അനശ്വരഗായകൻ മെഹബൂബിന്റെ കഥ.കാപ്പിരിതുരുത്തിന്റെ ട്രെയ്‌ലർ കാണാം

 

യുവതാരങ്ങളായ ആദില്‍ ഇബ്രാഹീമും പേളി മാണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കാപ്പിരിതുരുത്ത്. നാടകരചയിതാവും സംവിധായകനും നിരവധിസിനിമകളുടെ സംഹസംവിധായകനുമായ സഹീര്‍ അലി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ട്വന്റി ട്വന്റി മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ അഹമ്മദ് പാലപ്പറമ്പിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചി സമ്മാനിച്ച അനശ്വര ജനകീയ ഗായകന്‍ എച്ച് മെഹ്ബൂബിന്റെയും പുരാതന കൊച്ചിയുടെയും കഥയാണ് ചിത്രം പറയുന്നത്. മെഹ്ബൂബിന്റെ ഓര്‍മ്മകള്‍ക്കും ഗാനങ്ങള്‍ക്കും പുറമെ ഉറുദുകവി മിര്‍സാഖാലിബിന്റെ ഗസലുകള്‍, അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ മൃതകുടീരം, പഴയ കൊച്ചിയിലെ ജൂതന്മാരുടെ ജീവിതം, തുറമുഖ കപ്പല്‍ വഴിയുള്ള കള്ളക്കടത്ത് ഇതെല്ലാം ചിത്രത്തിന്റെ പ്രമേയമാണ്.

ഗായകൻ എച്ച് മെഹബൂബായി പ്രശസ്ത ക്ലാര്‍നെറ്റ് വിദഗ്ദന്‍ ജെന്‍സണ്‍ അഭിനയിക്കുന്നു. പ്രശസ്ത സംഗീതജ്ഞന്‍ രമേശ് നാരായണനോടൊപ്പം സിനിമ രംഗത്തെ പ്രശസ്തരായ ലാല്‍, സിദ്ദിഖ്,ഇന്ദ്രന്‍സ്,ശിവജി ഗുരുവായൂര്‍,മറിമായം ശ്രീകുമാര്‍,കണാരന്‍ ഹരീഷ്,സുനില്‍ സുഖദ,രാജേഷ് ശര്‍മ്മ,സുരഭി,രാജീവ് കളമശ്ശേരി,കെ ബി വേണു,കമ്മട്ടിപ്പാടം അഷറഫ്,ബാബു പള്ളാശ്ശേരി തുടങ്ങിയവരും കൊച്ചിയിലെ നാടകപ്രവര്‍ത്തകരും വേഷം ചെയ്യുന്നു.

പഴയതും പുതിയതുമായ ഗാനങ്ങള്‍കൊണ്ട് സംഗീതാത്മകമായ ഈ ചിത്രത്തിന്റെ സംഗീതം റഫീഖ് യൂസഫും മധുപോളും ചേര്‍ന്ന് നിര്‍വഹിക്കുന്നു. പണ്ഡിറ്റ് രമേശ് നാരായണന്‍,വിജയ് യേശുദാസ്,അഫ്‌സല്‍,മധുശ്രി,കിഷോര്‍ അബു,ഒയു ബഷീര്‍,തുരുത്തി ഇബ്രാഹിം എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും,ഡല്‍ഹിയിലും രാജസ്ഥാനിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

 

Be the first to comment on "അനശ്വരഗായകൻ മെഹബൂബിന്റെ കഥ.കാപ്പിരിതുരുത്തിന്റെ ട്രെയ്‌ലർ കാണാം"

Leave a comment

Your email address will not be published.


*