ദളിതർക്കു 50 ശതമാനം സംവരണം.പ്രഖ്യാപനം ഉടനെന്ന് കർണാടക മുഖ്യമന്ത്രി

 

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ 50 ശതമാനത്തിലധികം സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് പ്രഖ്യാപിച്ചു. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ലഭിക്കുമ്പോഴേ നീതി നടപ്പിലാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധനെയും അംബേദ്കറെയും പരാമർശിച്ചുകൊണ്ട് വാത്മീകി ജയന്തി ദിനത്തിൽ കർണാടക മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് ചരിത്രപ്രധാനമായ പ്രഖ്യാപനം ഉണ്ടായത്. സമൂഹത്തിൽ ജാതീയത വല്ലാതെ പൂണ്ടുപോയെന്നും തുലനീതി ഉയർത്തിപ്പിടിച്ചു സമൂഹത്തെ പുനർനിർമിക്കാൻ എല്ലാ പൗരന്മാർക്കും ബാധ്യതയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധരാമയ്യയുടെ പ്രഖ്യാപനം ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നതെന്ന് സംസ്ഥാനത്തെ ദളിത് അവകാശപ്രവർത്തകർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Be the first to comment on "ദളിതർക്കു 50 ശതമാനം സംവരണം.പ്രഖ്യാപനം ഉടനെന്ന് കർണാടക മുഖ്യമന്ത്രി"

Leave a comment

Your email address will not be published.


*