പുതിയ നോട്ടുകൾ ഉടൻ . കയ്യിലുള്ള 500, 1000 നോട്ടുകൾ എന്ത് ചെയ്യണം

ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം.മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ 2000, 500 നോട്ടുകള്‍ നിലവില്‍ വരും

 

കയ്യിലുള്ള 500, 1000 രൂപ നോട്ടുകൾ എന്ത് ചെയ്യണം?

ബാങ്കുകളിലും ഡിപ്പോസിറ്റ് മിഷീനുകളിലും നിക്ഷേപിക്കാം
പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട് മാറ്റി വാങ്ങാം.
ബാങ്കുകളിൽ നിന്നും മാറ്റി വാങ്ങാം. ഐഡി പ്രൂഫ് നിര്‍ബന്ധം
നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാം

നവംബര്‍ 11 വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക പ്രതിദിനം 2000 രൂപ വരെ മാത്രം
നവംബര്‍ 11 വരെ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും ട്രെയിന്‍, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കാം.
ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നല്‍കും. ഇവര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളെ സമീപിക്കാം.

ഇലക്ട്രോണിക് പണമിടപാടുകള്‍ നടത്താം. (ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം)

Be the first to comment on "പുതിയ നോട്ടുകൾ ഉടൻ . കയ്യിലുള്ള 500, 1000 നോട്ടുകൾ എന്ത് ചെയ്യണം"

Leave a comment

Your email address will not be published.


*