കൊല്ലുമെന്ന് എസ്എഫ്ഐ ഭീഷണി.ആത്മഹത്യക്ക് ശ്രമിച്ചു വിദ്യാർത്ഥി. ഷെറിന് നീതി തേടി വിദ്യാർഥികൾ

കൊച്ചി കുസാറ്റ് കാമ്പസിലെ ഒന്നാം വർഷ സിവിൽ എന്‍ജിനിയറിങ് വിദ്യാർഥി എസ് എഫ് ഐ പ്രവർത്തകരുടെ ക്രൂരമായ റാഗിംഗിന് ഇരയായതും ഭീഷണി കാരണം ആത്മഹത്യക്കു ശ്രമിച്ചതുമായ സംഭവത്തിൽ വിദ്യാർത്ഥിക്ക് നീതി തേടി സോഷ്യൽ മീഡിയ കാമ്പയിൻ. കഴിഞ്ഞ വെള്ളിയാഴ്ച്ച എസ് എഫ് ഐ നടത്തിയ സമരത്തിനിടെ മർദ്ദനമേറ്റ ഷെറിൻ  സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന് ശേഷം ഷെറിനെ കാമ്പസിൽ തടയുകയും കൊല്ലും  എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു എസ് എഫ് ഐ പ്രവർത്തകർ. ഇതിനെ തുടർന്നാണ് ഷെറിൻ ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ചാണ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചത്.  ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ ഷെറിനെ സുഹൃത്തുക്കള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഷെറിൻ അപകടനില  തരണം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ് മുഹമ്മദ് ഷെറിൻ

 

സംഭവത്തെ തുടർന്ന്  കുസാറ്റ് കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. . വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിഞ്ഞുപോകാനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ സംഭവുമായി ബന്ധമില്ലെന്നും ഓണാഘോഷവുമായി ബന്ധപ്പെട്ട് ക്യാംപസില്‍ വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണിതെന്നുമാണ് എസ് എഫ് ഐ വിശദീകരണം

Be the first to comment on "കൊല്ലുമെന്ന് എസ്എഫ്ഐ ഭീഷണി.ആത്മഹത്യക്ക് ശ്രമിച്ചു വിദ്യാർത്ഥി. ഷെറിന് നീതി തേടി വിദ്യാർഥികൾ"

Leave a comment

Your email address will not be published.


*