മെസ്സിയില്ലെങ്കിൽ തോറ്റുപോകും.നെയ്മറെ സൂക്ഷിക്കണം:റിക്വൽമേയുടെ മുന്നറിയിപ്പ്

 

ലയണൽ മെസി ഇല്ലാത്ത അർജന്റൈൻ ടീമിനെ ആ‍ർക്കുവേണമെങ്കിലും തോൽപിക്കാമെന്ന് റിക്വൽമേ. .ശരാശരി താരങ്ങളുടെ സംഘമാണ് അർജന്റീന. ലയണൽ മെസ്സി ഇല്ലെങ്കിൽ ആർക്കും അർജന്റീനയെ തോൽപിക്കാം. അതുകൊണ്ടുതന്നെ മെസിക്ക് പരിക്കേൽക്കാതിരിക്കേണ്ടത് അർജന്റീനയുടെ ആവശ്യമാണെന്നും റിക്വൽമേ പറഞ്ഞു.പലതവണ ടീമിനെ ഒറ്റക്ക് ഫൈനലിൽ എത്തിച്ച താരമാണ് മെസി. മെസ്സിക്ക് പകരം വയ്ക്കാൻ മറ്റൊരു താരമില്ലെന്നും റിക്വൽമേ കൂട്ടിച്ചേർത്തു. പെപ് ഗാർ‍ഡിയോളയെക്കാൾ മികച്ച പരിശീലകൻ ഹോസെ മോറീഞ്ഞോ ആണെന്നും റിക്വൽമേ പറഞ്ഞു

” ബ്രസീലിനെ നേരിടുമ്പോൾ നെയ്മറെ ഏപ്പോഴും പേടിക്കണം. മെസി അർജന്റീനയ്ക്ക് എങ്ങനെയാണോ അതുപോലെയാണ് ബ്രസീലിന് നെയ്മർ. മെസി ഇല്ലെങ്കിൽ അർജന്റീനയ്ക്ക് ഇപ്പോൾ പ്രതീക്ഷിക്കാൻ ഒന്നുമില്ല.” റിക്വൽമേ മുന്നറിയിപ്പ് നൽകി.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മെസി കളിച്ച മൂന്ന് കളികളിലും അ‍ർജന്‍റീന ജയിച്ചു. എന്നാൽ, മെസി ഇല്ലാതെ കളിച്ച ഏഴ് മത്സരങ്ങളിൽ ജയിക്കാനായത് ഒന്നിൽ മാത്രമാണ്.

Be the first to comment on "മെസ്സിയില്ലെങ്കിൽ തോറ്റുപോകും.നെയ്മറെ സൂക്ഷിക്കണം:റിക്വൽമേയുടെ മുന്നറിയിപ്പ്"

Leave a comment

Your email address will not be published.


*