പാക് താരങ്ങൾക്കു ഇന്ത്യയിൽ വിലക്ക്.ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിലും

 

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടുമായി പാക് തീയറ്റര്‍ ഉടമകള്‍. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേന ഇന്നലെ പാക് അധീന കാശ്മീരില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാക് കരസേനയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം പാകിസ്ഥാന്‍ തീയറ്ററുകള്‍ സ്വീകരിച്ചത്. ഇന്ത്യന്‍ സിനിമകളോ ടി വി പ്രോഗ്രാമുകളോ ഒന്നും തന്നെ പാക്കിസ്ഥാനിലെ തീയറ്ററുകളിലോ ടിവി ചാനലുകളിലോ പ്രദര്‍ശിപ്പിക്കരുതെന്നും ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ ഡിവിഡി വില്‍പ്പന തടഞ്ഞുവെക്കണമെന്നും തിയേറ്ററുടമകൾ ആഹ്വനം ചെയ്തു. ഇതിന്റെ ഭാഗമായി അമിതാഭ് ബച്ചന്‍ നായകനായ പിങ്കിന്‍റെ പ്രദര്‍ശനം ഇതിനോടകം തന്നെ നിര്‍ത്തിവെച്ചു.

അതേ സമയം , കഴിഞ്ഞ ദിവസം, പാക്കിസ്ഥാനില്‍ നിന്നുള്ള നടീനടന്‍മാരെയും ടെക്നീഷ്യന്‍മാരെയും മറ്റു കലാകാരെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ മോഷന്‍ പിക്ച്ചേഴ്സ് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ (IMPPA) ഔദ്യോഗികമായി വിലക്കിയിരുന്നു. ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിക്കുന്നതുവരെയാണ് വിലക്ക്.

Be the first to comment on "പാക് താരങ്ങൾക്കു ഇന്ത്യയിൽ വിലക്ക്.ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിലും"

Leave a comment

Your email address will not be published.


*