”തീവ്രവാദിക്കഥയുണ്ടാക്കാൻ നമ്മുക്കും അറിയാം”എന്ന് കേരളാപോലീസും .

 

കൊച്ചിയിലെ ഒരു ഉന്നതപൊലീസ് ഉദ്യോഗസ്ഥൻ ന്യൂനപക്ഷമുദായത്തിലെ ഒരംഗത്തെ ‘നിന്നെ തീവ്രവാദക്കേസിൽ കുടുക്കും” എന്ന് ഭീഷണിപ്പെടുത്തിയതായി പി സി തോമസ് എം എൽ എ നിയമസഭയിൽ .
”സാർ , അത്യന്തം ഗുരുതരമായ ഒരു കാര്യമുണ്ട് , ഒരു ഉന്നതപൊലീസ് ഉദ്യോഗസ്ഥൻ ഒരു ന്യൂനപക്ഷ സമുദായത്തിലെ ഒരംഗത്തെ വിളിച്ചു പറഞ്ഞിരിക്കുന്നു ” മര്യാദക്ക് നടന്നോണം. തീവ്രവാദകേസുകളിൽ നിന്നെ ഒറ്റപ്പെടുത്താൻ എനിക്ക് അറിയാം ,” ഇതാണ് അവസ്ഥ സാർ . ആവശ്യമെങ്കിൽ ഞാൻ അതിന്റെ വിശദശാംശം പിന്നീട് വെളിപ്പെടുത്തും.” – പിസി തോമസ് പറഞ്ഞു.

രാജ്യത്തെ വിവിധഭാഗങ്ങളിൽ ന്യൂനപക്ഷവിഭാഗങ്ങളെ വ്യാജ കേസുകളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും തീവ്രവാദ മുദ്ര ചുമത്തുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് എം എൽ എ ഉയർത്തിയ പരാതി.

കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയഞ്ചിന് നിയമസഭയിൽ കൊച്ചിയിലെ പോലീസും ഗുണ്ടകളും തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ചുള്ള പിസി തോമസ് എം എൽ എ യുടെ അടിയന്തിരപ്രമേയത്തിലാണ് ഈ കാര്യം പറയുന്നത്. പലപ്പോഴും സി പി എം ന്റെ പ്രാദേശികമായ നേതാക്കളുടെ ആശീർവാദം ഗുണ്ടാസംഘങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് പിസി തോമസ് കൂട്ടിച്ചേർത്തു. ഇതിൽ രാഷ്ട്രീയം നോക്കാതെ മുൻകൈയെടുത്തു ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ പറഞ്ഞു.

Be the first to comment on "”തീവ്രവാദിക്കഥയുണ്ടാക്കാൻ നമ്മുക്കും അറിയാം”എന്ന് കേരളാപോലീസും ."

Leave a comment

Your email address will not be published.


*