പശുദേശീയത അപരരാക്കിയവർ കോഴിക്കോട്ട് ഒത്തുകൂടുന്നു

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സംഘ് പരിവാർ സംഘടനകൾ ” വിശുദ്ധപശു ” വിന്റെ പേരിൽ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കെതിരെ കോഴിക്കോട് സംഗമം. ” പശുദേശീയത അപരരാക്കിയവർ ഒത്തുചേരുന്നു ” എന്ന പേരിൽ ഒക്ടോബർ രണ്ടിന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്തു ഒത്തുകൂടാനുള്ള ഒരു കൂട്ടം പേരുടെ ഫേസ്ബുക്കിലൂടെയുള്ള ആഹ്വാനത്തിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
രാജ്യാതിര്‍ത്തികള്‍ നിലനിര്‍ത്താനും സമൂഹമന:സാക്ഷിയെ തൃപ്തിപ്പെടുത്താനും ഗോമാതാവിന്റെ പ്രീതിയ്ക്കും രാജ്യത്തിന്റെ ”പൊതുനന്മയ്ക്കും” വേണ്ടി
ഇല്ലാതാവുന്ന മനുഷ്യരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. Facebook Gathering against Cow Vigilantism എന്ന ഫേസ്‌ബുക്ക് ഇവൻറ് പേജിലൂടെയാണ് പരിപാടി പ്രചരിപ്പിക്കപ്പെടുന്നത്. ഹരിയാനയിലെ മേവാതിൽ ഗോമാംസത്തിൻെറ പേരിൽ അരങ്ങേറിയ ഇരട്ട കൊലപാതകവും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും അത്ര പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും മുസ്ലിം , ദളിത് മറ്റു കീഴാള , സമര സമൂഹങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി അലയടിക്കേണ്ടതുണ്ടെന്നും സംഘാടകർ പറയുന്നു.
ഗുജറാത്തിലും ഹരിയാനയിലും കഴിഞ്ഞ ഒരു മാസത്തോളമായി നൂറിനടുത്ത് മുസ്ലിം , ദളിത് യുവതീ യുവാക്കളാണ് ” ഗോരക്ഷയുടെ ” പേരിൽ ക്രൂരമായ മർദ്ധനങ്ങൾക്ക് ഇരയായത്. പശുക്കടത്തെന്ന് പ്രചരിപ്പിച്ച് സംഘപരിവാർ പ്രവർത്തകരുടെ ക്രൂരമർദ്ദനം കാരണം മുഹമ്മദ് അയ്യൂബ് എന്ന ഇരുപത്തിയൊമ്പതുകാരൻ കൊല്ലപ്പെട്ടത് ദിവസങ്ങൾക്ക് മുമ്പാണ്. ബീഫ് കഴിച്ചതിന്റെ ശിക്ഷയെന്ന് പറഞ്ഞു ആർ എസ് എസ് പ്രവർത്തകർ ബലാല്‍സംഗം ചെയ്ത മുസ്‌ലിം പെൺകുട്ടിയുടെ നില അതീവഗുരുതരമാണ് ഇപ്പോഴും.

14448938_10209870912066151_4469848289095839660_n

Be the first to comment on "പശുദേശീയത അപരരാക്കിയവർ കോഴിക്കോട്ട് ഒത്തുകൂടുന്നു"

Leave a comment

Your email address will not be published.


*