എവിടെയാണ് നജീബ് ?ഇരുപതാം ദിനത്തിൽ ജെഎൻയുവിൽ നാളെ ഐക്യസംഗമം

ഇരുപത് ദിവസങ്ങൾ കഴിഞ്ഞിട്ടുംഎബിവിപി പ്രവർത്തകരുടെ ക്രൂരമർദനത്തിനിരയായ ജെ എൻ യു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കണ്ടെത്താൻ സാധിക്കാത്തതിൽ പ്രതിഷേധിച്ചുള്ള ജെ എൻ യു വിദ്യാർത്ഥികളുടെ സമരം തുടരുന്നു. യൂണിവേയ്സിറ്റി വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ ജെ എൻ യു കാമ്പസിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു.

നജീബിന്റെ കുടുംബാംഗങ്ങൾ , ജാർഖണ്ഡിൽ ‘ബീഫ്’ നെ കുറിച്ചുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ പേരിൽ അറസ്റ് ചെയ്യുകയും കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്ത മിൻഹാജ് എന്ന വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ , ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ , കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ , സിപിഐഎം നേതാവ് പ്രകാശ് കാരാട്ട് , ജെ ഡി യു നേതാവ് കെ സി ത്യാഗി എം പി , സി പി ഐ നേതാവ് ആനി രാജ , ആശിഷ് ഖേതൻ , ആർ ജെ ഡി നേതാവ് പ്രൊഫ മനോജ് ജാ , സിപിഐ എം എൽ പോളിറ് ബ്യുറോ മെമ്പർ കവിത കൃഷ്ണൻ , ജെ എൻ യു അധ്യാപകരായ നിവേദിത മേനോൻ , ഹിലാൽ അഹമ്മദ് , എസ സുകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജെ എൻ യു വിദ്യാർത്ഥിയൂണിയൻ ഭാരവാഹികൾ അറിയിച്ചു.

14639634_687291001435355_6446061802331444394_n

Be the first to comment on "എവിടെയാണ് നജീബ് ?ഇരുപതാം ദിനത്തിൽ ജെഎൻയുവിൽ നാളെ ഐക്യസംഗമം"

Leave a comment

Your email address will not be published.


*