താക്കൾ ഇപ്പോഴും കൂടിയിരുന്ന് ചിരിക്കുകയാണ് ..ഇവനൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും എടുത്തുപയോഗിക്കാവുന്ന ഉപമ എന്ന വിപണന സാധ്യത ബലാത്സംഗം എന്ന വാക്കിനുണ്ട് ഇവിടെ .അതിനെ പ്രതിരോധിക്കുന്ന പൊതുബോധം തീർക്കേണ്ടവർ എന്ന് കരുതപ്പെടുന്ന മാധ്യമ പ്രവർത്തകന്റെയും സഖാവെന്നവകാശ വാദം പറയുന്നവന്റെയും സ്വൈര്യസല്ലാപം ഒരു ഗതികേട് പോലെ തോന്നുന്നു ..ഇതൊക്കെ കേൾക്കാനും ഇവിടെ ഉണ്ടാകേണ്ടി വന്നല്ലോടോ ബ്രിട്ടാസേ ഞങ്ങൾ എന്ന ഗതികേട് .”

 

അനുപമ ആനങ്ങാട് :-

“എന്നുവെച്ച് നീ ബലാൽസംഗമൊന്നും ചെയ്യാൻ പോകരുത് കേട്ടാ!” (വഷളുചിരി!)
The most vulgar, most disgusting, most appaling, words I have heard on the news, off late! Must be from a very very sick mind!

 

 

ബെൻ ബെന :-
” നാം – നമ്മുടെ ചുറ്റുപാടുകള്‍ ‍- നമ്മുടെ സംസ്കാരം – വിതച്ച ബീജം കവിതയായ് വളരുന്നു!”
നിലീന ശ്രീലത ബലറാം :-
” അളിയൻ ദയവ് ചെയ്ത് ഈ വീട്ടിലിനി കവിതയും കൊണ്ട് വരരുത് ”

 

ഫൗസിയ ആരിഫ് :-
” അയ്യേ….. സഖാവിനെ പ്രണയിച്ച പൂമരം ബലാത്സംഘിയെ പ്രണയിച്ചു തുടങ്ങിയത്രേ…!!!! ”

 

കടപ്പാട് – ഫേസ്‌ബുക്ക്

Be the first to comment on "”പെണ്ണെഴുത്ത്” ന്റെ ആളായ സാം മാത്യുവിനോട് പെണ്ണുങ്ങൾക്ക് പറയാനുള്ളത്."

Leave a comment

Your email address will not be published.


*