ഒരുമാസമാവുന്നു.’കാശ്മീർ റീഡർ’ നിരോധം പിൻവലിക്കാൻ തയ്യാറാവാതെ ഭരണകൂടം

 
കഴിഞ്ഞ ഒക്ടോബർ രണ്ടാം തീയതി ‘ അക്രമങ്ങൾക്ക് പ്രചോദനമാവുന്നു ” എന്ന കാരണത്താൽ നിരോധിക്കപ്പെട്ട കാശ്‌മീർ റീഡർ ദിനപത്രത്തിന്റെ നിരോധം പിൻവലിക്കാൻ തയ്യാറാവാതെ ഭരണകൂടം. നാലുവർഷം മാത്രം പ്രായമുള്ളതും കാശ്മീരിൽ ഏറെ പ്രചാരമുള്ളതുമായ കാശ്മീർ റീഡർ പത്രത്തെ ” അക്രമാസക്തവും പൊതുജനജീവിതത്തിനു തടസ്സവുമായ ഉള്ളടക്കങ്ങൾ” എന്ന് ആരോപിച്ചാണ് സംസ്ഥാന  ഗവൺമെൻറ് പ്രസിദ്ധീകരണം നിർത്താൻ ആവശ്യപ്പെട്ടത്. കാശ്മീരിൽ കൊല്ലപ്പെട്ട യുവാക്കളുടെ ചിത്രങ്ങളും മറ്റും നിരന്തരം പ്രസിദ്ധീകരിക്കുന്നു എന്ന് പറഞ്ഞു വലതുപക്ഷ തീവ്രസംഘ് പ്രസ്ഥാനങ്ങൾ കാശ്മീർ റീഡറിനെതിരെ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ബ്രിട്ടീഷ് കാലത്തെ മാധ്യമനിയന്ത്രണ നിയന്ത്രണങ്ങളാണ് ഇപ്പോഴും  നടപ്പിലാക്കുന്നതെന്നു കാശ്മീർ റീഡർ എഡിറ്റർ മുഹമ്മദ് ഹിലാൽ പറയുന്നു.

Be the first to comment on "ഒരുമാസമാവുന്നു.’കാശ്മീർ റീഡർ’ നിരോധം പിൻവലിക്കാൻ തയ്യാറാവാതെ ഭരണകൂടം"

Leave a comment

Your email address will not be published.


*