എൻ ഐ എ കസ്റ്റയിലുള്ള ”ഭീകരൻ” ഫേസ്‌ബുക്കിൽ ഇപ്പോഴും ആക്റ്റീവ് ആണ് ?!!!

റിപ്പോർട് – യു.എം മുഖ്താർ 
ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്
സാര്‍, പോസ്റ്റിനൊപ്പമുള്ള സക്രീന്‍ഷോട്ട് ഇട്ടത് സമീര്‍ അലി എന്ന ഐ.ഡിയാണ്. (https://www.facebook.com/profile.php?id=100013636952377)
ഈ സമീര്‍ അലി രണ്ടുദിവസം മുമ്പ് കനകമലയില്‍ നിന്ന് അറസ്റ്റിലായ ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ് ആണെന്ന് എന്‍.ഐ.എ പറയുന്നു (http://www.mathrubhumi.com/…/islamic-state-kerala-malayalam…)
എന്‍.ഐ.എയുടെ ഒഫീഷ്യല്‍ പ്രസ് റിലീസിലും മന്‍സീദ് (ഉമര്‍ അല്‍ ഹിന്ദി) പിടിയിലായത് സ്ഥിരീകരിക്കുന്നു.
(http://www.nia.gov.in/…/P…/350_1_PressRelease_02.10.2016.pdf)
മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ സമീര്‍ അലി നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ ചോദ്യംചെയ്യലിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സമീര്‍ അലി എന്ന അക്കൗണ്ടില്‍ നിന്ന് ഇന്നു രാവിലെ 10 മണിക്കു മുമ്പ് പോലും 3, 4 പോസ്റ്റുകളിട്ടതായി കാണുന്നു. (സ്‌ക്രീന്‍ഷോട്ട് 1) എന്‍.ഐ.എ കസ്റ്റഡിയിലുള്ള സമീര്‍ അലി എങ്ങിനെ ഫേസ്ബുക്ക് ഉപയോഗിച്ചു.?
ഇരകളായ ഒരു സമുദായം (കേരളത്തിലെ സാഹചര്യം അല്ല) എന്ന നിലയ്ക്ക് മുസ്ലിംകളിലെ തീവ്രചിന്താഗതിക്കാരെ ചൂണ്ടയിട്ടുപിടിക്കാനുള്ള കെണിയാണ് ഈ സമീര്‍ അലി എന്നു ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അത്തരക്കാരെ @abuayisha2016 എന്ന ടെലിഗ്രാമിലേക്കു ക്ഷണിച്ചുകൊണ്ട് ഒരാഴ്ചമുമ്പ് സമീര്‍ അലി പോസ്റ്റിടുകയും ചെയ്തു. ഞാന്‍ ഉടന്‍ പിടിയിലായേക്കാമെന്നും അദ്ദേഹം സൂചനയും നല്‍കുന്നുമുണ്ട്.

same
സാര്‍, ഈ ഐ.ഡിക്കും ഇതുപോലെ ഐസിസ് അനുകൂല പോസ്റ്റുകള്‍ വരുന്ന മറ്റു ഐഡികള്‍ക്കും പിന്നിലുള്ളവരെ എത്രയും വേഗം കണ്ടെത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. ഇത്തരക്കാരെ പൂട്ടിച്ച് അതിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ ആ ചൂണ്ടയില്‍ ഇനിയും മുസ്ലിം ചെറുപ്പക്കാര്‍ വീഴാന്‍ സാധ്യതുയുണ്ട്.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ നിന്ന് ഇങ്ങനെ ഐസിസ് അനുകൂലികള്‍ അറസ്റ്റിലാവുന്നതു കൊണ്ട് ആര്‍ക്കാണ് രാഷ്ട്രീയ ലാഭമെന്നും ആര്‍ക്കാണ് നഷ്ടമെന്നും അങ്ങേര്‍ക്കു മനസ്സിലാവുമെന്നും കരുതുന്നു.

(ന്യൂഡല്‍ഹി- ഒക്ടോബര്‍ 4, 2016)

Be the first to comment on "എൻ ഐ എ കസ്റ്റയിലുള്ള ”ഭീകരൻ” ഫേസ്‌ബുക്കിൽ ഇപ്പോഴും ആക്റ്റീവ് ആണ് ?!!!"

Leave a comment

Your email address will not be published.


*