മോഡി,താങ്കളുടെ പ്രശംസ എന്നെ അസ്വസ്ഥമാക്കുന്നു :രാജ് കമാൽ ജാ

GURGAON, INDIA JANUARY 6: Raj Kamal Jha, Chief Editor of The Indian Express, poses for a profile shoot on January 6, 2015 in Gurgaon, India. (Photo by Pradeep Gaur/Mint via Getty Images)

 

ഗവൺമെന്റിൽ നിന്നും വിമർശനം ലഭിക്കുക എന്നത് ഒരു ബഹുമാനവും നേട്ടവുമായി കാണുന്ന മാധ്യമപ്രവർത്തകർ ഉണ്ടാവണമെന്ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ എഡിറ്റർ രാജ് കമൽ ജാ . രാംനാഥ്‌ ഗോയങ്കെ അവാർഡ് വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ് കമാൽ ജായുടെ അഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ള മാത്രമുള്ള പ്രഭാഷണം.

‘നരേന്ദ്ര മോദീ, നിങ്ങള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തുന്നത് ഞങ്ങളെ തളര്‍ത്തുന്നു. ‘ആപ്ക്കാ റിപോര്‍ട്ടര്‍ ബഹുത്ത് അച്ചാ കാം കര്‍ത്താ ഹെ’ എന്നൊരു മുഖ്യമന്ത്രി ഇന്ത്യന്‍ എസ്പ്രസിന്റെ ഒരു മാധ്യമപ്രവര്‍ത്തകനെ പുകഴ്ത്തിയപ്പോള്‍ അക്കാരണത്താല്‍ അയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയ ആളാണ് രാംനാഥ് ഗോയങ്കെ. ഭരണകൂടം വിമര്‍ശിക്കുന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി’. രാജ് കമാൽ പറഞ്ഞു.

വീഡിയോ കാണാം :-

Be the first to comment on "മോഡി,താങ്കളുടെ പ്രശംസ എന്നെ അസ്വസ്ഥമാക്കുന്നു :രാജ് കമാൽ ജാ"

Leave a comment

Your email address will not be published.


*