നജീബിനെ കണ്ടെത്താനായില്ല.ജെഎൻയുവിൽ വിദ്യാർഥിസമരം ശക്തമാവുന്നു.

 
എ.ബി.വി.പി സംഘത്തിന്‍െറ ക്രൂരമായ മര്‍ദനത്തിനും തീവ്രവാദമുദ്ര ചാർത്തലിനും പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. സര്‍വകലാശാലയിലെ എം.എസ് സി ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി നജീബ് അഹ്മദിനെയാണ് കാണാതായത്.
മൂന്നു ദിവസം മുമ്പ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചോദിച്ച് മുറിയില്‍ വന്ന എ.ബി.വി.പിക്കാരായ മൂന്ന് വിദ്യാര്‍ഥികളും നജീബും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇവര്‍ വിളിച്ചറിയിച്ചത് അനുസരിച്ച് ഒരു വലിയ സംഘം എ.ബി.വി.പി പ്രവര്‍ത്തകര്‍ എത്തി നജീബിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സഹപാഠികള്‍ എത്തിയാണ് ഇവരില്‍നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന്, സീനിയര്‍ വാര്‍ഡന്‍െറ അടുക്കലേക്ക് എത്തിക്കവെ അവിടെയും എ.ബി.വി.പിക്കാരത്തെി അക്രമം നടത്തി. തടയാന്‍ ശ്രമിച്ച ജെ എൻ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് മൊഹിത് കെ. പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയും മര്‍ദനമുണ്ടായി.ഉത്തര്‍ പ്രദേശിലെ ബദായൂന്‍ സ്വദേശിയായ നജീബ് ജെ.എന്‍.യുവിലെ മഹി ഹോസ്റ്റല്‍ അന്തേവാസിയാണ്.

Najeeb Ahmed

Najeeb Ahmed

നജീബിനെ ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ ജെ എൻ യു ഹോസ്റ്റൽ മെസ് ഹാളുകളിൽ മുസ്ലിംകൾ തീവ്രവാദികളാണെന്നും പാകിസ്ഥാൻ ചാരന്മാരാണെന്നുമുള്ള വർഗീയവിദ്വേഷം പരത്തുന്ന പോസ്റ്ററുകൾ എബിവിപി പ്രവർത്തകർ വ്യാപകമായി പതിക്കുകയുണ്ടായി. കാമ്പസിൽ വർഗീയലഹള ഉണ്ടാക്കാനുള്ള ഗൂഢ നീക്കത്തെ തിരിച്ചറിയണമെന്ന് യൂണിയൻ ഭാരവാഹികളും വിവിധ സംഘടനാപ്രതിനിധികളും വിദ്യാർഥിസമൂഹത്തോട് ആവശ്യപ്പെട്ടു.

വാര്‍ഡന്മാരായ ഡോ. സുശീല്‍ കുമാര്‍, സൗമ്യജിത് റായ്, അരുണ്‍ ശ്രീവാസ്തവ എന്നിവര്‍ക്കു മുന്നില്‍വെച്ച് എ ബി വി പി അക്രമികള്‍ കൊലവിളി മുഴക്കുകയും നടപടികള്‍ സ്വീകരിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാര്‍ഥി യൂനിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അക്രമം നടന്നതിന്റെ പിറ്റേന്നു മുതൽ നജീബിനെ കാണാനില്ല . വിദ്യാര്‍ഥികളും നജീബിന്റെ ബന്ധുക്കളും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും സർവകലാശാല അധികൃതര്‍ അവഗണിക്കുകയായിരുന്നു . തുടര്‍ന്ന് മകനെ കാണാനില്ളെന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. . ഇതേ തുടര്‍ന്ന് വസന്ത്കുഞ്ജ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരങ്ങള്‍ ലഭ്യമായില്ല.

14718787_1247645575279131_3633619798551220058_n

അതേ സമയം , ” നജീബിനെ കണ്ടെത്തുക ” , ” എബിവിപി ഗുണ്ടകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജെ എൻ യു കാമ്പസിൽ ശക്തമായ വിദ്യാർഥിസമരം നടക്കുകയാണ്. മര്‍ദനമേറ്റ വിദ്യാര്‍ഥിയെ കുറ്റാരോപിതനായി ചിത്രീകരിച്ചാണ് സ്റ്റുഡന്‍റ്സ് ഡീന്‍ നോട്ടീസ് പുറത്തിറക്കിയത്. സംഘ്പരിവാറിന് അനുകൂലമായി സംഭവം വളച്ചൊടിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച വിദ്യാര്‍ഥികള്‍ നജീബിന്‍െറ തിരോധാനത്തിന് വൈസ് ചാന്‍സലറും എ.ബി.വി.പിയും മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി സർവകലാശാല ഓഫിസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം തീര്‍ത്തിരുന്നു . ഇന്നലെ രാത്രി കാമ്പസില്‍നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ ”ജസ്റ്റിസ് ഫോർ നജീബ്” മുദ്രാവാക്യങ്ങളുമായി വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി.

ഇന്ന് ഇതേ ആവശ്യം ഉന്നയിച്ചു യൂണിവേയ്സിറ്റിയിൽ സമരത്തിന് വിദ്യാർത്ഥിയൂണിയൻ ആഹ്വനം ചെയ്തിട്ടുണ്ട്.

 

Photo- Noushad.MK

Be the first to comment on "നജീബിനെ കണ്ടെത്താനായില്ല.ജെഎൻയുവിൽ വിദ്യാർഥിസമരം ശക്തമാവുന്നു."

Leave a comment

Your email address will not be published.


*