ചാനലുകൾ പൂട്ടാതിരിക്കാൻ മോഡിക്കാലത്തൊരു വഴിയുണ്ട്.

 

കാശ്‌മീർ റീഡറിനെതിരെയുള്ള നിരോധനവും എൻ ഡി ടി വി ചാനലിനെതിരെയുള്ള യുദ്ധപ്രഖ്യാപനവുമായി കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ മാധ്യമങ്ങൾക് നേരെ തിരിഞ്ഞിരിക്കുകയാണ്‌. ”അനാവശ്യ ചോദ്യം ചോദിക്കരുത്’ എന്നാണു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ഉപദേശം. മാധ്യമങ്ങളെയും ചോദ്യങ്ങളേയും അധികാരമുള്ളവർ ഭയക്കുന്നു. സോഷ്യൽമീഡിയയിൽ ഏറെ വൈറലായ ഒരു പോസ്റ്റ് ”മോഡി ഭരണകാലത്തു ചാനലുകൾ പൂട്ടാതിരിക്കാനുള്ള ” വഴിയായി ഒരു പ്രോഗ്രാം ഷെഡ്യൂൾ പരിചയപ്പെടുത്തുന്നു.
സോഷ്യൽ ആക്ടിവിസ്റ് പ്രശാന്ത് പ്രഭ ശാർങധരൻ ന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് കേന്ദ്രഭരണകൂടത്തെ നടപടിയെ ശക്തമായി പരിഹസിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം :-

” ചാനലുകൾ പൂട്ടാതിരിയ്ക്കാൻ.
.
6.am മോഡിസ്തുതി

6.30 am രാംദേവിന്റെ യോഗ

7am മോഡി കീർത്തനങ്ങൾ

9 am സിനിമ
കിർത്തിചക്ര (ഹിന്ദി മൊഴിമാറ്റം)

11.30 am സാഹിത്യരംഗം
സുഗതകുമാരിയുടെ മാതൃഭൂമി എഴുത്തുകൾ

12 am പാചകം
സസ്യാഹാരം പലവിധം

12 .30 pm യാത്ര
മോഡിയുടെ ഊരു ചുറ്റൽ

1.30 pm സിനിമ
റോജ

4 .00 pm പ്രത്യേക പരിപാടി
ശശീകലയുടെ പ്രസംഗങ്ങൾ (മൊഴിമാറ്റം – സുരേന്ദ്രൻ)

5 00 pm ദേശഭക്തി ഗാനങ്ങൾ

5.30 pm അഭിമുഖം
‘അമ്മ മനസ്സുതുറക്കുന്നു’
അമൃതാനന്ദമയിയുമായ് പി വത്സല നടത്തുന്ന അഭിമുഖം

6.00 pm ഡൊക്യുമെന്ററി
രാജ്യസ്നേഹി ഗോഡ്സെ

6.30pm ടെലിഷോപിംഗ്
പതഞ്ചലി ഗോമൂത്രം

7.00 pm
സ്പോൺ സേർഡ് പ്രോഗാം
വികസനം ആദാനി അംബാനിമാർക്ക് മാത്രം

8.00 pm
തൊഗാഡിയ,താക്കറെ പ്രസംഗങ്ങൾ പുനസപ്രേക്ഷണം

9 .00 pm മോഡി അവർ

10.00 pm സംസ്കൃത വാർത്തകൾ

10.30 pm നെറ്റിസൺ ലാൽ
ബ്ലോഗ് വായന
സൈനികരുടെ മനോവീര്യം വർധിപ്പിക്കൽ

11.00 pm ആരോഗ്യരംഗം

56 ഇഞ്ചും ദാൽക്കറിയും

11.30 pm അവാർഡ് നൈറ്റ്
ഏറ്റുമുട്ടൽ വിദഗ്ദ്ധർക്കുള്ള മെഡൽ വിതരണം

12.30 am ഹിന്ദു ഭക്തിഗാനങ്ങൾ. ”

Be the first to comment on "ചാനലുകൾ പൂട്ടാതിരിക്കാൻ മോഡിക്കാലത്തൊരു വഴിയുണ്ട്."

Leave a comment

Your email address will not be published.


*