നാരദ ഫോളോ അപ്പ് ന്യൂസുകാർക്കു അഹമ്മദ് സെലബിയെ അറിയാമോ ?

 

ഒപ്പീനിയൻ – നദീം അബ്ദുല്ല

റൈറ്റ് സഹോദരന്മാര്‍ക്ക് മുമ്പ് ആകാശത്തില്‍ പറന്ന മുസ്ലിം ശാസ്ത്രജ്ഞന്റെ കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടാന്‍ മാത്രം അശ്ലീലമാണ് നമ്മുടെ ‘മതേതര’ അക്കാദമിക് ഭൂമിക എന്നതാണ് ഇരുത്തി ചിന്തിപ്പിക്കേണ്ടത് . സയന്‍സ് സ്ട്രീമില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഇക്കാലം വരെ നമ്മുടെ ‘മതേതര’ പാഠപുസ്തകങ്ങളില്‍ നിന്ന് അല്‍ ഖവാരിസ്മിയെ ഒഴിച്ചുനിര്ത്തിയാല്‍, യൂറോപ്പിന്റെ ശാസ്ത്ര സാംസ്കാരിക വിപ്ലവത്തിന് അടിത്തറയിട്ട ഒരു മുസ്ലിം ശാസ്ത്രജ്ഞന്റെ പേരു പോലും ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഒപ്ടിക്സ്നെ കുറിച്ച് മുപ്പതും മുന്നൂറും പേജുള്ള പുസ്തകങ്ങള്‍ പഠിപ്പിക്കപ്പെട്ടപ്പോള്‍ ഒപ്ടിക്സിന്റെയും എക്സ്പെരിമെന്റല്‍ ഫിസിക്സിന്റെയും പിതാവെന്നറിയപ്പെടുന്ന, ആദ്യത്തെ തിയററ്റിക്കല്‍ ഫിസിസിസ്റ്റും First true scientist മായ അല്‍ ഹസന്‍ ഇബ്ന്‍ അല്‍ ഹൈതമിന്റെ പേരു അറിയാതെയെങ്കിലും പറഞ്ഞു പോയിട്ടില്ല..(http://news.bbc.co.uk/2/hi/7810846.stm) ഇന്നത്തെ ബഹിരാകാശ ഒബ്സേര്‍വേറ്ററികളുടെ true predecessors ആയ ഇസ്ലാമിക ലോകത്തെ ബഹിരാകാശ ഒബ്സേര്‍വേറ്ററികളെക്കുറിച്ച് അറിഞ്ഞിട്ടില്ല..(https://www.britannica.com/science/astronomical-observatory) ശാസ്ത്രവളര്ച്ച്ക്ക് നിര്‍ണ്ണായക നേതൃത്വം വഹിച്ച ബാഗ്ദാദും സ്പെയിനുമടങ്ങുന്ന ഇസ്ലാമിക നാഗരികതകളെക്കുറിച്ച് പഠിച്ചിട്ടില്ല…ആധുനിക സര്ജറിയുടെ പിതാവായ അബുല്‍ ഖാസിം അസ്സഹ്റാവിയോ കെമിസ്ട്രിയുടെ പിതാവായ ജാബിര്‍ ബിന്‍ ഹയാനോ തുടങ്ങി എണ്ണമറ്റ മുസ്ലിം ശാസ്ത്രജ്ഞരുടെ ചരിത്രം പോയിട്ട്, ആ പേരു പോലും ഒന്നു പരാമര്‍ശിച്ചു പ്രശംസിക്കാന്‍ ‘മതേതര’ പാഠപുസ്തകങ്ങള്‍ തയ്യാറായിട്ടില്ല. ആര്ക്കിമിഡീസിന് ശേഷം ആയിരത്തിഇരുന്നൂറു വര്ഷം അന്ധകാരത്തില്‍ കഴിഞ്ഞ യൂറോപ്പിലേക്ക് ഒരു വെളിപാടെന്ന വണ്ണം ശാസ്ത്രം പ്രത്യക്ഷപ്പെട്ടതായാണ് നാം പഠിപ്പിക്കപ്പെട്ടത്.

റൈറ്റ് സഹോദരന്മാരാണ് ആദ്യം പറന്നത് എന്ന് പഠിച്ചു വെച്ചിരിക്കുന്ന നാരദ ലേഖകനോട്‌ National geographic പുറത്തിറക്കുന്ന “1001 Inventions : The enduring Legacy of Muslim Civilization” എന്ന പുസ്തകം ഒന്നു വെറുതെ മറിച്ചു നോക്കി ആവോളം അത്ഭുതപ്പെട്ടു കൊള്ളാന്‍ താഴ്മയായി അപേക്ഷിക്കുകയാണ്.. സമയം കൂടുതലുണ്ടെങ്കില്‍ ബി ബി സി പുറത്തിറക്കിയ Science and Islam , What ancient did for us- The Islamic world , An Islamic history of Europe , When Moors ruled in Europe എന്നീ ഡോകുമെന്ററികളും കണ്ടു നോക്കുക.(അഹ്മദ് സെലബിയും അബ്ബാസ് ഇബ്ന്‍ ഫിര്നാസും റൈറ്റ് സഹോദരന്മാര്ക്കും മുന്പേ അണ്പവേട് ഫ്ലൈറ്റ് നടത്തിയതിന്റെ ചരിത്ര രേഖകള്‍ നിലവിലുണ്ട്. അബ്ബാസ് ഇബ്ന്‍ ഫിര്നാസിന്റെ പേരില്‍ ചന്ദ്രനില്‍ ഒരു ഗര്ത്തം നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. തുര്ക്കി യിലെ ഒരു എയര്‍ പോര്‍ട്ട് അഹ്മദ് സലബിയുടെ പേരിലും.)

