കറൻസി പരിഷ്‌കാരം.പൈസ ‘നഷ്ടപെട്ടതറിഞ്ഞു’ സ്ത്രീ ഹൃദയംപൊട്ടി മരിച്ചു.

500 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയിൽ രാജ്യത്ത് ഒരു മരണം. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലാണ് നാല്പതുകാരിയായ സ്ത്രീയുടെ മരണം. കുശിനഗര്‍ ജില്ലയിലെ ബാങ്കിലെത്തിയ തീർത്ഥരജി (41 ) ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിഞ്ഞതിന്റെ ആഘാതത്തില്‍ മരിച്ചെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് , ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്. പണം സ്വീകരിക്കില്ലെന്നതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്.

” എൻ്റെ ഭാര്യ മാസങ്ങളായി സൂക്ഷിവെച്ച പണമാണത്. കഴിഞ്ഞ ആഴ്ചയാണ് അവർ അത് രണ്ട് ആയിരം രൂപകളാക്കിയത് ” തീർത്ഥരജിയുടെ ഭർത്താവ് റാം പ്രസാദ് പറയുന്നു. അലക്കുവേല ചെയ്ത ഉപജീവനം നയിക്കുന്നവരാണ് തീർത്ഥരജിയും റാം പ്രസാദും. ആയിരം രൂപയുടെ നോട്ടുകളും പാസ്ബുക്കുമായി നിലത്തു കിടക്കുന്ന ഈ സ്ത്രീയുടെ ചിത്രം സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്നുണ്ട്

Be the first to comment on "കറൻസി പരിഷ്‌കാരം.പൈസ ‘നഷ്ടപെട്ടതറിഞ്ഞു’ സ്ത്രീ ഹൃദയംപൊട്ടി മരിച്ചു."

Leave a comment

Your email address will not be published.


*