പോണ്ടിച്ചേരി.എഎസ്എ-എസ്എഫ്ഐ സഖ്യത്തിന് വിജയം. നേട്ടം കൊയ്ത് എഎസ്എ

പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എഎസ്എ – എസ്എഫ്‌ഐ സഖ്യത്തിന് ഉജ്വല വിജയം. എബിവിപിയെയും എന്‍ എസ് യു വിനെയും എന്‍ആര്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയെയും തോല്‍പ്പിച്ചാണ് എ എസ് എ നേതൃത്വം നൽകിയ സഖ്യം വിജയിച്ചത്. ആകെയുള്ള 11 സീറ്റില്‍ പത്ത് സീറ്റിലും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷൻ , എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. ആറ് സീറ്റുകള്‍ എഎസ്എയും നാല് സീറ്റുകള്‍ എസ്എഫ്‌ഐയുമാണ് വിജയിച്ചത്. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്.

അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷന്റെ നാനി ബാബുവാണ് വിദ്യാർത്ഥി യൂണിയന്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. എസ് എഫ് ഐ പാനലിൽ മത്സരിച്ച പി മുഹമ്മദാണ് യൂണിയന്‍ ജനറല്‍ സെക്രട്ടറി. സോഷ്യോളജി രണ്ടാം വർഷവിദ്യാർത്ഥിയായ നാനി ബാബു തെലുങ്കാന സ്വദേശിയാണ്.

ലേഡി വൈസ് പ്രസിഡന്റായി എഎസ്എയുടെ തമിഴ് കലയരതിയെയും വൈസ് പ്രസിഡന്റായി എസ്എഫ്‌ഐയുടെ അജിത്തും തെരഞ്ഞെടുക്കപ്പെട്ടു. മത്സരിച്ച 7 ജനറൽ സീറ്റുകളിൽ ആറു സീറ്റിലും വിജയിച്ച അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷൻ മികച്ച നേട്ടമാണ് യൂണിയൻ ഇലക്ഷനിൽ കൈവരിച്ചത്. രാജ്യത്തെ വിവിധ കാമ്പസുകളിൽ ദളിത് മുസ്ലിം ആദിവാസി മറ്റു കീഴാള ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കുള്ള ഊർജമാണ് ഈ വിജയമെന്ന് എ എസ് എ പ്രവർത്തകർ പ്രതികരിച്ചു.

Be the first to comment on "പോണ്ടിച്ചേരി.എഎസ്എ-എസ്എഫ്ഐ സഖ്യത്തിന് വിജയം. നേട്ടം കൊയ്ത് എഎസ്എ"

Leave a comment

Your email address will not be published.


*