ഏഴാം നൂറ്റാണ്ടിലെ അപരിഷ്കൃത നാടോടിക്കൂട്ടങ്ങളായ അറബികള്‍ പത്തമ്പത് വര്ഷങ്ങള്‍ കൊണ്ട് ലോകം ഭരിക്കുന്ന ശാസ്ത്രന്ജന്മാരും സാംസ്കാരിക നായകന്മാരുമായി അത്ഭുതകരമാംവണ്ണം പരിവര്ത്തിക്കപ്പെട്ടതിനു പിന്നിലുള്ള ചരിത്രം തേടുന്നവര്‍ ഇസ്ലാമില്‍ എത്തിച്ചേരും എന്ന് ഭയപ്പെടുന്നതു കൊണ്ടാണോ ഈ ക്രൂരമായ അവഗണന എന്നറിയില്ല. https://www.youtube.com/watch?v=eJor7HzDV1o
പാഠപുസ്തകങ്ങളിലെയും വിദ്യാലയ പരിസരങ്ങളിലെയും സെക്കുലറിസം ഞാനെത്ര തവണ അനുഭവിച്ചിരിക്കുന്നു! കുറെയേറെ സി ബി എസ് ഇ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്ന Holy Faith International ന്റെ പുസ്തകമാണ് ഞാന്‍ പഠിച്ച ഈങ്ങാപുഴ മാര്‍ ബസേലിയോസ് ഇംഗ്ലീഷ് സ്കൂളില്‍ എട്ടാം ക്ലാസ് വരെ ഫോളോ ചെയ്തിരുന്നത്. അതില്‍ അഞ്ചാം ക്ലാസിലെ സോഷ്യല്‍ സയന്സില്‍ Worlds Major Religions -1 , Worlds Major Religions -2 എന്ന രണ്ടു അദ്ധ്യായങ്ങള്‍ ഉണ്ട്. എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് Christianity, Hinduism, Buddhism, Sikhism, Jainism, Confucianism, Zoroastrianism എന്നിങ്ങനെ സകല മതങ്ങളെക്കുറിച്ചും പ്രത്യേകം തലക്കെട്ടിനു താഴെ , ഏതാണ്ട് വിശദമായി തന്നെ പഠിപ്പിക്കപ്പെടുന്ന പുസ്തകത്തില്‍ World’s Second major Religion ആയ ഇസ്ലാമിനെകുറിച്ച് ഒരു പരാമര്ശം, പോലുമില്ലെന്നതാണ്.( പുസ്തകം തട്ടിന്പുറത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട് ) നാലാം ക്ലാസ് വരെ പഠിച്ച മറ്റൊരു ‘പള്ളി സ്കൂളില്‍’ അധ്യാപികയുടെ പ്രേരണക്കു വഴങ്ങി, സഹപാഠികളുടെ കൂടെ ചര്ച്ചില്‍ പോയി മുട്ടുകുത്തി പ്രാര്ഥിക്കേണ്ടി വന്നിട്ടുണ്ട്.

പറഞ്ഞു വരുന്നത്, പൊതുവിദ്യാഭ്യാസ ഇടങ്ങളും പാഠപുസ്തകങ്ങളും വിവിധ മതമൗലികവാദികളാലും സെക്കുലര്‍ ഫണ്ടമേന്ടലിസ്റ്റുകളാലും വ്യഭിചരിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ പീസ്‌ സ്കൂളുകളെപ്പോലുള്ള ഇസ്ലാമിക് സ്കൂളുകള്‍ അനിവാര്യമാണ് എന്നാണ്. മുസ്ലിം സ്കൂളുകളെ വല്ലാതെ ‘മതേതര’വല്ക്കരിക്കും മുമ്പ്, സകലരുടെയും ടാക്സ് വാങ്ങി നടത്തുന്ന സര്ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ മതവല്ക്ക രണവും ‘മതമില്ലാത്ത ജീവന്‍’ വല്ക്കരണവും (സോ കോള്‍ഡ് ) ‘സെക്കുലര്‍’ ഫണ്ടമെന്ടലിസ്റ്റുകള്‍ അവസാനിപ്പിക്കട്ടെ. തട്ടമിടാനും പള്ളിയില്‍ പോകാനും നിയന്ത്രണമുള്ള വിവിധ മതസംഘങ്ങള്‍ നടത്തുന്ന വളരെ പ്രായമുള്ള സ്കൂളുകള്‍ കൂടി മതേതരമാക്കിയ ശേഷം നമുക്ക് കൂട്ടത്തില്‍ പ്രായം കുറഞ്ഞ പീസ്‌ സ്കൂളിലേക്കും പോയി നോക്കാം.

Be the first to comment on "നാരദ ഫോളോ അപ്പ് ന്യൂസുകാർക്കു അഹമ്മദ് സെലബിയെ അറിയാമോ ?"

Leave a comment

Your email address will not be published.


*