ഇന്ത്യന്‍ ക്രിക്കറ് താരം മഹേന്ദ്ര സിങ് ധോണിയുടെ കഥ പറയുന്ന എംഎസ് ധോണി – ദ അണ്‍ടോള്‍ഡ് സ്റ്റോറി തിയ്യേറ്ററുകളില്‍ ബോക്സോഫീസ് ഹിറ്റ് . അഞ്ച് ദിവസത്തിനകം 82.03 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യ ദിനം 21.30 കോടി രൂപ വാരിയ സിനിമ 2016ലെ മികച്ച രണ്ടാമത്തെ കളക്ഷനാണ് രേഖപ്പെടുത്തിയത്. 66 കോടി രൂപയാണ് ആദ്യ ആഴ്ചയിലെ കളക്ഷന്‍. സിനിമയിൽ ധോണിയായി അഭിനയിക്കുന്നത് സുശാന്ത് സിങ് രജ്പുത്താണ്
റാഞ്ചിയിലെ ഒരു മധ്യവർത്തി കുടുംബത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ കൊടുമുടികൾ കീഴടക്കിയ ‘മഹി’ എന്ന മഹേന്ദ്ര സിങ് ധോണിയുടെ മഹേന്ദ്രജാലത്തിന്റെ കഥയാണ് എം എസ് ധോണി ദ് അൺടോൾഡ് സ്റ്റോറി എന്ന നീരജ് പാണ്ഡെ ചിത്രം പറയുന്നത്. ധോണിയുടെ ജനനം മുതൽ 2011 ലെ ലോകകപ്പ് കിരീടം നേട്ടം വരെയുള്ള കാലഘട്ടത്തെയാണ് സംവിധായകൻ സ്ക്രീനിലെത്തിച്ചത്.
ധോണിയുടെ പിതാവായി വേഷമിട്ട അനുപം ഖേർ, സഹോദരിയായി വേഷമിട്ട ഭൂമിക, കോച്ചായ അഭിനയിച്ച രാജേഷ് ശർമ്മ, പൂർവ്വ കാമുകിയായി വേഷമിട്ട ദിഷപഠാണി, ഭാര്യ സാക്ഷിയുടെ വേഷത്തിൽ എത്തിയ കിരൺ അദ്വാനി എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നു. ധോണിയുടെ രാജ്യന്തര മത്സരങ്ങളുടെ ഒറിജിനൽ ഫൂട്ടേജ് ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. അതേ സമയം ചിത്രം ഇന്റര്‍നെറ്റിലൂടെ ചോര്‍ന്നു. ഭട്ട് 108 എന്ന അക്കൗണ്ടില്‍ നിന്നാണ് സിനിമയുടെ വ്യാജന് അപ്ലോഡ് ചെയ്തിരിക്കുന്നത്.
Be the first to comment on "ധോണിയുടെ കഥ ബോക്സോഫീസിലും ഹിറ്റ്"